Today: 20 May 2018 GMT   Tell Your Friend
Advertisements
കര്‍ദ്ദിനാള്‍ ലേമാന്‍ അന്തരിച്ചു
Photo #1 - Germany - Otta Nottathil - 12320187_kardinal_lehmann
Photo #2 - Germany - Otta Nottathil - 12320187_kardinal_lehmann
മൈന്‍സ്: ജര്‍മന്‍ ബിഷപ്സ് കോണ്‍ഫറന്‍സിന്റെ മുന്‍ അധ്യക്ഷനും മൈന്‍സ് രൂപതയുടെ എമരിറ്റസ് ബിഷപ്പുമായ ഡോ. കാള്‍ ലെമാന്‍(81) അന്തരിച്ചു. മൈന്‍സിലെ വീട്ടിലായിരുന്നു അന്ത്യമെന്ന് സഭാ വൃത്തങ്ങള്‍ അറിയിച്ചു.പക്ഷാഘാതവും തലച്ചോറിലെ രക്തസ്രാവവും കാരണം കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ മുതല്‍ ചികിത്സയിലായിരുന്നു അദ്ദേഹം. 2016 ല്‍ രൂപതാ ഭരണത്തില്‍ നിന്നു വിരമിച്ച അദ്ദേഹംവിശ്രമജീവിതത്തിലായിരുന്നു.കബറടക്കം മാര്‍ച്ച് 21 നു മൈന്‍സ് കത്തീഡ്രലില്‍ നടക്കും.

ജര്‍മനിയിലെ കത്തോലിക്കാ സഭയുടെ ആഹ്ളാദ മുഖം എന്നാണ് കര്‍ദിനാള്‍ കാള്‍ ലെമാന്‍ അറിയപ്പെട്ടിരുന്നത്. സഭയിലെ നിരവധി വിഷയങ്ങളില്‍ സ്വന്തമായി അഭിപ്രായം പറഞ്ഞ് കൈയ്യടിയും വിമര്‍ശനവും നേരിട്ടിട്ടുണ്ട്. 1936 മേയ് 16 ന് സിഗ്മാറിംഗനിലാണ് ജനനം. ൈ്രഫബുര്‍ഗ് ആല്‍ബെര്‍ട്ട് ലുഡ്വിഗ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ദൈവശാസ്ത്രത്തിലും തത്വശാസ്ത്രത്തിലും റോമിലെ പൊന്തിഫിക്കല്‍ ഗ്രിഗോറിയന്‍ യൂണിവേഴ്സിറ്റിയില്‍ നിന്നു ഡോക്ടറേറ്റ് നേടിയ ലേമാന്‍ മ്യുന്‍സ്ററര്‍ യൂണിവേഴ്സിറ്റിയില്‍ ഫാ.കാള്‍ റാനര്‍ എസ്ജെയുടെ അസിസ്ററന്റായി പ്രവര്‍ത്തിച്ചു. മൈന്‍സിലെ ജൊഹാനിസ് ഗുട്ടന്‍ബര്‍ഗ് യൂണിവേഴ്സിറ്റി, ആല്‍ബര്‍ട്ട് ലുഡ്വിഗ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍ അധ്യാപകനായിരുന്നു. 1983 ല്‍ മൈന്‍സ് ബിഷപ്പായി അഭിഷിക്തനായി.

1883 ജൂണ്‍ മൂന്നിന് ബിഷപ്പായി ഉയര്‍ത്തി ജൂണ്‍ 23 ന് മൈന്‍സ് രൂപതാദ്ധ്യക്ഷനായി ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ നിയമിച്ചു. 33 വര്‍ഷം മൈന്‍സ് രൂപതയുടെ മെത്രാനായി സേവനം ചെയ്തു.1887 മുതല്‍ 2008 വരെ 21 വര്‍ഷം ജര്‍മന്‍ ബിഷപ്സ് കോണ്‍ഫറന്‍സിന്റെ പ്രസിഡന്റായിരുന്നു. 2001 ല്‍ വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് അദ്ദേഹത്തെ കര്‍ദിനാള്‍മാരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയത്.

ഫുട്ബോള്‍ പ്രേമിയായ കര്‍ദ്ദിനാള്‍ ലെമാന്‍ ഫുട്ബോള്‍ കളി കാണാന്‍ നേരിട്ടു സ്റേറഡിയത്തില്‍ എത്തുക പതിവായിരുന്നു. നിരവധി മാനുഷിക പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.

തികഞ്ഞ യാഥാസ്ഥിതിക ചിന്താഗതിക്കാരനായ ലേമാന്‍ രാഷ്ട്രീയത്തിനതീതമായി പാര്‍ട്ടി നേതാക്കളെയും പ്രത്യേകിച്ച് ചാന്‍സലര്‍ അംഗലാ മെര്‍ക്കലിനെപ്പോലുള്ളവരെയും നിശിതമായി വിമര്‍ശിച്ച് തിരുത്തലുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.ഇവാജ്ജലിയ്ക്കല്‍ സഭയുമായി നല്ല ബന്ധം കാത്തുസൂക്ഷിച്ച വ്യക്തിയാണ് കര്‍ദ്ദിനാള്‍ ലേമാന്‍.
- dated 11 Mar 2018


Comments:
Keywords: Germany - Otta Nottathil - 12320187_kardinal_lehmann Germany - Otta Nottathil - 12320187_kardinal_lehmann,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
song_kudumbathin_nadhanam_youseppe__wilson_piravom_anupamasneham_album
വി. യൗസേപ്പിതാവിനെപ്പറ്റിയുള്ള ഒരു ഗാനം Recent or Hot News
തുടര്‍ന്നു വായിക്കുക
nurses_qualification_programme_germany
ജര്‍മനിയില്‍ ഇന്‍ഡ്യന്‍ നഴ്സുമാര്‍ക്ക് ക്വാളിഫിക്കേഷന്‍ പ്രോഗ്രാം Recent or Hot News
തുടര്‍ന്നു വായിക്കുക
gedenkmesse_mar_abraham_viruthakulangara
മാര്‍ അബ്രഹാം വിരുത്തക്കുളങ്ങരയ്ക്കു വേണ്ടി അനുസ്മരണ ദിവ്യബലി മെയ് 27 ന് Recent or Hot News
തുടര്‍ന്നു വായിക്കുക
robott_nurses_germany_nursing_filed
ജര്‍മനിയില്‍ നഴ്സിംഗിനു സഹായിയായി ഇനി നഴ്സ് റോബോട്ടുകളും Recent or Hot News
തുടര്‍ന്നു വായിക്കുക
19520184
ഒരു ശതമാനം അഭയാര്‍ഥി സര്‍ട്ടിഫിക്കറ്റുകള്‍ പോലും പരിശോധിച്ചിട്ടില്ല Recent or Hot News
തുടര്‍ന്നു വായിക്കുക
17520182
ബജറ്റ് സെഷനില്‍ ആലിസ് ~ അംഗല ഏറ്റുമുട്ടല്‍
തുടര്‍ന്നു വായിക്കുക
17520181
ജര്‍മനിയിലെ വിദേശികള്‍ അവകാശങ്ങള്‍ ഉറപ്പാക്കണം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us