Today: 21 Nov 2018 GMT   Tell Your Friend
Advertisements
മന്ത്രിസഭയില്‍ ചേരില്ല: മാര്‍ട്ടിന്‍ ഷൂള്‍സ്
Photo #1 - Germany - Otta Nottathil - 10220181
ബര്‍ലിന്‍: ജര്‍മനിയിലെ സഖ്യ സര്‍ക്കാരില്‍ താന്‍ നേരിട്ട് അംഗമാകില്ലെന്ന് എസ് പി ഡി നേതാവ് മാര്‍ട്ടിന്‍ ഷൂള്‍സ്. താന്‍ വിദേശകാര്യ മന്ത്രിയായി സ്ഥാനമേല്‍ക്കുമെന്നാണ് അദ്ദേഹം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നത്. ഇതിനോട് പാര്‍ട്ടിക്കുള്ളില്‍ കടുത്ത എതിര്‍പ്പ് ഉയര്‍ന്ന സാഹചര്യത്തിലാണ് തീരുമാനത്തിലെ മാറ്റം.

നിലവിലുള്ള വിദേശകാര്യ മന്ത്രി സിഗ്മര്‍ ഗബ്രിയേല്‍ മികച്ച പ്രകടനമാണ് നടത്തുന്നത്. എന്നാല്‍, പുതിയ മന്ത്രിസഭയില്‍ ഞാനായിരിക്കും വിദേശകാര്യ മന്ത്രി~ ഇതായിരുന്നു ഷൂള്‍സിന്റെ കഴിഞ്ഞ ദിവസത്തെ വാക്കുകള്‍. എന്നാല്‍, തന്റെ വ്യക്തി താത്പര്യങ്ങള്‍ പാര്‍ട്ടിയുടെ വിശാല താത്പര്യത്തിനായി മാറ്റി വയ്ക്കുകയാണെന്നും, അതിനാല്‍ താന്‍ മന്ത്രിസഭയില്‍ അംഗമാകില്ലെന്നുമാണ് പുതിയ പ്രസ്താവന.

പാര്‍ട്ടിയുടെ ശക്തി കേന്ദ്രമായ നോര്‍ത്ത് റൈന്‍ വെസ്ററ്ഫാലിയ അടക്കമുള്ള പ്രദേശങ്ങളില്‍ താഴേക്കിടയിലുള്ളവര്‍ മുതല്‍ മേലേത്തട്ടിലുള്ള നേതാക്കന്‍മാര്‍ക്കിടയില്‍ വരെ അതൃപ്തി ശക്തമായ സാഹചര്യത്തിലാണ് കാര്യങ്ങള്‍ കലങ്ങി മറിയുന്നത്. പാര്‍ട്ടി മുന്നണി സര്‍ക്കാരില്‍ ചേരുന്നതിനോടു പോലും വലിയൊരു വിഭാഗം പ്രവര്‍ത്തകര്‍ക്ക് കടുത്ത എതിര്‍പ്പാണുള്ളത്. ഈ തീരുമാനം വന്നതോടെ പാര്‍ട്ടിയുടെയും ഷൂള്‍സിന്റെയും ജന പിന്തുണയില്‍ കാര്യമായ ഇടിവും രേഖപ്പെടുത്തിയിരുന്നു.

നാലര ലക്ഷത്തോളം പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ മൂന്നാഴ്ചയ്ക്കു ശേഷം നടത്തുന്ന ഹിത പരിശോധനയുടെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കും മന്ത്രിസഭയില്‍ ചേരാനുള്ള തീരുമാനത്തിന് അന്തിമ അനുമതി ലഭിക്കുക.

മന്ത്രിയാകാനുള്ള മാര്‍ട്ടിന്‍ ഷൂള്‍സിന്റെ തീരുമാനത്തെ മുതിര്‍ന്ന നേതാവും നിലവില്‍ വിദേശമന്ത്രിയുമായ സിഗ്മര്‍ ഗബ്രിയേല്‍ പരസ്യമായി വിമര്‍ശിച്ചിരുന്നു. ഷൂള്‍സ് വാക്കിനു വില കൊടുക്കാത്തയാളെന്നായിരുന്നു വിമര്‍ശനം.
- dated 09 Feb 2018


Comments:
Keywords: Germany - Otta Nottathil - 10220181 Germany - Otta Nottathil - 10220181,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
song_kudumbathin_nadhanam_youseppe__wilson_piravom_anupamasneham_album
വി. യൗസേപ്പിതാവിനെപ്പറ്റിയുള്ള ഒരു ഗാനം Recent or Hot News
തുടര്‍ന്നു വായിക്കുക
211120187
പ്രതിമാസം 12 പുരുഷന്‍മാര്‍ പങ്കാളികളെ കൊല്ലുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
211120186
ജര്‍മന്‍ സര്‍ക്കാര്‍ പണം പാഴാക്കിയെന്ന് ഓഡിറ്റേഴ്സ് കോര്‍ട്ട് Recent or Hot News
തുടര്‍ന്നു വായിക്കുക
211120182
ജര്‍മനിയില്‍ ശൈത്യകാലം പിടിമുറുക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
211120181
തൊഴിലാളി ക്ഷാമം പരിഹരിക്കാന്‍ പുതിയ കുടിയേറ്റ നിയമവുമായി ജര്‍മനി Recent or Hot News
വിദേശികള്‍ക്ക് അവസരങ്ങളുടെ അക്ഷയ ഖനി തുടര്‍ന്നു വായിക്കുക
201120186gundert
ഗുണ്ടര്‍ട്ട് പോര്‍ട്ടല്‍ യാഥാര്‍ഥ്യമാകുന്നു
തുടര്‍ന്നു വായിക്കുക
201120183lottery
പള്ളിയുടെ പണം കൊടുത്ത് ലോട്ടറി വാങ്ങി: വൈദികന്റെ കുമ്പസാരം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us