Today: 27 Jun 2017 GMT   Tell Your Friend
Advertisements
യൂറോപ്പിനു പ്രതിരോധം തീര്‍ക്കാന്‍ ജര്‍മന്‍ സൈന്യത്തിനാകുമോ?
Photo #1 - Germany - Otta Nottathil - 16220175

ബര്‍ലിന്‍: ഡോണള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പ്രചാരണം നടത്തുമ്പോള്‍ തന്നെ പറഞ്ഞിരുന്നതാണ് നാറ്റോ സഖ്യം അപ്രസക്തമാണെന്ന്. പ്രസിഡന്റായതോടെ, അമേരിക്കയില്‍നിന്ന് നാറ്റയോക്ക് ഇനി പഴയ സഹകരണമൊന്നും പ്രതീക്കേണ്ടെന്നും വ്യക്തമാക്കിയിരുന്നു. യുഎസ് ഇല്ലാതെ തന്നെ നാറ്റോയെ ശക്തമായി നിലനിര്‍ത്താനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ യൂറോപ്യന്‍ യൂണിയന്‍ അതിനിടെ തുടങ്ങുകയും ചെയ്തിരുന്നു.

അതേസമയം, യുഎസിന്റെ അഭാവത്തില്‍ നാറ്റോയ്ക്കു കരുത്തു പകരാന്‍ യൂറോപ്യന്‍ യൂണിയന്റെ സൈന്യം എന്ന ആശയം ഇനിയും മുഴുവന്‍ അംഗീകരിക്കപ്പെട്ടിട്ടുമില്ല. യുഎസ് അണിയറയിലേക്ക് ഒതുങ്ങിയാല്‍ പകരം നാറ്റോയെ നയിക്കാനൊരു രാജ്യവും ആവശ്യം. അങ്ങനെ വരുമ്പോള്‍ ഒന്നാമത്തെ പേര് ജര്‍മനിയുടേതു തന്നെ. പക്ഷേ, അതിനുള്ള ശേഷി ജര്‍മന്‍ സൈന്യത്തിനുണ്ടോ എന്നതാണ് ഇപ്പോഴത്തെ പ്രധാന ചോദ്യം.

ജനുവരി അവസാനവും ഫെബ്രുവരി ആദ്യവുമായി ആയിരക്കണക്കിന് ജര്‍മന്‍ സൈനികരാണ് ലിത്വാനിയയിലെത്തിയത്. റഷ്യയുടെ പ്രകോപനപരമായ സൈനിക നീക്കങ്ങള്‍ക്കെതിരായ പ്രതിരോധം തീര്‍ക്കുകയായിരുന്നു ലക്ഷ്യം. നാറ്റോ ശക്തമായും ഐക്യത്തോടെയും തുടരുന്നു എന്ന സന്ദേശം എല്ലാവര്‍ക്കും നല്‍കുക എന്നതാണിതിന്റെ ലക്ഷ്യമെന്നാണ് ജര്‍മന്‍ പ്രതിരോധ മന്ത്രി ഉര്‍സുല വോന്‍ ഡെര്‍ ലെയന്‍ സൈനികരെ ക്യാംപിലേക്ക് സ്വാഗതം ചെയ്യുമ്പോള്‍ പ്രഖ്യാപിച്ചത്.

ഭൂഖണ്ഡത്തിലെ പുതിയ സാഹചര്യങ്ങളും പുതിയ ലോകക്രമവും കണക്കിലെടുത്ത് സൈനിക ശേഷി ആള്‍ബലത്താലും ആയുധബലത്താലും വര്‍ധിപ്പിക്കാനുള്ള നീക്കവും ജര്‍മനി ആരംഭിച്ചു കഴിഞ്ഞു. നാറ്റോയിലെ ചെറിയ അംഗങ്ങള്‍ക്ക് റഷ്യയില്‍നിന്നുള്ള കടന്നുകയറ്റങ്ങളെ പ്രതിരോധിക്കാനുള്ള കരുത്തു പകരുന്നതും ഇപ്പോള്‍ ജര്‍മന്‍ സൈന്യത്തിന്റെ ചുമതലയാണ്.
- dated 15 Feb 2017


Comments:
Keywords: Germany - Otta Nottathil - 16220175 Germany - Otta Nottathil - 16220175,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
27620172
ഉര്‍ദുഗാന്റെ അംഗരക്ഷകര്‍ക്ക് ജി20 ഉച്ചകോടിയുടെ വേദിയില്‍ പ്രവേശനമില്ല Recent or Hot News
തുടര്‍ന്നു വായിക്കുക
27620171
ഷൂള്‍സിന്റെ വിവാദ പ്രസ്താവനയോടെ ജര്‍മന്‍ തെരഞ്ഞെടുപ്പ് പ്രചാരണം ഹൈ വോള്‍ട്ടെജ് Recent or Hot News
തുടര്‍ന്നു വായിക്കുക
26620175
സംസ്കാരച്ചടങ്ങുകള്‍ ഹെല്‍മുട്ട് കോളിനു ചേരാത്തത്: മകന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
26620174
മെര്‍ക്കലിനു ധാര്‍ഷ്ട്യം: ഷൂള്‍സ് Recent or Hot News
തുടര്‍ന്നു വായിക്കുക
indian_week_cologne_2017_opening
ഇന്‍ഡ്യന്‍ വാരാഘോഷത്തില്‍ കൊളോണ്‍ കേരള സമാജത്തിന്റെ പ്രാതിനിധ്യം ശ്രദ്ധേയമായി Recent or Hot News
തുടര്‍ന്നു വായിക്കുക
annamma_t_alackal_funeral
ഫാ.ജേക്കബ് ആലയ്ക്കലിന്റെ മാതാവ് അന്നമ്മ തോമസിന്റെ സംസ്കാരം ജൂണ്‍ 25 ന്
തുടര്‍ന്നു വായിക്കുക
24620175
സ്വവര്‍ഗപ്രേമികളുടെ ശിക്ഷ ജര്‍മനി റദ്ദാക്കി; നഷ്ടപരിഹാരവും നല്‍കും
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us