Today: 18 Oct 2018 GMT   Tell Your Friend
Advertisements
ഒക്ടോബറില്‍ ജര്‍മനിയില്‍ നിരവധി പുതിയ മാറ്റങ്ങള്‍
Photo #1 - Germany - Otta Nottathil - 11020186
ബര്‍ലിന്‍: ജര്‍മനിയില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച വിവിധ പരിഷ്കരണ നിര്‍ദേശങ്ങള്‍ ഒക്ടോബര്‍ ഒന്നിനു പ്രാബല്യത്തില്‍ വന്നു. ഇന്‍ഷുറന്‍സ് മേഖലയില്‍ ചട്ടങ്ങള്‍ കര്‍ക്കശമാകുന്നതും മലിനീകരണ നിയന്ത്രണം കഠിനമാകുന്നതും ഇതില്‍പ്പെടും. വാര്‍ഷിക ലൈഫ് ഇന്‍ഷ്വറന്‍സ് പ്രഖ്യാപനങ്ങള്‍ക്ക് മുമ്പുള്ളതിനേക്കാള്‍ കൂടുതല്‍ വിവരങ്ങള്‍ ആവശ്യമാണ്. ഇതനുസരിച്ച് കമ്മീഷന്‍ അടിസ്ഥാനത്തില്‍ ഇന്‍ഷുറന്‍സ് ബ്രോക്കറേജും സ്വതന്ത്ര ഫീസ് കൗണ്‍സലിംഗും തമ്മിലുള്ള വ്യക്തമായ വ്യത്യാസം ഉണ്ടായിരിക്കണം.കമ്മീഷനുകള്‍ കസ്ററമേഴ്സിന്റെ ഇന്‍ഷ്വറന്‍സ് അക്കൗണ്ടുമായി ക്രെഡിറ്റ് ചെയ്യണം. ഇതുകൂടാതെ, ഇതിന്മേലുള്ള വായ്പ അനുവദിക്കുന്നതും നിയന്ത്രണ വിധേയമായിരിയ്ക്കും.

കളിപ്പാട്ടങ്ങളില്‍ പോലും മലിനീകരണ നിയന്ത്രണം ഏര്‍പ്പെടുത്തുന്ന സമ്പ്രദായമാണ് നടപ്പിലാകുന്നത്. ലെഡിന്റെ സാന്നിധ്യത്തിലാണ് ഏറ്റവും ശക്തമായ നിയന്ത്രണങ്ങള്‍. ഒക്ടോബര്‍ 28 നാണ് ഈ നിയമം പ്രാബല്യത്തിലാവുക.

ഹെഡ്ജ് ട്രിമ്മിംഗ് വീണ്ടും അനുവദിച്ചു. പക്ഷികളുടെയും പ്രാണികളുടെയും ആവാസ വ്യവസ്ഥകളെ അപകടത്തിലാക്കാതിരിക്കാന്‍ മാര്‍ച്ച് ഒന്നു മുതല്‍ സെപ്റ്റംബര്‍ 30 വരെ ഉപഭോക്താക്കള്‍ക്ക് ഹെഡ്ജ് ട്രിമ്മിംഗ് വിലക്കിയത് ഒക്ടോബര്‍ ഒന്നു മുതല്‍ വീണ്ടും അനുവദിച്ചു.ഫെഡറല്‍ നേച്ചര്‍ കണ്‍സര്‍വേഷന്‍ ആക്ട് അനുസരിച്ചാണ് ഈ മാറ്റം.

വിവിധ മരുന്നുകളുടെ വില കുറയും. നിയമാനുസൃത ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനികളുടെ നിശ്ചിത എണ്ണം 11 ഡോസ് മരുന്നുകള്‍ക്കാണ്. ഇതനുസരിച്ച് ഉപഭോക്താവിന് ഉയര്‍ന്ന കോപേയ്മെന്റുകള്‍ മരുന്നിന്റെ വിലയനുസരിച്ച് കൂടുതലായി നല്‍കേണ്ടി വരും.

