Today: 16 Aug 2018 GMT   Tell Your Friend
Advertisements
ജര്‍മനിയില്‍ നിന്ന് ഇന്ത്യക്കാരനെ നാടുകടത്തിയത് അഫ്ഗാനിസ്ഥാനിലേക്ക്
Photo #1 - Germany - Otta Nottathil - 16420181
ബര്‍ലിന്‍: ജര്‍മനിയില്‍ മെച്ചപ്പെട്ട ജീവിതം തേടിയെത്തിയ ഇന്ത്യക്കാരന്‍ ഇപ്പോള്‍ ചെന്നെത്തിയിരിക്കുന്നത് അഫ്ഗാനിസ്ഥാനില്‍. ജര്‍മനിയിലെത്താനുള്ള എളുപ്പവഴി എന്ന നിലയ്ക്ക്, അഫ്ഗാനിസ്ഥാന്‍കാരനായി നടിച്ച് അഭയാര്‍ഥികള്‍ക്കൊപ്പമാണ് റാം എന്ന മുപ്പതുകാരന്‍ ജര്‍മനിയിലെത്തിയത്. എന്നാല്‍, അഭയാര്‍ഥിത്വ അപേക്ഷ നിരസിക്കപ്പെട്ടപ്പോള്‍ സ്വാഭാവികമായും ഇയാളെ 'മാതൃരാജ്യം' എന്ന നിലയില്‍ അഫ്ഗാനിസ്ഥാനിലേക്കു നാടുകടത്തി.

ഇന്ത്യയിലേതിനെക്കാള്‍ മികച്ച ജീവിതം തേടിയെത്തിയ റാം ഇപ്പോള്‍ അഫ്ഗാന്‍ തലസ്ഥാനത്ത് ദുരിതപൂര്‍ണമായ ജീവിതം നയിക്കുന്നു. ആദ്യമായാണ് ഇവിടെയെത്തുന്നതു പോലും.

കാബൂളിലെ ഇന്ത്യന്‍ എംബസിയുടെ സഹായം തേടുകയാണ് ഇപ്പോള്‍ റാം. നാട്ടിലേക്കു മടങ്ങണമെങ്കില്‍ പുതിയ പാസ്പോര്‍ട്ട് വേണം. പഴയ പാസ്പോര്‍ട്ടും ഇരുപതിനായിരം ഡോളറും മനുഷ്യക്കടത്തുകാര്‍ക്കു കൊടുത്താണ് ജര്‍മനിയില്‍ പോകാന്‍ വിസ സംഘടിപ്പിച്ചത്. ലോജിസ്റ്റിക്സ് സ്പെഷ്യലിസ്ററായി വര്‍ഷങ്ങളോളം ജോലി ചെയ്തു സമ്പാദിച്ച പണവും, സുഹൃത്തുക്കിളില്‍ നിന്നു കടം വാങ്ങിയതുമെല്ലാം ചേര്‍ത്താണ് ഇരുപതിനായിരം ഡോളര്‍ സ്വരുക്കൂട്ടിയത്.

ജര്‍മനിയിലെത്തിയ ശേഷം മനുഷ്യക്കടത്തുകാര്‍ തന്നെയാണ് അഫ്ഗാനിസ്ഥാന്‍കാരനായി അഭിനയിക്കാന്‍ ആവശ്യപ്പെട്ട് അഭയാര്‍ഥി ക്യാമ്പിലാക്കിയത്. അഫ്ഗാനിലാണു ജനിച്ചതെന്നതിനു വരെ അവര്‍ രേഖയും കൊടുത്തു.

കഥകളൊക്കെ ജര്‍മന്‍ അധികൃതരോടും ജര്‍മനിയിലെ അഫ്ഗാന്‍ എംബസിയിലും കാബൂളിലെ ഇന്ത്യന്‍ എംബസിയിലും വിസ്തരിച്ചു പറഞ്ഞെങ്കിലും, ഇന്ത്യന്‍ പാസ്പോര്‍ട്ടില്ലാതെ ഒന്നും തെളിയിക്കാനാവുന്നില്ല. ബന്ധുക്കള്‍ ഇന്ത്യയില്‍നിന്നു നേരിട്ട് ജര്‍മനിയിലെത്തിയിട്ടും ഫലമുണ്ടായില്ല. പഴയ പാസ്പോര്‍ട്ടിന്റെ നമ്പറെങ്കിലും സംഘടിപ്പിച്ചാല്‍ എന്തെങ്കിലും ചെയ്യാമെന്നാണ് ഇന്ത്യന്‍ എംബസി പറയുന്നത്. എന്നാല്‍, അതിനു മാര്‍ഗമില്ലെന്ന് റാം.

ഇത്തരം കഥകള്‍ ഇതാദ്യമല്ല ജര്‍മനിയില്‍. മനുഷ്യക്കത്തെുവഴി യൂറോപ്പിലേയ്ക്ക് എത്തുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിയ്ക്കുകയാണ്. മനുഷ്യക്കടത്തിന്റെ ഹബായി ഇറ്റലിയാണ് തെരഞ്ഞെടുത്തിരിയ്ക്കുന്നത്. അവിടെ എത്തിയശേഷം ഇക്കൂട്ടരെ ഓരോ രാജ്യങ്ങളിലേയ്ക്കുംതരം തിരിച്ച് അഭയാര്‍0ത്ഥികളായി എത്തിയ്ക്കുകയാണ് മനുഷ്യക്കടത്തിന്റെ ചങ്ങല ഏജന്റുകള്‍ ചെയ്യുന്നത്. ഇത്തരത്തില്‍ ജര്‍മനിയില്‍ എത്തുന്നവരെ വളരെ സൂക്ഷ്മ നീരീക്ഷണത്തിനു വിധേയമാക്കുമ്പോഴാണ് കള്ളത്തരങ്ങളുടെ പിന്നാമ്പുറങ്ങള്‍ വെളിപ്പെടുന്നത്. എന്നാല്‍ ജര്‍മന്‍ അധികൃതരുടെ ശക്തമായ നടപടി എന്നത് ഇത്തരക്കാരെ തിരിച്ചയക്കുക മാത്രമാണ്.
- dated 15 Apr 2018


Comments:
Keywords: Germany - Otta Nottathil - 16420181 Germany - Otta Nottathil - 16420181,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us