Today: 20 Mar 2019 GMT   Tell Your Friend
Advertisements
ജര്‍മന്‍ ഐടി മേഖലയില്‍ തൊഴിലുകളേറെ ; ജോലിക്കാരോ ചുരുക്കം
Photo #1 - Germany - Otta Nottathil - 16520183_it_field_germany
ബര്‍ലിന്‍: ജര്‍മനിയിലെ ഐടി മേഖല നേരിടുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ ആള്‍ക്ഷാമമെന്ന് കണക്കുകളില്‍ വ്യക്തമാകുന്നു. സയന്‍സ്, ടെക്നോളജി, എന്‍ജിനീയറിങ്, മാത്തമാറ്റിക്സ് എന്നിവ ഉള്‍പ്പെടുന്ന സ്റെറം മേഖലയില്‍ ആകെ 3,15,000 ജീവനക്കാരുടെ കുറവാണ് കണക്കാക്കുന്നത്.

ഐഡബ്ള്യു എന്ന ഇക്കണോമിക് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഇതു സംബന്ധിച്ച പഠനം നടത്തി കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്. ഏപ്രില്‍ അവസാനം വരെയുള്ള കണക്കനുസരിച്ച് 3,14,800 ആണ് മേഖലയില്‍ ഒഴിഞ്ഞു കിടക്കുന്ന തൊഴിലവസരങ്ങള്‍.

2011 മുതലാണ് ഇത്തരത്തില്‍ വിവരം ശേഖരിച്ചു തുടങ്ങിയത്. അതിനു ശേഷമുള്ള ഏറ്റവും കൂടിയ എണ്ണമാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 2017 ഏപ്രിലില്‍ ഉണ്ടായതിനെ അപേക്ഷിച്ച് മുപ്പതു ശതമാനവും, 2015 ഏപ്രിലിലേതിനെ അപേക്ഷിച്ച് നൂറു ശതമാനവും അധികമാണ് ഇപ്പോള്‍ ഒഴിഞ്ഞു കിടക്കുന്ന തൊഴിലവസരങ്ങള്‍.

സയന്‍സ്, ടെക്നോളജി, എന്‍ജിനീയറിങ്, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളില്‍ ഉന്നതപഠനത്തിനായി ഒട്ടനവധി വിദേശികള്‍ പ്രത്യേകിച്ച് ഇന്‍ഡ്യാക്കാര്‍, മലയാളികള്‍ ജര്‍മനിയില്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി എത്തുന്നുണ്ട്. ഇവരൊക്കെയും പഠനശേഷം ഇവിടെ ജോലി നേടി സ്ഥിരതാമസമാക്കുന്നുണ്ടെങ്കിലും ഈ മേഖലയില്‍ നിരവധി തസ്തികകള്‍ ഇപ്പോഴും ഒഴിഞ്ഞുകിടക്കുന്നു.

ജര്‍മന്‍ സര്‍വകലാശാലകളില്‍ ഉന്നതപഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് 18 മാസത്തെ ജോബ് സെര്‍ച്ചിംഗ് വിസായാണ് സര്‍ക്കാര്‍ ഇപ്പോള്‍ നല്‍കുന്നത്. ഇവര്‍ ഈ കാലയളവില്‍ ജോലി നേടിക്കഴിഞ്ഞാല്‍ വിസാ സ്ററാറ്റസും മാറും. കൂടാതെ വിവാഹിതരാണെങ്കില്‍ ജീവിതപങ്കാളിയെക്കൂടി കൊണ്ടുവരാനുള്ള അനുവാദവും ലഭിയ്ക്കും. ജോലി ലഭിയ്ക്കുന്നവരെ ബ്ളൂ കാര്‍ഡ് പട്ടികയില്‍പ്പെടുത്തുക മാത്രമല്ല, ഇവര്‍ ജര്‍മന്‍ ഭാഷ ജ്ഞാനം ബി ടു/ബി വണ്‍ നേടിയവരാണെങ്കില്‍ യഥാക്രമം 21 മാസം, 33 മാസം കഴിയുമ്പോള്‍ ജര്‍മന്‍ പൗരത്വം വരെ ലഭിയ്ക്കും. പക്ഷെ ഇത്രയും കാര്യങ്ങള്‍ സര്‍ക്കാര്‍ അനുവദിച്ചിട്ടും, ഇപ്പോഴും ഈ മേഖലയിലെ ജോലിക്കാരുടെ കുറവു നികത്താന്‍ അന്യരാജ്യങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണ് ജര്‍മനി.
- dated 16 May 2018


Comments:
Keywords: Germany - Otta Nottathil - 16520183_it_field_germany Germany - Otta Nottathil - 16520183_it_field_germany,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
203201985g
5ജി മൊബൈല്‍ ഡേറ്റ ആരോഗ്യ ഭീഷണി ഉയര്‍ത്തുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
20320195refugee
യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് അഭയാര്‍ഥികളെ നാടുകടത്താന്‍ ജര്‍മനിക്ക് അനുമതി Recent or Hot News
തുടര്‍ന്നു വായിക്കുക
20320191merkel
കരാറോടെയുള്ള ബ്രെക്സിറ്റിന് അവസാന നിമിഷം വരെ പ്രയത്നിക്കും: മെര്‍ക്കല്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
19320191air
ജര്‍മനിയില്‍ ഫ്ളൈറ്റ് ടാക്സി യാഥാര്‍ഥ്യമാകുന്നു പറക്കുന്നത് പൈലറ്റില്ലാതെ Recent or Hot News
പറക്കുന്നത് പൈലറ്റില്ലാതെ
തുടര്‍ന്നു വായിക്കുക
19320194chemnitz
നിയോനാസി നേതാവിന്റെ സംസ്കാരച്ചടങ്ങിന് വന്‍ ജനാവലി Recent or Hot News
തുടര്‍ന്നു വായിക്കുക
arnos_pathiri_docummentary_germany
അര്‍ണോസ് പാതിരി ഡോക്കുമെന്ററി പ്രദര്‍ശനം മാര്‍ച്ച് 17 ന് ഞായറാഴ്ച
തുടര്‍ന്നു വായിക്കുക
15320198retire
ജര്‍മനിയില്‍ വിരമിക്കല്‍ പ്രായം ഇനിയും ഉയരും
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us