Today: 19 Dec 2018 GMT   Tell Your Friend
Advertisements
വസ്തുനികുതി: കോടതി വിധിക്ക് വ്യാപക പ്രത്യാഘാതമുണ്ടാകും
Photo #1 - Germany - Otta Nottathil - 12420184

ബര്‍ലിന്‍: ജര്‍മനിയില്‍ വസ്തു നികുതി കണക്കാക്കുന്ന രീതി ഭരണഘടനാവിരുദ്ധമെന്ന ഭരണഘടനാ കോടതി വിധി രാജ്യത്ത് വ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് വിലയിരുത്തല്‍. രാജ്യത്തെ തദ്ദേശ ഭരണകൂടങ്ങളുടെ പ്രധാന വരുമാന സ്രോതസാണ് വസ്തു നികുതി. പതിനാല് ബില്യന്‍ യൂറോയാണ് പ്രതിവര്‍ഷം ഈയിനത്തില്‍ പിരിച്ചെടുക്കുന്നത്. നേരിട്ടോ അല്ലാതെയോ എല്ലാ ജര്‍മനിക്കാരും ഇതടയ്ക്കാന്‍ ബാധ്യസ്ഥരാണ്. വീട്ടുടമകള്‍ വാടകക്കാരില്‍നിന്നും ഇതീടാക്കുന്നു.

ഈ നികുതി നീതിയുക്തമല്ലെന്ന പരാതി ഭൂവുടമകള്‍ക്ക് വര്‍ഷങ്ങളായുള്ളതാണ്. കാലഹരണപ്പെട്ടതാണ് നിരക്കുകള്‍ എന്നതു തന്നെ പ്രധാന പ്രശ്നം. പശ്ചിമ ജര്‍മനിയില്‍ 1965ലും പൂര്‍വ ജര്‍മനിയില്‍ 1935ലുമാണ് നികുതി കണക്കാക്കുന്നതിനായി ഭൂമിയുടെ മൂല്യനിര്‍ണയം അവസാനമായി നടത്തിയത്. രാജ്യത്തിന്റെ വിവിധ മേഖലകളില്‍ വസ്തുവിന്റെ മൂല്യത്തില്‍ ഗണ്യമായ ഏറ്റക്കുറച്ചിലുകളാണ് അതിനു ശേഷം വന്നിട്ടുള്ളത്.

ആറു വര്‍ഷം കൂടുമ്പോള്‍ മൂല്യം പുനര്‍നിര്‍ണയിക്കണമെന്ന ചട്ടം കഴിഞ്ഞ അമ്പതു വര്‍ഷമായി ലംഘിക്കപ്പെടുന്നു. വസ്തുവിന്റെ വിസ്തീര്‍ണം, സ്ഥലം, ഗതാഗത സൗകര്യങ്ങള്‍, കെട്ടിട നിര്‍മാണച്ചെലവ് എന്നീ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ വസ്തു നികുതി നിരക്കുകള്‍ പുനര്‍ നിര്‍ണയിക്കണമെന്ന് 2016ല്‍ തന്നെ സ്റേററ്റ് സര്‍ക്കാരുകള്‍ ആവശ്യപ്പെട്ടിരുന്നതുമാണ്.

പുതിയ കോടതി വിധിയനുസരിച്ച് 2019 അവസാനത്തിനുള്ളില്‍ നികുതി നിരക്കുകള്‍ പുനര്‍ നിര്‍ണയിക്കണം. 2024 വരെ ട്രാന്‍സിഷന്‍ സമയവും അനുവദിച്ചിട്ടുണ്ട്.
- dated 11 Apr 2018


Comments:
Keywords: Germany - Otta Nottathil - 12420184 Germany - Otta Nottathil - 12420184,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
nazrethie_puthri_mariyambike_song_album_swargeeyaaraamam
ഇത് ഡിസംബര്‍ ; ഒരു കിസ്മസ് കാലംകൂടി വരവായി Recent or Hot News
തുടര്‍ന്നു വായിക്കുക
song_kudumbathin_nadhanam_youseppe__wilson_piravom_anupamasneham_album
വി. യൗസേപ്പിതാവിനെപ്പറ്റിയുള്ള ഒരു ഗാനം Recent or Hot News
തുടര്‍ന്നു വായിക്കുക
1912201810afd
ജര്‍മന്‍ അഭയാര്‍ഥി നയത്തിനെതിരേ എഎഫ്ഡി നല്‍കിയ ഹര്‍ജി കോടതി തള്ളി Recent or Hot News
തുടര്‍ന്നു വായിക്കുക
1912201809car
യൂറോപ്യന്‍ യൂണിയന്‍ നിയന്ത്രണം അപ്രായോഗികം: ജര്‍മന്‍ കാര്‍ നിര്‍മാതാക്കള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
1812201805brexitgermany
കരാറില്ലാത്ത ബ്രെക്സിറ്റിനു തയാറെടുത്ത് ജര്‍മനി Recent or Hot News
തുടര്‍ന്നു വായിക്കുക
1812201804nazipolice
വലതുപക്ഷ സെല്‍ രൂപീകരിച്ച ജര്‍മന്‍ പോലീസുകാരെക്കുറിച്ച് അന്വേഷണം
തുടര്‍ന്നു വായിക്കുക
1812201803amazon
ക്രിസ്മസ് കാലത്ത് ആമസോണ്‍ ജീവനക്കാര്‍ സമരത്തില്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us