Today: 27 Sep 2020 GMT   Tell Your Friend
Advertisements
മാംസ സംസ്കരണ മേഖലയില്‍ ചൂഷണം തടയാന്‍ ഡാനിഷ് മാതൃക
Photo #1 - Germany - Otta Nottathil - 16720207meat

ബര്‍ലിന്‍: ജര്‍മനിയില്‍ കൊറോണവൈറസ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിനു പ്രഭവ കേന്ദ്രമായത് മാംസ സംസ്കരണ യൂണിറ്റുകളാണ്. ഇതിലേക്കു നടത്തിയ അന്വേഷണം തൊഴിലാളികള്‍ നേരിടുന്ന കടുത്ത ചൂഷണങ്ങളിലേക്കു കൂടിയാണ് വെളിച്ചം വീശിയത്.

തുച്ഛമായ ശമ്പളത്തില്‍ കിഴക്കന്‍ യൂറോപ്യന്‍ ജോലിക്കാരെക്കൊണ്ട് പണിയെടുപ്പിച്ചാണ് കുറഞ്ഞ വിലയ്ക്ക് മാംസോത്പന്നങ്ങള്‍ വിറ്റഴിക്കുന്നത്. കമ്പനികള്‍ നേരിട്ട് തൊഴിലാളികള്‍ക്ക് കരാര്‍ നല്‍കാതെ ഉപകരാറുകാരെ ഏല്‍പ്പിക്കുകയാണ് ഇവിടെ ചെയ്തു വരുന്നത്. ഉപകരാറുകാരാണ് തൊഴിലാളി ചൂഷണത്തിന് മുഖ്യ കാരണക്കാരായി വരുന്നത്.

ഇതിനു പകരം ഡെന്‍മാര്‍ക്കില്‍ ചെയ്തുവരുന്ന രീതി പിന്തുടരണമെന്ന അഭിപ്രായമാണ് ജര്‍മനിയില്‍ ഇപ്പോള്‍ ഉയരുന്നത്. ഇവിടെ ചൂഷണം ഒഴിവാക്കുന്നതിന് കമ്പനികള്‍ തൊഴിലാളികള്‍ക്കെല്ലാം സ്ഥിരം നിയമനം നല്‍കുകയാണ് ചെയ്യുന്നത്. ഉപകരാറുകാര്‍ വഴിയുള്ള കരാര്‍ തൊഴില്‍ നല്‍കല്‍ ഇവിടെയില്ല.

സ്ഥിരം നിയമനമായതിനാല്‍ തൊഴിലാളികള്‍ യൂണിയന്റെ ഭാഗവുമായിരിക്കും. തൊഴില്‍ സാഹചര്യങ്ങളില്‍ അടക്കം ചൂഷണവും ഒഴിവാകുന്നു. ജര്‍മനി അടക്കമുള്ള രാജ്യങ്ങളില്‍ മാംസ സംസ്കരണ സ്ഥാപനങ്ങള്‍ വഴി കൊറോണ പടര്‍ന്നു പിടിച്ചപ്പോള്‍ ഡെന്‍മാര്‍ക്കില്‍ ഇത്തരമൊരു സംഭവം ഉണ്ടായിട്ടുമില്ല. തൊഴില്‍ സാഹചര്യങ്ങളിലെ വ്യത്യാസമാണ് ഇതിനു പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
- dated 16 Jul 2020


Comments:
Keywords: Germany - Otta Nottathil - 16720207meat Germany - Otta Nottathil - 16720207meat,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us