Today: 14 Aug 2018 GMT   Tell Your Friend
Advertisements
ജര്‍മനിയില്‍ കത്തോലിക്കാ ദിനാഘോഷം സമാപിച്ചു
Photo #1 - Germany - Otta Nottathil - 14520182
ബര്‍ലിന്‍: നൂറ്റിഒന്നാമത് ജര്‍മന്‍ കത്തോലിക്കാദിനം ജര്‍മനിയിലെ മ്യുന്‍സ്റ്ററില്‍ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. മെയ് 9 ന് ആരംഭിച്ച ആഘോഷങ്ങള്‍ 13 ന് ഞായറാഴ്ചയാണ് സമാപിച്ചത്. ഒരു ലക്ഷത്തോളം വിശ്വാസികള്‍ സമാപനദിനത്തിലെ ദിവ്യബലിയില്‍ പങ്കെടുത്തു. ജര്‍മന്‍ പ്രസിഡന്റ് ഡോ.ഫ്രാങ്ക് വാള്‍ട്ടര്‍ സൈ്ററന്‍മയറാണ് ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തത്.

ജര്‍മന്‍ ബിഷപ്സ് കോണ്‍ഫറന്‍സ് അധ്യക്ഷനും മ്യൂണിക്കിലെ കര്‍ദിനാളുമായ റെയ്നാര്‍ഡ് മാര്‍ക്സ് സമാപന ദിനത്തിലെ ദിവ്യബലിയില്‍ മുഖ്യകാര്‍മ്മികനായി. അദ്ദേഹം നടത്തിയ വചനപ്രഘോഷണത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷം നിലനില്‍ക്കുകയാണെങ്കിലും പ്രതീക്ഷ കൈവിടാതെ ദൈവത്തോടു ചേര്‍ന്നു നിന്ന് സമാധാനം കൈവരാന്‍ പ്രാര്‍ത്ഥിയ്ക്കണമെന്നും ആഹ്വാനം ചെയ്തു. സൈനിക നടപടികളിലൂടെ സമാധാനം സാധ്യമാക്കാന്‍ സാധിക്കില്ല. ക്രിസ്ത്യാനികളും ക്രിസ്ത്യന്‍ പള്ളികളും സമാധാനത്തിന്റെ ഉപകരണങ്ങളായി മാറണമെന്നും അദ്ദേഹം ഉപദേശിച്ചു. ജര്‍മനിയില്‍ കത്തോലിക്കാ വിശ്വാസികളുടെ എണ്ണം കുറയുന്നതില്‍ കര്‍ദ്ദിനാള്‍ ആശങ്ക അറിയിച്ചു.ജനസംഖ്യയുടെ 28 ശതമാനം കത്തോലിക്കരും 26 ശതമാനം പ്രൊട്ടസ്ററന്റുകാരുമാണ് ജര്‍മനിയിലുള്ളത്. ജര്‍മനിയിലെ ആകെ ജനസംഖ്യ 82,67 മില്യനാണ്.

കൊളോണ്‍ കര്‍ദിനാള്‍ റെയ്നര്‍ വോള്‍ക്കിയും പരിപാടികളില്‍ പങ്കെടുത്തു. കത്തോലിക്കരുടെ പ്രൊട്ടസ്ററന്റ് പങ്കാളികള്‍ക്ക് കുര്‍ബാന കൈക്കൊള്ളാന്‍ അനുമതി നല്‍കുന്നതിനുള്ള നിര്‍ദേശം നാലില്‍ മൂന്ന് ഭൂരിപക്ഷത്തോടെ സമ്മേളനം അംഗീകരിച്ചു.

രണ്ടാം ദിവസമായ വെള്ളിയാഴ്ച മ്യൂന്‍സ്ററര്‍ രൂപതയില്‍ സേവനം ചെയ്യുന്ന സിഎംഐ അംഗവും ഓള്‍ഡെ സെന്റ് ജോസഫ് പള്ളി വികാരിയുമായ ഫാ. ഡേവീസ് ഇലഞ്ഞിയ്ക്കല്‍ അന്ന് ഉച്ചയ്ക്ക് 12.30 ന് സീറോ മലബാര്‍ റീത്തില്‍ മുഖ്യകാര്‍മ്മികനായി ദിവ്യബലി അര്‍പ്പിച്ചു. ശനിയാഴ്ചത്തെ പരിപാടികളില്‍ ചാന്‍സലര്‍ മെര്‍ക്കല്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.

കൊളോണ്‍ അതിരൂപതയിലെ റോണ്‍ഡോര്‍ഫ്, ഇമ്മന്‍ഡോര്‍ഫ്, മെഷനിഷ്, ഗോഡോര്‍ഫ് പള്ളികളുടെ ചുമതലയുള്ള മുഖ്യവികാരിയായ ഫാ. ജോര്‍ജ് വെമ്പാടുംതറ സിഎംഐയുടെ നേതൃത്വത്തില്‍ ഇടവകക്കാരായ മലയാളികളും ജര്‍മന്‍കാരുമടക്കം പ്രത്യേക ബസില്‍ മ്യുന്‍സ്റററിലെത്തി പരിപാടികളില്‍ പങ്കെടുത്തു.

എല്ലാ രണ്ടു വര്‍ഷത്തിലൊരിയ്ക്കലാണ് ജര്‍മനിയില്‍ കത്തോലിക്കാ ദിനാഘോഷം നടത്തുന്നത്. അടുത്ത ആഘോഷം 2020 ല്‍ വെസ്ററ് ഫാളിയ സംസ്ഥാനത്തെ ഡോര്‍ട്ട്മുണ്ടില്‍ നടക്കും.
- dated 13 May 2018


Comments:
Keywords: Germany - Otta Nottathil - 14520182 Germany - Otta Nottathil - 14520182,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us