Today: 25 Mar 2017 GMT   Tell Your Friend
Advertisements
ജര്‍മനിയിലെ കാള്‍ മാര്‍ക്സിന്റെ പ്രതിമയെച്ചൊല്ലി വിവാദം
Photo #1 - Germany - Otta Nottathil - 16320171
ബര്‍ലിന്‍: കാള്‍ മാര്‍ക്സിന്റെ ഇരുനൂറാം ജന്‍മ വാര്‍ഷികത്തോടനുബന്ധിച്ച് ചൈന സംഭാവന ചെയ്ത പ്രതിമ വിവാദത്തിലായി. മാര്‍ക്സിന്റെ ജന്‍മ സ്ഥലമായ ട്രയര്‍ പട്ടണത്തില്‍ സ്ഥാപിക്കാനുള്ളതാണ് പ്രതിമ. ഇതിന്റെ മാതൃക ഇതിനകം ഇവിടെ സ്ഥാപിക്കുകയും ചെയ്തുകഴിഞ്ഞു.

അടുത്ത വര്‍ഷം മേയ് അഞ്ചിനാണ് ജന്‍മ വാര്‍ഷികം. ആറു മീറ്ററാണ് ചൈന സമ്മാനിക്കുന്ന പ്രതിമയുടെ ഉയരം. എന്നാല്‍, ഇതു സ്വീകരിക്കുന്ന കാര്യത്തില്‍ കടുത്ത വാഗ്വാദങ്ങളാണ് സിറ്റി കൗണ്‍സിലില്‍ അരങ്ങേറിയത്. മനുഷ്യത്വഹീനവും ചോരക്കൊതിയുള്ളതുമായ ഒരു ഭരണകൂടത്തില്‍നിന്നു സമ്മാനം സ്വീകരിക്കാമോ എന്നതായിരുന്നു പ്രധാന തര്‍ക്കവിഷയം.

സമ്മാനം നിരാകരിച്ച് ചൈനയുടെ മനുഷ്യാവകാശ ലംഘനങ്ങളോടു പ്രതികരിക്കാം എന്നാണ് ഗ്രീന്‍ പാര്‍ട്ടി അഭിപ്രായപ്പെട്ടത്. പ്രതിമ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തെച്ചൊല്ലിയും തര്‍ക്കം നിലനില്‍ക്കുന്നു. ജന്‍മനാട്ടില്‍ മാര്‍ക്സ് ഒരിക്കലും അംഗീകരിക്കപ്പെട്ടിട്ടില്ലെന്നും, പ്രതിമ സ്ഥാപിക്കുന്നതോടെ ആ കുറവ് നികത്തപ്പെടുമെന്നും മറ്റൊരു വിഭാഗം വാദിക്കുന്നു.

ഈ നഗരത്തിന്റെ ഏറ്റവും മഹത്തായ പൗരന്‍മാരില്‍ ഒരാളും, ലോകം കണ്ട ഏറ്റവും മഹത്തായ ചിന്തകരില്‍ ഒരാളുമായിരുന്നു മാര്‍ക്സ് എന്നതു മറക്കരുതെന്നാണ് അവര്‍ പറയുന്നത്.
- dated 16 Mar 2017


Comments:
Keywords: Germany - Otta Nottathil - 16320171 Germany - Otta Nottathil - 16320171,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
253201710
തൊഴില്‍ വിപണിയില്‍ കുതിപ്പ് പ്രതീക്ഷിച്ച് ജര്‍മനി Recent or Hot News
തുടര്‍ന്നു വായിക്കുക
25320179
ജര്‍മനിയെ കാത്തിരിക്കുന്നത് ചൂടേറിയ വാരം Recent or Hot News
തുടര്‍ന്നു വായിക്കുക
25320178
ജര്‍മന്‍വിങ്സ് ദുരന്തം: കഥകളില്‍ പഴുത്? Recent or Hot News
തുടര്‍ന്നു വായിക്കുക
25320177
സ്ത്രീകളെ ആക്രമിച്ച ജര്‍മനിക്കാരനെ ബ്രസീല്‍ നാടുകടത്തിയേക്കും Recent or Hot News
തുടര്‍ന്നു വായിക്കുക
24320175
ക്രിമിനലുകളുടെ വംശീയ പശ്ചാത്തലം വെളിപ്പെടുത്തുന്നതിനുള്ള മാര്‍ഗനിര്‍ദേശത്തില്‍ ഇളവ് Recent or Hot News
തുടര്‍ന്നു വായിക്കുക
24320174
സാമ്പത്തിക അന്തരം: ജര്‍മനിയിലെ സാമൂഹിക ക്രമം അപകടത്തില്‍
തുടര്‍ന്നു വായിക്കുക
24320173
ഭീകരവിരുദ്ധ പോരാട്ടം: ബ്രിട്ടനൊപ്പം ഉറച്ചു നില്‍ക്കുമെന്ന് ജര്‍മനി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us