Today: 19 Nov 2017 GMT   Tell Your Friend
Advertisements
അനധികൃത ഡൗണ്‍ലോഡുകള്‍ നല്‍കിയിരുന്ന വെബ്സൈറ്റ് അടച്ചുപൂട്ടി
Photo #1 - Germany - Otta Nottathil - 111120174
ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മന്‍ അധികൃതര്‍ നടത്തിയ റെയ്ഡിനെത്തുടര്‍ന്ന് അണ്‍സെന്റ്റവല്യൂഷന്‍ ഡോട്ട് ഇന്‍ഫോ എന്ന വെബ്സൈറ്റ് അടച്ചുപൂട്ടി. അനധികൃതമായ ഡൗണ്‍ലോഡുകള്‍ നല്‍കുന്നതു വഴി മില്യന്‍ കണക്കിനു യൂറോയുടെ നഷ്ടം മറ്റു സ്ഥാപനങ്ങള്‍ക്കു വരുത്തിവച്ചിരുന്ന സൈറ്റാണിത്. ഇവരെ പൂട്ടാന്‍ പതിമൂന്ന് ജര്‍മന്‍ സ്റേററ്റുകളിലാണ് റെയ്ഡ് നടത്തിയത്.

സംശയത്തിന്റെ നിഴലിലായിരുന്ന 42 പേരുടെ അപ്പാര്‍ട്ട്മെന്റുകള്‍ പരിശോധിച്ചു. വീടുകളില്‍ സൂക്ഷിച്ചിരുന്ന സെര്‍വറുകള്‍ ഷട്ട്ഡൗണ്‍ ചെയ്തു.

സിനിമകള്‍, സംഗീതം, ഗെയിമുകള്‍, സോഫ്റ്റ് വെയറുകള്‍, ഇ ബുക്കുകള്‍ തുടങ്ങിയവയുടെ വ്യാജ പതിപ്പുകളാണ് ഇവര്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ കൊടുത്തിരുന്നത്. നിരവധി കംപ്യൂട്ടറുകളും ഡേറ്റ ശേഖരിക്കാനുള്ള ഉപകരണങ്ങളും നെറ്റ് വര്‍ക്കിങ് സംവിധാനങ്ങളും അധികൃതര്‍ പിടിച്ചെടുത്തു.

ഹെസ്സെയില്‍നിന്നുള്ള നാല്‍പ്പത്തൊമ്പതുകാരനാണ് സൈറ്റിന് നേതൃത്വം നല്‍കിയിരുന്നതെന്നാണ് സൂചന. ഹെസ്സെയില്‍നിന്നു തന്നെയുള്ള മുപ്പത്തൊമ്പതുകാരിയായ ഭാര്യയും മറ്റു മൂന്നു പേരും ഇയാളുടെ കൂടെ പ്രധാന ചുമതലകള്‍ വഹിച്ചിരുന്നു. സൈറ്റ് മോഡറേറ്റ് ചെയ്തിരുന്ന നാലു പേരെയും തിരിച്ചിറഞ്ഞിട്ടുണ്ട്.

27,000 പേര്‍ ഈ സൈറ്റ് ഉപയോഗിച്ചതു വഴി 2.9 മില്യന്‍ യൂറോയുടെ നഷ്ടം വിവിധ സ്ഥാപനങ്ങള്‍ക്കു സംഭവിച്ചതായാണ് കണക്കാക്കുന്നത്.
- dated 10 Nov 2017


Comments:
Keywords: Germany - Otta Nottathil - 111120174 Germany - Otta Nottathil - 111120174,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
191120171
തെരഞ്ഞെടുപ്പ് ജയിച്ചാലും തോറ്റാലും മെര്‍ക്കലിന് തോല്‍വി! Recent or Hot News
ജര്‍മനി ഇടക്കാല തെരഞ്ഞെടുപ്പിലേക്ക് തുടര്‍ന്നു വായിക്കുക
weic_meijs
ഹോളണ്ട് പ്രൊഫഷണല്‍ ബാഡ്മിന്റണ്‍ താരം എറിക് മൈജിസ് വാഹനാപകടത്തില്‍ മരിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
171120179
ജര്‍മനിയില്‍ മുന്നണി ചര്‍ച്ച അവസാന ഘട്ടത്തില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
171020178
ഇസ്രയേല്‍ പൗരനെ വിലക്കാന്‍ കുവൈറ്റ് എയര്‍വേസിന് അധികാരമുണ്ട്: ജര്‍മന്‍ കോടതി Recent or Hot News
തുടര്‍ന്നു വായിക്കുക
171120174
പ്രതിച്ഛായാ റാങ്കിങ്: യുഎസിനെ പിന്തള്ളി ജര്‍മനി മുന്നില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
171120172
കുടുംബങ്ങളെ കാണാനാവാതെ ജര്‍മനിയിലെ അഭയാര്‍ഥികള്‍
തുടര്‍ന്നു വായിക്കുക
171120171
ജര്‍മനിയില്‍ വീണ്ടും ഇന്ത്യന്‍ നഴ്സുമാര്‍ക്ക് അവസരം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us