ആന്‍റിയോ ടെന്‍സിന്‍ 2 കോബിനേഷന്‍, രക്തസമ്മര്‍ത്തിനുള്ള ബെറ്റാ ബ്ളോക്കറുകള്‍, റുമാറ്റോയ്ഡ് രോഗികള്‍ക്ക് കോക്സിബിസ്, എച്ച്ഐവി രോഗികളുടെ ചികിത്സയ്ക്കായുള്ള ലെവിറ്ററാസെറ്റാറ്റം, വാല്‍പ്രോസിക് ആസിഡ്, എപ്പിലെപ്റ്റിക്സിനുവേണ്ടി സോണിസാമൈഡ്, ആന്‍റിബയോട്ടിക്സ് ലൈന്‍ജോലിഡ്, ഫംഗസ്റിസസ് ഒക്കെ ഈ ഗണത്തില്‍പ്പെടും.ഫാര്‍മസിയില്‍ എച്ച്ഐവി സെല്‍ഫ് ടെസ്ററിനുള്ള സൗകര്യവും വരുന്നു.

എച്ച്ഐവി സ്വയംപരിശോധന ഫാര്‍മസികള്‍, മെഡിക്കല്‍ സ്റേറാറുകള്‍ അല്ലെങ്കില്‍ ഭാവിയില്‍ ഇന്‍റര്‍നെറ്റില്‍ ലഭ്യമാണ്. മുമ്പ് ജര്‍മനിയിലെ ദ്രുതഗതിയിലുള്ള ഇത്തരം പരിശോധനകള്‍ ഡോക്ടര്‍മാര്‍ക്കും ഹെല്‍ത്ത് കെയര്‍ സെന്ററുകളിലും കൗണ്‍സിലിംഗ് സെന്ററുകള്‍ക്കും മാത്രമേ അനുവദിച്ചിട്ടുള്ളൂ. അണുബാധയെക്കുറിച്ച് വളരെ നേരത്തെ തന്നെ അറിയാന്‍ കഴിയുമെന്നുള്ളതിനാല്‍ ഇതിന് പ്രാധാന്യമുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. എച്ച്ഐവി ടെസ്ററിന് ഫാര്‍മസിയില്‍ 25 മുതല്‍ 40 യൂറോ വരെയാണ് ഫീസ്.

താല്ക്കാലിക ജോലിയ്ക്കുള്ള കാലപരിധി നിശ്ചയിച്ചു.ഒക്ടോബര്‍ മുതല്‍ താല്‍ക്കാലിക തൊഴിലാളികള്‍ക്ക് പരമാവധി 18 മാസമാണ് കാലപരിധിയായിരിയ്ക്കും.

ഡ്റൈവിംഗ് ടെസ്ററിനുള്ള തിയറി ടെസ്ററിന്റെ ചോദ്യാവലിയിലും മാറ്റം വന്നു.29 ചോദ്യങ്ങള്‍ പുനപരിഷ്ക്കരിച്ചതിനു പുറമെ 28 എണ്ണം പുതിയതാക്കി.
- dated 01 Oct 2018


Comments:
Keywords: Germany - Otta Nottathil - 11020186 Germany - Otta Nottathil - 11020186,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
song_kudumbathin_nadhanam_youseppe__wilson_piravom_anupamasneham_album
വി. യൗസേപ്പിതാവിനെപ്പറ്റിയുള്ള ഒരു ഗാനം Recent or Hot News
തുടര്‍ന്നു വായിക്കുക
cooking_class_ksk_2018
കൊളോണ്‍ കേരള സമാജം പാചക ക്ളാസ് ഒക്ടോബര്‍ 22ന് Recent or Hot News
തുടര്‍ന്നു വായിക്കുക
181020183
ബ്രെക്സിറ്റ് കരാറിന് ഇനിയും സാധ്യത: മെര്‍ക്കല്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
ksf_relief_fund_cm
ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജം കേരള സമാജം കേരള "രക്ഷാ" ഫണ്ട് മുഖ്യമന്ത്രിയ്ക്ക് നല്‍കി Recent or Hot News
തുടര്‍ന്നു വായിക്കുക
171020182
ബവേറിയയിലെ രാഷ്ട്രീയ ഭൂകമ്പം: ജര്‍മനിയില്‍ പുനര്‍ ധ്രുവീകരണം Recent or Hot News
തുടര്‍ന്നു വായിക്കുക
161020184
ലോക വ്യാപാര കേന്ദ്ര ആക്രമണ കേസിലെ പ്രതിയെ ജര്‍മനി മോചിപ്പിച്ചു
തുടര്‍ന്നു വായിക്കുക
161020183
ബവേറിയന്‍ 'ദുരന്തം': ജര്‍മന്‍ സര്‍ക്കാരില്‍ പോസ്റ്റ്മോര്‍ട്ടം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us