Today: 17 Aug 2019 GMT   Tell Your Friend
Advertisements
ഡോ. ഉര്‍സുല ഫൊണ്‍ ഡെര്‍ ലെയന്‍ യൂറോപ്യന്‍ യൂണിയന്‍ കമ്മീഷന്‍ മേധാവി
Photo #1 - Germany - Otta Nottathil - 17720193ursula
ബ്രസല്‍സ്: ജര്‍മന്‍ പ്രതിരോധ മന്ത്രി ഉര്‍സുല വോന്‍ ഡെര്‍ ലെയനെ(60) യൂറോപ്യന്‍ യൂണിയന്‍ കമ്മീഷന്റെ പുതിയ പ്രസിഡന്റായി യൂറോപ്യന്‍ പാര്‍മെന്റ് തെരഞ്ഞെടുത്തു. ചൊവ്വാഴ്ച വൈകുന്നേരം പാര്‍ലമെന്റില്‍ നടത്തിയ വോട്ടെടുപ്പില്‍ നേരിയ ഭൂരിപക്ഷം മാത്രമാണ് ഉര്‍സുലയ്ക്കു ലഭിച്ചത്.യൂറോപ്യന്‍ യൂണിയന്റെ ചരിത്രത്തില്‍ ഇതാദ്യമാണ് ഒരു വനിത ഈ സ്ഥാനത്തേയ്ക്ക് എത്തുന്നത്. ജര്‍മനിയുടെ ചരിത്രത്തില്‍ ഈ പദവി ലഭിയ്ക്കുന്ന ആദ്യത്തെ വ്യക്തിയുമാണ് ലെയന്‍. അഞ്ചുവര്‍ഷമാണ് കാലാവധി.

പാര്‍ലമെന്റിലെ യൂറോപ്യന്‍ പാര്‍ലമെന്റില്‍ ആകെയുള്ള 751 അംഗസംഖ്യയില്‍ 733 അംഗങ്ങളാണ് വോട്ടെടുപ്പില്‍ പങ്കെടുത്തത്. 374 വോട്ടാണ് ജയിക്കാന്‍ ആവശ്യം വേണ്ടിയിരുന്നത്. 383 വോട്ടാണ് ഉര്‍സുലയ്ക്ക് അനുകൂലമായി ലഭിച്ചത്. ഒന്‍പത് വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഉര്‍സുല തെരഞ്ഞെടുക്കപ്പെട്ടത്. 327 പേര്‍ എതിര്‍ത്ത് വോട്ടു ചെയ്തു.22 അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ഒരു വോട്ട് അസാധുവായി.

യൂറോപ്യന്‍ ഫോള്‍ക്സ് പാര്‍ട്ടിക്ക്(ഇപിപി/182), എസ് & ഡി (154), ഗ്രീന്‍ പാര്‍ട്ടി (74), ലിബറല്‍ (108) എന്നീ കക്ഷികളുടെ കൂട്ടുകെട്ടാണ് മെര്‍ക്കലിന്റെ നോമിനിയായ ലെയനെ പിന്താങ്ങിയത്. വോട്ടെടുപ്പിന് മുന്‍പ് ലെയന്‍ തന്റെ കര്‍മ്മപരിപാടിയെപ്പറ്റി പാര്‍ലമെന്റില്‍ ജര്‍മന്‍, ഫ്രഞ്ച്, ഇംഗ്ളീഷ് എന്നീ ഭാഷകളില്‍ പാര്‍ലമെന്റ് അംഗങ്ങളുടെ പിന്‍ന്തുണതേടി പ്രസംഗിച്ചതും ലെയന്റെ വിജയത്തെ സ്വാധീനിച്ചു.

യൂറോപ്യന്‍ യൂണിയനെ നയിക്കുന്ന ആദ്യ വനിത എന്ന സ്ഥാനം കൂടിയാണ് ഉര്‍സുല സ്വന്തമാക്കുന്നത്. ഇതൊരു വലിയ ഉത്തരവാദിത്വമാണെന്നും, തന്റെ ജോലി ഇപ്പോള്‍ തന്നെ ആരംഭിക്കുകയാണെന്നും ഉര്‍സുല വ്യക്തമാക്കി.

യൂറോപ്യന്‍ പാര്‍ലമെന്റിന് മുന്‍തൂക്കാവകാശം നല്‍കാന്‍ ശ്രമിക്കുമെന്നും, മാനുഷിക ഇടനാഴികളിലൂടെ അഭയം തേടാനുള്ള അവകാശം സംരക്ഷിക്കുമെന്നും തൊഴിലില്ലാത്തവര്‍ക്കായി ബോള്‍സ്ററര്‍ നാഷണല്‍ ഇന്‍ഷുറന്‍സ് പദ്ധതികള്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ ഇന്‍ഷുറന്‍സ് സ്കീം നടപ്പിലാക്കുമെന്നും അവര്‍ വാഗ്ദാനം ചെയ്തു.

