Today: 27 Jun 2019 GMT   Tell Your Friend
Advertisements
പുനര്‍വിവാഹം ചെയ്തതിന്റെ പേരില്‍ പുറത്താക്കാനാവില്ല: യൂറോപ്യന്‍ കോടതി
Photo #1 - Germany - Otta Nottathil - 129201801
സ്ട്രാസ്ബര്‍ഗ്: പുനര്‍വിവാഹം ചെയ്തതിന്റെ പേരില്‍ ജോലിയില്‍ നിന്നു പുറത്താക്കുന്നതു വിവേചനമെന്ന് യൂറോപ്യന്‍ കോര്‍ട്ട് ഓഫ് ജസ്ററിസ് വിധി. കത്തോലിക്കാ സഭയിലുള്ള ആശുപത്രിയില്‍ നിന്നു പിരിച്ചുവിടല്‍ ഉത്തരവ് കിട്ടിയ പ്രൊട്ടസ്ററന്റ് ഫിസിഷ്യന് അനുകൂലമായി പത്തു വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവില്‍ വിധി വന്നിരിക്കുന്നത്.

വിവാഹമോചിതനായ ഡോക്ടര്‍ പുനര്‍ വിവാഹം കഴിച്ചതാണ് പിരിച്ചുവിടലിനു കാരണമായി ചൂണ്ടിക്കാണിച്ചിരുന്നത്. കത്തോലിക്കാ സഭയുടെ നിയമങ്ങള്‍ അനുസരിച്ച് വിവാഹ ബന്ധം വേര്‍പെടുത്താനോ വേര്‍പെടുത്തിയ ശേഷം പുനര്‍ വിവാഹം കഴിക്കാനോ സാധിക്കില്ല. ഇതു ലംഘിച്ചു എന്നായിരുന്നു ആരോപണം.

എന്നാല്‍, താന്‍ കത്തോലിക്കാ സഭയില്‍പ്പെട്ട ആളല്ലെന്നും, പ്രൊട്ടസ്ററന്റാണെന്നും, കത്തോലിക്കാ സഭയുടെ നിയമം മറ്റു മതസ്ഥര്‍ക്കു മേല്‍ അടിച്ചേല്‍പ്പിക്കുന്നതു വിവേചനമാണെന്നും ഡോക്ടര്‍ വാദിച്ചു.

ലേബര്‍ കോടതിയും സ്റ്റേറ്റ് ലേബര്‍ കോടതിയും ഫെഡറല്‍ ലേബര്‍ കോടതിയും ഫെഡറല്‍ കോണ്‍സ്റ്റിറ്റ്യൂഷനല്‍ കോടതിയും കടന്നാണ് വിഷയം യൂറോപ്യന്‍ കോര്‍ട്ട് ഓഫ് ജസ്ററിസില്‍ എത്തിയത്. ഇക്കാലയളവില്‍, അന്തിമ വിധി വന്നിട്ടില്ലാത്ത സാഹചര്യത്തില്‍ ഫിസിഷ്യന്‍ ജോലിയില്‍ തുടരുകയായിരുന്നു.

നാലു കോടതികളിലും വ്യത്യസ്ത വിധി വന്നു, അതതു കക്ഷികള്‍ അതിനു മുകളിലുള്ള കോടതിയില്‍ അപ്പീലും നല്‍കി. അങ്ങനെയാണ് കേസ് പത്തു വര്‍ഷം ദീര്‍ഘിച്ചത്.
- dated 12 Sep 2018


Comments:
Keywords: Germany - Otta Nottathil - 129201801 Germany - Otta Nottathil - 129201801,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
27620191temperature
ജര്‍മനിയില്‍ ജൂണ്‍ താപനില റെക്കോഡ് ഭേദിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
26620191_german_autobahn
അത്യുഷ്ണത്തില്‍ റോഡ് തകരുമെന്ന് ആശങ്ക: ജര്‍മന്‍ ഹൈവേകളില്‍ വേഗ നിയന്ത്രണം Recent or Hot News
തുടര്‍ന്നു വായിക്കുക
256201910bomb
ലോകയുദ്ധ കാലത്തെ ബോംബ് പൊട്ടി ജര്‍മനിയിലെ പാടത്ത് ഗര്‍ത്തം രൂപപ്പെട്ടു Recent or Hot News
തുടര്‍ന്നു വായിക്കുക
25620198afd
എഎഫ്ഡിയുമായി ഒരു ബന്ധവും പാടില്ല: സിഡിയു Recent or Hot News
തുടര്‍ന്നു വായിക്കുക
25620197metal
ജോലി സമയം കുറയ്ക്കാന്‍ ആവശ്യപ്പെട്ട് പൂര്‍വ ജര്‍മനിയിലെ തൊഴിലാളികള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
25620194crash
ജര്‍മന്‍ എയര്‍ഫോഴ്സ് വിമാനങ്ങള്‍ കൂട്ടിയിടിച്ചു; ഒരു പൈലറ്റ് മരിച്ചു
തുടര്‍ന്നു വായിക്കുക
schengen_fee_hike_2020
2020 മുതല്‍ ഷെങ്കന്‍ വിസാ ഫീ നിരക്ക് കൂടും
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us