Today: 28 Feb 2020 GMT   Tell Your Friend
Advertisements
ജര്‍മന്‍ സര്‍ക്കാരില്‍ എ എഫ് ഡിയുടെ പങ്കാളിത്തം പ്രതീക്ഷിക്കുന്നത് 48 ശതമാനം ജര്‍മനിക്കാര്‍
Photo #1 - Germany - Otta Nottathil - 12220202afd

ബര്‍ലിന്‍: 2030 ഓടെ ജര്‍മന്‍ സര്‍ക്കാരില്‍ തീവ്ര വലതുപക്ഷ പാര്‍ട്ടിയായ എ എഫ് ഡിക്ക് പങ്കാളിത്തം ലഭിക്കുമെന്ന് 48 ശതമാനം ജര്‍മനിക്കാരും വിശ്വസിക്കുന്നതായി സര്‍വേ റിപ്പോര്‍ട്ട്. എ എഫ് ഡിയെ അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ മുഖ്യധാരാ പാര്‍ട്ടികള്‍ നടത്തുന്ന ശ്രമം ഫലപ്രദമാകുന്നില്ലെന്നതിന് വിവിധ സ്റേററ്റ് പാര്‍ലമെന്റുകള്‍ ഉദാഹരണമാണ്. ഈ പശ്ചാത്തലത്തിലാണ് ഫെഡറല്‍ സര്‍ക്കാരില്‍ എ എഫ് ഡിയുടെ പ്രാതിനിധ്യ സാധ്യത രാജ്യം ചര്‍ച്ച ചെയ്യുന്നത്.

ഡിപിഎയ്ക്കു വേണ്ടി യൂഗോവ് നടത്തിയ സര്‍വേയില്‍ പങ്കെടുത്തവരില്‍ 29 ശതമാനം പേര്‍ മാത്രമാണ് 2030നുള്ളില്‍ എ എഫ് ഡി ഫെഡറല്‍ സര്‍ക്കാരിന്റെ ഭാഗമാകില്ലെന്ന് ഉറച്ചു വിശ്വസിക്കുന്നത്.

കഴിഞ്ഞ ആഴ്ച തുരിംഗന്‍ സ്റേററ്റ് പാര്‍ലമെന്റില്‍ നടന്ന രാഷ്ട്രീയ നാടകത്തില്‍ എഫ് ഡി പി പ്രതിനിധി തോമസ് കെമ്മറിച്ചിനെ പ്രധാനമന്ത്രിയാക്കാന്‍ എ എഫ് ഡിക്കു സാധിച്ചിരുന്നു. അഞ്ച് പേരുടെ മാത്രം പിന്തുണയുള്ള കെമ്മറിച്ച് പിറ്റേന്നു തന്നെ രാജിവച്ചെങ്കിലും ജര്‍മന്‍ രാഷ്ട്രീയ മണ്ഡലത്തെ പിടിച്ചുലയ്ക്കാന്‍ പോന്നതായി എ എഫ് ഡി നടത്തിയ രാഷ്ട്രീയ നീക്കങ്ങള്‍.

ചാന്‍സലര്‍ അംഗല മെര്‍ക്കലിന്റെ പാര്‍ട്ടിയായ സി ഡി യുവിന്റെ നേതൃസ്ഥാനം രാജിവയ്ക്കാന്‍ അന്നഗ്രെറ്റ് ക്രാമ്പ് കാറന്‍ബൗവറെ നിര്‍ബന്ധിതയാക്കിയതു പോലും തുരിംഗനില്‍ മുഖ്യധാരാ പാര്‍ട്ടികള്‍ നേരിട്ട രാഷ്ട്രീയ~ധാര്‍മിക പരാജയമായിരുന്നു.

എ എഫ് ഡി സ്റേററ്റ് സര്‍ക്കാരുകളുടെ ഭാഗമാകുന്നതില്‍ പ്രശ്നമൊന്നുമില്ലെന്നു കരുതുന്നവരാണ് 26 ശതമാനം ജര്‍മനിക്കാര്‍. ഫെഡറല്‍ സര്‍ക്കാരിന്റെ ഭാഗമായാലും പ്രശ്നമില്ലെന്നു കരുതുന്നവര്‍ 19 ശതമാനം വരും. തുരിംഗന്‍ രാഷ്ട്രീയ നാടകം ജനാധിപത്യത്തിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്നതാണെന്ന് സര്‍വേയില്‍ പങ്കെടുത്തവരില്‍ അമ്പതു ശതമാനം പേരും പറഞ്ഞു.
- dated 11 Feb 2020


Comments:
Keywords: Germany - Otta Nottathil - 12220202afd Germany - Otta Nottathil - 12220202afd,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
28220208nrwf
നോര്‍ത്ത് റൈന്‍~വെസ്റ്റ്ഫാലിയ കൊറോണ ഭീതിയില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
28220201hijab
ട്രെയ്നി അഭിഭാഷകരുടെ പര്‍ദ നിരോധനം ജര്‍മന്‍ കോടതി ശരിവച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
27220204rohinkyan
റോഹിങ്ക്യകളുടെ വിദ്യാഭ്യാസം: ജര്‍മനി ബംഗ്ളാദേശിന് 15 മില്യന്‍ യൂറോ നല്‍കും Recent or Hot News
തുടര്‍ന്നു വായിക്കുക
rheinland_german_school_inagurated
അങ്കമാലിയില്‍ ജര്‍മന്‍ ഭാഷാ സ്കൂള്‍ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു Recent or Hot News
തുടര്‍ന്നു വായിക്കുക
26220205euthanasia_legalised_german_sc
ദയാവധത്തിന് ജര്‍മന്‍ സുപ്രീം കോടതിയുടെ അനുമതി Recent or Hot News
തുടര്‍ന്നു വായിക്കുക
26220202corona
ജര്‍മനിയിലും ഫ്രാന്‍സിലും വീണ്ടും കൊറോണവൈറസ് ബാധ
~ മൂന്ന് യൂറോപ്യന്‍ രാജ്യങ്ങളില്‍ ആദ്യമായി രോഗബാധ
~ അതിര്‍ത്തികള്‍ അടയ്ക്കില്ല
തുടര്‍ന്നു വായിക്കുക
26220208gorona
കരുതിയിരിക്കാം കൊറോണവൈറസിനെ
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us