Today: 12 Apr 2021 GMT   Tell Your Friend
Advertisements
ലോകം തിരുപ്പിറവിയുടെ ആഹ്ളാദത്തില്‍
Photo #1 - Germany - Otta Nottathil - 2020_xams_editorial
ഇന്നു ക്രിസ്മസ്, മണ്ണും വിണ്ണും കൂട്ടിയണക്കുവാന്‍ മനുഷ്യനായി പിറന്ന ദൈവപുത്രന്റെ, ഉണ്ണിയേശുവിന്റെ ജനനത്തിരുനാള്‍ സ്മരണകള്‍ പുതുക്കി ലോകം ആഘോഷപ്പെരുങ്കടലായി മാറുന്ന സാഹചര്യത്തില്‍ നിന്നും ഇത്തവണ കോവിഡ് മൂലം ഏറെ വ്യത്യസ്തമായി.

മാനവ ചരിത്രത്തിലെ തിരുപ്പിറവിയുടെ പുതുപുത്തന്‍ ഓര്‍മ്മകളാക്കി ലോകമെമ്പാടുമുള്ള ക്രിസ്ററ്യന്‍ ദേവാലയങ്ങളില്‍ പാതിരാ ദിവ്യബലിയും തിരുപ്പിറവി കര്‍മ്മങ്ങളും പാരമ്പര്യപ്രാര്‍ത്ഥനകളും നടന്നുവെങ്കിലും കോവിഡ് മൂലമുള്ള നിയന്ത്രണ നടപടികള്‍ക്ക് വിധേയമായിരുന്നു.

ലോകരക്ഷകനായി ബത്ലഹേമിലെ പുല്‍ത്തൊഴുത്തില്‍ പിറവിയെടുത്ത ദിവ്യഉണ്ണി ശാന്തിയുടെയും സമാധാനത്തിന്റെയും പ്രതീകമാണ്. ബത്ലഹേമിലെ കാലിത്തൊഴുത്തില്‍ പരി.മറിയം ഉണ്ണീശോയ്ക്ക് ജന്‍മം നല്‍കിയതിന്റെയും പൂജരാജാക്കന്‍മാരും ആട്ടിടയരും കാലിത്തൊഴുത്തിലെത്തി വണങ്ങി കാഴ്ച നല്‍കിയതിന്റെയും മാലാഖമാര്‍ വാനില്‍ ആഹ്ളാദ ഗാനം പാടിയതിന്റെയും ഓര്‍മ്മകളിലൂടെ ലോകം ഒരിയ്ക്കല്‍ക്കൂടി കടന്നു പോയി. വത്തിക്കാനിലെ സെന്റ പീറ്റേഴ്സ് ബസിലിക്കയില്‍ ഫ്രാന്‍സിസ് ഒന്നാമന്‍ മാര്‍പ്പാപ്പാ ദിവ്യബലിയര്‍പ്പിച്ച് ലോകത്തെ ആശീര്‍വദിച്ച്,ഉര്‍ബ് എറ്റ് ഓര്‍ബി, ആശംസകള്‍ നേര്‍ന്നു.

മനുഷ്യന്റെ പാപങ്ങള്‍ ഏറ്റുവാങ്ങാന്‍ ദൈവം സ്വന്തം പുത്രനെ ഭൂമിയിലേക്കയച്ചതിന്റെ മഹനീയ ഓര്‍മപ്പെടുത്തല്‍.

പാപപങ്കിലമായൊരു കാലഘട്ടത്തിലൂടെ ലോകം കടന്നുപോകുമ്പോള്‍ ദൈവപുത്രന്റെ ത്യാഗം മനുഷ്യന് ഒരിക്കല്‍ക്കൂടി പാഠമാകട്ടെ.

എല്ലാ മാന്യ വായനക്കാര്‍ക്കും പ്രവാസി ഓണ്‍ലൈന്‍ അനുഗൃഹീതമായൊരു ക്രിസ്മസ് കാലം ആശംസിക്കുന്നു.
സ്നേഹം വിതച്ച് സന്തോഷം കൊയ്യാന്‍ സന്ദേശമരുളിയ ദൈവപുത്രന്റെ പിറവിത്തിരുനാള്‍ ആഘോഷിക്കുന്ന ഈ വേളയില്‍ മാന്യ വായനക്കാര്‍ക്ക് പ്രവാസി മലയാളികള്‍ക്ക് നേരുന്നു .. ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകള്‍.

സ്നേഹപൂര്‍വം

ജോസ് കുമ്പിളുവേലില്‍

ചീഫ് എഡിറ്റര്‍

https://www.youtube.com/watch?v=WhPk8FhipGw

https://www.youtube.com/watch?v=FKQtx6_FDks
- dated 25 Dec 2020


Comments:
Keywords: Germany - Otta Nottathil - 2020_xams_editorial Germany - Otta Nottathil - 2020_xams_editorial,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
12420214protest
നിയന്ത്രണങ്ങള്‍ കടുപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രകടനം Recent or Hot News
തുടര്‍ന്നു വായിക്കുക
12420213charite
ജര്‍മന്‍ ആശുപത്രികള്‍ നിറഞ്ഞു കവിയുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
12420212vaccine
15% ജര്‍മനിക്കാര്‍ വാക്സിന്‍ സ്വീകരിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
12420211chancellor
ജര്‍മന്‍ ചാന്‍സലര്‍ സ്ഥാനത്തേക്ക് മത്സരിക്കാന്‍ ലാഷെയും സോഡറും Recent or Hot News
തുടര്‍ന്നു വായിക്കുക
11420211control
ജര്‍മനിയില്‍ കോവിഡ് നിയന്ത്രണ നടപടികള്‍ക്കുള്ള അധികാരം ഫെഡറല്‍ ഗവണ്‍മെന്റ് ഏറ്റെടുത്തു Recent or Hot News
തുടര്‍ന്നു വായിക്കുക
corona_defense_bill_gesetz
കൊറോണ വൈറസ് പ്രതിരോധ നിയമം ജര്‍മനി പുതുക്കിയെഴുതുന്നു
തുടര്‍ന്നു വായിക്കുക
10420215lockdown
കോവിഡിനെ നേരിടാന്‍ ഏകീകൃത നടപടിക്കൊരുങ്ങി ജര്‍മന്‍ സര്‍ക്കാര്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us