Today: 22 Apr 2018 GMT   Tell Your Friend
Advertisements
മുണ്‍സ്ററര്‍ ആക്രമണം: മെര്‍ക്കലിനെ കുറ്റപ്പെടുത്തിയ എഎഫ്ഡി നേതാവ് വിവാദത്തില്‍
Photo #1 - Germany - Otta Nottathil - 10420182

ബര്‍ലിന്‍: മുണ്‍സ്റററില്‍ നടന്ന ആക്രമണത്തിന് ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കലിന്റെ അഭയാര്‍ഥി നയത്തെ കുറ്റപ്പെടുത്തിയ എഎഫ്ഡി ഉപനേതാവ് ബിയാട്രിസ് വോന്‍ സ്റ്റോര്‍ച്ച് വിവാദത്തിലായി. നിരുത്തരവാദപരമായ പ്രസ്താവന നടത്തിയ ഇവര്‍ പാര്‍ലമെന്റ് അംഗത്വം രാജിവയ്ക്കണമെന്ന് ആവശ്യമുയരുന്നു.

ശനിയാഴ്ചയാണ് മുണ്‍സ്റററിലെ കഫേയിലേക്ക് ഒരാള്‍ വാഹനം ഓടിച്ചു കയറ്റിയത്. ആക്രമണത്തില്‍ രണ്ടു പേര്‍ മരിക്കുകയും ഡസന്‍ കണക്കിനാളുകള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. 2016 ഡിസംബറില്‍ ബര്‍ലിനിലെ ക്രിസ്മസ് മാര്‍ക്കറ്റില്‍ നടന്ന ആക്രമണത്തിന്റെ ഓര്‍മകളാണ് ഇതുണര്‍ത്തിയത്. എന്നാല്‍, ആക്രമണത്തിന്റെ പ്രകോപനം എന്തെന്നോ, അക്രമിയുടെ പിന്നില്‍ ആരെന്നോ ആ സമയത്ത് വ്യക്തമായിരുന്നില്ല.

പക്ഷേ, ഇതൊന്നും കാര്യമാക്കാതെ, മെര്‍ക്കലിന്റെ അഭയാര്‍ഥി നയമാണ് ആക്രമണത്തിനു കാരണമായതെന്ന് ബിയാട്രിസ് ട്വീറ്റ് ചെയ്തു. ആക്രമണത്തിനു പിന്നില്‍ ഭീകര പ്രവര്‍ത്തകരല്ലെന്നും, ഒരു മാനസികരോഗിയാണെന്നുമുള്ള പോലീസിന്റെ വെളിപ്പെടുത്തല്‍ പിന്നാലെ വരുകയും ചെയ്തു. അപ്പോഴും തന്റെ ആരോപണം പിന്‍വലിക്കാന്‍ ബിയാട്രിസ് തയാറായില്ല. അക്രമി ജര്‍മനിക്കാരനാണെങ്കിലും, നമുക്ക് ആവശ്യത്തിന് ഭ്രാന്തന്‍മാരുണ്ട്, കൂടുതല്‍ ആവശ്യമില്ല എന്നായിരുന്നു അവരുടെ അടുത്ത ട്വീറ്റ്.

ഇസ്ളാമിസ്ററ് ആക്രമണങ്ങളെ അനുകരിക്കുകയാണ് അക്രമി ചെയ്തതെന്നും, ഇസ്ളാം ഇനിയും ആക്രമണം നടത്തുമെന്നും അവര്‍ തുടര്‍ന്നു പറയുകയും ചെയ്തിരുന്നു.
- dated 09 Apr 2018


Comments:
Keywords: Germany - Otta Nottathil - 10420182 Germany - Otta Nottathil - 10420182,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
song_kudumbathin_nadhanam_youseppe__wilson_piravom_anupamasneham_album
വി. യൗസേപ്പിതാവിനെപ്പറ്റിയുള്ള ഒരു ഗാനം Recent or Hot News
തുടര്‍ന്നു വായിക്കുക
nurses_qualification_programme_germany
ജര്‍മനിയില്‍ ഇന്‍ഡ്യന്‍ നഴ്സുമാര്‍ക്ക് ക്വാളിഫിക്കേഷന്‍ പ്രോഗ്രാം Recent or Hot News
തുടര്‍ന്നു വായിക്കുക
nursing_recruitment_to_germany
നഴ്സുമാര്‍ക്കുവേണ്ടി വീണ്ടും വാതില്‍ തുറന്ന് ജര്‍മനി ; എണ്ണായിരം പേര്‍ക്ക് ഉടന്‍ നിയമനം Recent or Hot News
തുടര്‍ന്നു വായിക്കുക
dank_messe_fcc_blessed_rani_maria
ജര്‍മനിയില്‍ എഫ്സിസി സമൂഹം കൃതജ്ഞതാബലി അര്‍പ്പിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
andrea_nahles_spd_chief
ആന്‍ന്ത്രയ നാലസ് എസ്പിഡി പ്രസിഡന്റ് Recent or Hot News
തുടര്‍ന്നു വായിക്കുക
funeral_marviruthakulangara_monday
ആര്‍ച്ച്ബിഷപ് ഡോ. ഏബ്രഹാം വിരുത്തക്കുളങ്ങരയുടെ കബറടക്കം തിങ്കളാഴ്ച
തുടര്‍ന്നു വായിക്കുക
easter_vishu_kerala_samajam_frankfurt_2018
ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജം ഈസ്ററര്‍~വിഷു ആഘോഷം വര്‍ണ്ണാഭമായി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us