Today: 21 Sep 2018 GMT   Tell Your Friend
Advertisements
ജര്‍മനിയില്‍ ഭരണ പ്രതിസന്ധി അവസാനിക്കുന്നു
Photo #1 - Germany - Otta Nottathil - 1301201801
ബര്‍ലിന്‍: ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കലും പ്രതിപക്ഷ നേതാവ് മാര്‍ട്ടിന്‍ ഷൂള്‍സും കൈകോര്‍ക്കാനുള്ള തീരുമാനം ജര്‍മനിയിലെ ഭരണ പ്രതിസന്ധിക്ക് അറുതി വരുത്തുന്നു. ഇതോടെ രാജ്യത്തിനൊപ്പം യൂറോപ്പിനും ആശ്വാസം.

പൊതുതെരഞ്ഞെടുപ്പില്‍ പ്രധാന സഖ്യകക്ഷികളായ ക്രിസ്റ്റ്യന്‍ ഡെമോക്രാറ്റുകള്‍ക്കും ക്രിസ്റ്റ്യന്‍ സോഷ്യല്‍ യൂനിയനും ഭൂരിപക്ഷം ലഭിക്കാതെ വന്നതും വിശാല മുന്നണിയില്‍ അംഗമായിരു സോഷ്യല്‍ ഡെമോക്രാറ്റുകള്‍ക്ക് ചരിത്ര പരാജയം ഏറ്റുവാങ്ങേണ്ടിവന്നതും കാരണം അവരുടെ മഹാസഖ്യം തകര്‍ന്നിരുന്നു. അതോടെ മറ്റു കക്ഷികളുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ചാന്‍സലര്‍ അംഗലാ മെര്‍കല്‍ നിര്‍ബന്ധിതയായെങ്കിലും മാരത്തോണ്‍ ചര്‍ച്ചകള്‍ക്കുശേഷവും സര്‍ക്കാര്‍ രൂപവത്കരണം അസാധ്യമായതോടെ രാജ്യം വീണ്ടും പൊതുതെരഞ്ഞെടുപ്പിലേക്കു നീങ്ങു സ്ഥിതിവിശേഷമായിരുന്നു.

അത് ഒഴിവാക്കാനായി പ്രസിഡന്‍റ് ഫ്രാങ്ക് വാള്‍ട്ടര്‍സ്റ്റയിന്‍മിയര്‍ നടത്തിയ ശ്രമങ്ങളുടെ ഫലമായി നിലവിലെ മഹാസഖ്യം ഒരിക്കല്‍ക്കൂടി ഒരുമിച്ചു ഭരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ജര്‍മനി സ്വീകരിക്കേണ്ട അഭയാര്‍ഥികളെ സംബന്ധിച്ച് മെര്‍കലിന്‍െറ സഖ്യകക്ഷികളായ ക്രിസ്റ്റ്യന്‍ സോഷ്യല്‍ യൂനിയനും സോഷ്യല്‍ ഡെമോക്രാറ്റുകളും തമ്മില്‍ ഉടലെടുത്ത തര്‍ക്കം ചര്‍ച്ച വഴിമുടക്കു അവസ്ഥയായിരുന്നു.

എന്നാല്‍, ഒടുവില്‍ ഒരു വര്‍ഷം സ്വീകരിക്കേണ്ട അഭയാര്‍ഥികളുടെ എണ്ണം 1,80,000 മുതല്‍ 2,20,000 വരെ എന്ന് നിജപ്പെടുത്തണം എന്ന് തീരുമാനിക്കപ്പെട്ടതോടെ ജര്‍മനിയില്‍ വീണ്ടും ഭരണകക്ഷിയും പ്രധാന പ്രതിപക്ഷവും ചേര്‍ുള്ള "ഗ്രോക്കോ' എ ഗ്രോസ്സസ് കൊയലീഷന്‍ ഭരണം യാഥാര്‍ഥ്യമാകുകയാണ്.

യൂറോപ്യന്‍ പാര്‍ലമന്‍െറ് മുന്‍ അധ്യക്ഷന്‍കൂടിയായ മാര്‍ട്ടിന്‍ ഷൂള്‍സ് എന്ന ഊര്‍ജസ്വലനായ സോഷ്യല്‍ ഡെമോക്രാറ്റ് നേതാവും ചാന്‍സലര്‍ മെര്‍കലും തമ്മിലുള്ള സൗഹൃദവും സോഷ്യല്‍ ഡെമോക്രാറ്റ് നേതാവ് കൂടിയായിരു ഫെഡറല്‍ പ്രസിഡന്‍റ് ഫ്രാങ്ക് വാള്‍ട്ടര്‍ സ്റ്റയിന്‍മയറുടെ ഇടപെടലുകളുമാണ് തെരെഞ്ഞെടുപ്പ് കഴിഞ്ഞ് അഞ്ചുമാസങ്ങള്‍ക്കുശേഷം സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ അവസരമുണ്ടാക്കിയത്. അടുത്ത ആഴ്ചയോടെ മന്ത്രിസഭ രൂപവത്കരിക്കാന്‍ സാഹചര്യമുണ്ടായില്ലെങ്കില്‍ ജര്‍മന്‍ ഭരണഘടന അനുസരിച്ച് അടുത്തമാസം വീണ്ടും തെരഞ്ഞെടുപ്പ് നടത്തേണ്ടതായിരുന്നു.
- dated 13 Jan 2018


Comments:
Keywords: Germany - Otta Nottathil - 1301201801 Germany - Otta Nottathil - 1301201801,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us