Today: 27 Jun 2019 GMT   Tell Your Friend
Advertisements
ഇ~സ്കൂട്ടറുകള്‍ക്ക് ജര്‍മന്‍ മന്ത്രിസഭയുടെ അനുമതി
Photo #1 - Germany - Otta Nottathil - 14420192escooter

ബര്‍ലിന്‍: ഇ~സ്കൂട്ടറുകള്‍ നിരത്തിലിറക്കാന്‍ ജര്‍മന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കി. പുരോഗതിയെ കാണിക്കുന്നതാണ് ഇത്തരം വാഹനങ്ങളെന്നും വായു മലിനീകരണം കുറയ്ക്കാന്‍ സഹായകമാകുമെന്നും ഗതാഗത മന്ത്രി ആന്‍ഡ്രിയാസ് ഷ്യൂവര്‍.

എന്നാല്‍, ഒരു വിഭാഗം ഇതിനെതിരേ കടുത്ത വിമര്‍ശനവുമായും രംഗത്തുണ്ട്. ഗതാഗതക്കുരുക്ക് രൂക്ഷമാക്കാന്‍ ഇത്തരം വാഹനങ്ങള്‍ കാരണമാകുമെന്നും, കാല്‍നടയാത്രക്കാര്‍ക്ക് അപകടമാകുമെന്നും വിമര്‍ശകര്‍ വാദിക്കുന്നു.

രാജ്യത്ത് നിലവിലുള്ള ഗതാഗത നിയമങ്ങളുടെയൊന്നും പരിധിയില്‍ വരാത്തതിനാല്‍ ഇ~സ്കൂട്ടറുകള്‍ ഇതുവരെ നിരത്തിലിറക്കാന്‍ അനുവദിച്ചിരുന്നില്ല. പാര്‍ലമെന്റിന്റെ ഉപരിസഭ കൂടി അംഗീകരിച്ചാല്‍ മേയ് 17ന് അനുമതി പ്രാബല്യത്തിലാകും. 2016 ജനുവരിയില്‍ തന്നെ യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റ് ഇവയ്ക്ക് അനുമതി നല്‍കിയിരുന്നു.

മണിക്കൂറില്‍ 12 കിലോമീറ്റര്‍ മാത്രമായിരിക്കും ഇവയുടെ പരമാവധി വേഗം. സൈഡ് വോക്കുകളിലും ബൈക്ക് പാതകളിലും പെഡസ്ട്രിയന്‍ സോണുകളിലും ഉപയോഗിക്കാം. 12 വയസിനു മുകളില്‍ താഴെയുള്ളവര്‍ക്ക് പൊതു സ്ഥലങ്ങളില്‍ ഉപയോഗിക്കാന്‍ അനുമതിയില്ല.

ബൈക്ക് പാതകളില്‍ മാത്രം 20 കിലോമീറ്റര്‍ വരെ വേഗത്തില്‍ ഇ~സ്കൂട്ടര്‍ ഓടിക്കാം. ഇവിടെ ഇതോടിക്കാനുള്ള കുറഞ്ഞ പ്രായം 14 വയസായിരിക്കും.
- dated 14 Apr 2019


Comments:
Keywords: Germany - Otta Nottathil - 14420192escooter Germany - Otta Nottathil - 14420192escooter,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
27620191temperature
ജര്‍മനിയില്‍ ജൂണ്‍ താപനില റെക്കോഡ് ഭേദിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
26620191_german_autobahn
അത്യുഷ്ണത്തില്‍ റോഡ് തകരുമെന്ന് ആശങ്ക: ജര്‍മന്‍ ഹൈവേകളില്‍ വേഗ നിയന്ത്രണം Recent or Hot News
തുടര്‍ന്നു വായിക്കുക
256201910bomb
ലോകയുദ്ധ കാലത്തെ ബോംബ് പൊട്ടി ജര്‍മനിയിലെ പാടത്ത് ഗര്‍ത്തം രൂപപ്പെട്ടു Recent or Hot News
തുടര്‍ന്നു വായിക്കുക
25620198afd
എഎഫ്ഡിയുമായി ഒരു ബന്ധവും പാടില്ല: സിഡിയു Recent or Hot News
തുടര്‍ന്നു വായിക്കുക
25620197metal
ജോലി സമയം കുറയ്ക്കാന്‍ ആവശ്യപ്പെട്ട് പൂര്‍വ ജര്‍മനിയിലെ തൊഴിലാളികള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
25620194crash
ജര്‍മന്‍ എയര്‍ഫോഴ്സ് വിമാനങ്ങള്‍ കൂട്ടിയിടിച്ചു; ഒരു പൈലറ്റ് മരിച്ചു
തുടര്‍ന്നു വായിക്കുക
schengen_fee_hike_2020
2020 മുതല്‍ ഷെങ്കന്‍ വിസാ ഫീ നിരക്ക് കൂടും
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us