നിലവിലുള്ള പ്രസിഡന്റ് ലുക്സംബര്‍ഗുകാരന്‍ ജീന്‍ ക്ളോദ് ജുങ്കര്‍ സ്ഥാനമൊഴിയുന്ന നവംബര്‍ ഒന്നിനാണ് ഉര്‍സുല ചുമതല ഏറ്റെടുക്കുക. യൂറോപ്യന്‍ യൂണിയന്‍ നിമയങ്ങള്‍ തയാറാക്കുന്നതിന്റെയും നടപ്പാക്കുന്നതിന്റെയും ചുമതലകള്‍ യൂറോപ്യന്‍ കമ്മിഷനില്‍ നിക്ഷിപ്തമാണ്. അനിവാര്യ സാഹചര്യങ്ങളില്‍ അംഗരാജ്യങ്ങള്‍ക്കു മേല്‍ പിഴ ചുമത്താനും ഇവര്‍ക്ക് അധികാരമുണ്ട്.
1958 ജനുവരി ഒന്നിനാണ് അദ്ധ്യക്ഷ പദവി നിലവില്‍ വന്നത്. ബല്‍ജിയത്തിന്റെ തലസ്ഥാനമായ ബ്രസല്‍സിലാണ് കമ്മീഷന്റെ ആസ്ഥാനം. 3,06,655 യൂറോയാണ് കമ്മീഷന്റെ വാര്‍ഷിക ശമ്പളം.ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍ക്കലിന്റെ മന:സാക്ഷി സൂക്ഷിപ്പുകാരിയായ ലെയന്‍ കഴിഞ്ഞ 14 വര്‍ഷം മന്ത്രിസഭയില്‍

അംഗമായിരുന്നു. 2013 മുതല്‍ ജര്‍മനിയുടെ പ്രതിരോധ മന്ത്രിയായ ഇവര്‍ ഒട്ടേറെ വിമര്‍ശനങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. 2005 മുതല്‍ മെര്‍ക്കലിന്റെ പാര്‍ട്ടിയായ ക്രിസ്ററ്യന്‍ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ ആളായി മെര്‍ക്കല്‍ മന്ത്രിസഭയില്‍ മന്ത്രിയായ മെഡിസിനില്‍ ബിരുദമുള്ള ലെയന്‍ ഏഴുകുട്ടികളുടെ മാതാവാണ്. ഭര്‍ത്താവ് ലെയനും ഡോക്ടറാണ്. ബ്രസല്‍സില്‍ നിന്നും കുടിയേറിയതാണ് ലെയന്റെ കുടുംബം.

പുതിയ സ്ഥാനത്തേയ്ക്കു തെരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ് ലെയന്‍ ജര്‍മന്‍ പ്രതിരോധമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. അദ്ധ്യക്ഷ സ്ഥാനത്തേയ്ക്കു തെരഞ്ഞെടുക്കപ്പെട്ട ലെയനെ യൂറോപ്യന്‍ നേതാക്കള്‍ അഭിനന്ദിച്ചു.
- dated 17 Jul 2019


Comments:
Keywords: Germany - Otta Nottathil - 17720193ursula Germany - Otta Nottathil - 17720193ursula,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
sanjeev_sharma_rose_salesman_Blumen_Bobby
സഞ്ജീവ് ~ ലക്ഷങ്ങള്‍ നേടുന്ന ഇന്‍ഡ്യാക്കാരനായ പൂക്കാരന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
17820198deputy
ജര്‍മന്‍ പാര്‍ലമെന്റംഗങ്ങളുടെ വരുമാനം മില്യന്‍ കണക്കിന് Recent or Hot News
തുടര്‍ന്നു വായിക്കുക
17820192ballad
ഉര്‍സുല ജര്‍മനിയോടു യാത്ര പറഞ്ഞു Recent or Hot News
തുടര്‍ന്നു വായിക്കുക
17820197vdd
27 ജര്‍മന്‍ രൂപതകള്‍ ഒരു കുടക്കീഴില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
16820196water
പ്രകൃതിയെ സംരക്ഷിക്കുന്നതിനു ടാപ്പ് വെള്ളത്തിലേക്കു മാറാന്‍ ജര്‍മനിക്കാര്‍ക്ക് ഉപദേശം Recent or Hot News
തുടര്‍ന്നു വായിക്കുക
16820195highway
ജര്‍മനിയിലെ ട്രാഫിക് നിയമ ലംഘനങ്ങള്‍ക്ക് ശക്ഷ കടുക്കും
തുടര്‍ന്നു വായിക്കുക
wmc_gp_sommerfest_2019
വേള്‍ഡ് മലയാളി കൗണ്‍സില്‍ ജര്‍മന്‍ പ്രൊവിന്‍സ് സമ്മര്‍ഫെസ്ററ് നടത്തി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us