Today: 20 Jun 2019 GMT   Tell Your Friend
Advertisements
ജര്‍മനിയില്‍ ഇ സ്കൂട്ടറുകള്‍ക്ക് അനുമതിയായി
Photo #1 - Germany - Otta Nottathil - 18520191escooter

ബര്‍ലിന്‍: ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഇ സ്കൂട്ടറുകള്‍ക്ക് ജര്‍മനിയിലെ സ്ട്രീറ്റുകളിലും സൈക്കിള്‍ പാതകളിലും അനുമതിയായി. എന്നാല്‍, കാല്‍നടക്കാര്‍ക്കുള്ള പേവ്മെന്റുകളില്‍ ഇവ ഉപയോഗിക്കാന്‍ പാടില്ലെന്നും പ്രത്യേകം നിര്‍ദേശം.

യൂറോപ്പിലാകമാനം ഇ സ്കൂട്ടറുകള്‍ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ജര്‍മനിയുടെ നിയമ നിര്‍മാണം. ഇവ റോഡിലിറക്കാന്‍ അനുവദിക്കുന്നത് സുരക്ഷയെ ബാധിക്കുമെന്ന വാദം മറികടന്നാണ് പാര്‍ലമെന്റിന്റെ ഉപരിസഭ ബില്‍ പാസാക്കിയിരിക്കുന്നത്.

പേവ്മെന്റുകളിലും ഇ സ്കൂട്ടറുകള്‍ അനുവദിക്കണമെന്ന വ്യവസ്ഥയില്‍ മാത്രമാണ് ഭേദഗതി വന്നത്. രാഷ്ട്രീയ നേതാക്കളും പോലീസും ഇന്‍ഷുറന്‍സ് ഗ്രൂപ്പുകളും കടുത്ത എതിര്‍പ്പ് ഉയര്‍ത്തിയ സാഹചര്യത്തിലാണ് പേവ്മെന്റുകളിലെ നിരോധനം.

ജര്‍മനിയില്‍ ഇപ്പോള്‍ തന്നെ തിരക്കേറിയ റോഡുകളിലും സൈക്കിള്‍ പാതകളിലും അപകട സാധ്യത വര്‍ധിപ്പിക്കുന്നതായിരിക്കും ഇ സ്കൂട്ടറുകളുടെ സാന്നിധ്യമെന്നാണ് എതിര്‍ക്കുന്നവര്‍ വാദിച്ചത്. എന്നാല്‍, ഹരിതോര്‍ജത്തിനുള്ള പ്രോത്സാഹനമെന്ന നിലയില്‍ ഗതാഗത സര്‍ക്കാര്‍ ഇ സ്കൂട്ടറുകള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.
- dated 18 May 2019


Comments:
Keywords: Germany - Otta Nottathil - 18520191escooter Germany - Otta Nottathil - 18520191escooter,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
206201910heat
ജര്‍മനിയില്‍ അടുത്ത ആഴ്ച ചൂടേറും Recent or Hot News
തുടര്‍ന്നു വായിക്കുക
20620192afd
ലൂബ്കെയുടെ കൊലപാതകത്തിനു കാരണം എഎഫ്ഡി: അന്നഗ്രെറ്റ് Recent or Hot News
തുടര്‍ന്നു വായിക്കുക
20620193care
കെയര്‍ മേഖലയിലേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കാനുള്ള ബില്ലിന് അംഗീകാരം Recent or Hot News
തുടര്‍ന്നു വായിക്കുക
19620191merkel
ചൂടിന്റെ കാഠിന്യം മെര്‍ക്കലിനെ വിറപ്പിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
19620196rent
ബര്‍ലിനില്‍ വാടക വര്‍ധന മരവിപ്പിക്കാനുള്ള നിര്‍ദേശത്തിന് അംഗീകാരം Recent or Hot News
തുടര്‍ന്നു വായിക്കുക
19620193neonazi
ജര്‍മനിയില്‍ നിയോ നാസി കൊലപാതകം വീണ്ടും
തുടര്‍ന്നു വായിക്കുക
19620192toll
ജര്‍മനിയില്‍ വിദേശ വാഹനങ്ങള്‍ക്ക് ടോള്‍ ഏര്‍പ്പെടുത്തിയത് യൂറോപ്യന്‍ കോടതി തടഞ്ഞു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us