Today: 16 Dec 2017 GMT   Tell Your Friend
Advertisements
അഭയാര്‍ഥിത്വത്തിനും നാടുകടത്തലിനും കടുത്ത നിയമങ്ങളുമായി ജര്‍മനി
Photo #1 - Germany - Otta Nottathil - 20520171
ബര്‍ലിന്‍: അഭയാര്‍ഥികളെ നിയന്ത്രിക്കുന്നതിനും നാടുകടത്തല്‍ വേഗത്തിലാക്കുന്നതിനും ജര്‍മന്‍ പാര്‍ലമെന്റ് കര്‍ക്കശമായ നിയമ ഭേദഗതികള്‍ പാസാക്കി. അഭയാര്‍ഥികളുടെ സെല്‍ ഫോണ്‍ വിവരങ്ങള്‍ പരിശോധിക്കാന്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് അധികാരം നല്‍കുന്നതു പോലുള്ള വിവാദ വ്യവസ്ഥകളും ഇതില്‍ ഉള്‍പ്പെടുന്നു.

സംരക്ഷണം തേടുന്നവരുടെ മൗലികാവശങ്ങളിലേക്കുള്ള നഗ്നമായ കടന്നുകയറ്റമാണ് ഭേദഗതികളെന്ന് മനുഷ്യാവകാശ സംഘടനകള്‍ ആരോപിക്കുന്നു. ഈ സര്‍ക്കാരിന്റെ കാലത്ത് അഭയാര്‍ഥി പ്രവാഹം നിയന്ത്രിക്കുന്നതിനു നടപ്പാക്കുന്ന നിയമ ഭേദഗതികളുടെ പരിസമാപ്തിയാണിതെന്ന് ആഭ്യന്തര മന്ത്രി തോമസ് ഡി മെയ്സ്യര്‍.

പുതിയ ഭേദഗതികള്‍ അനുസരിച്ച്, രാജ്യത്ത് തങ്ങാന്‍ അനുമതി ലഭിക്കാത്തവര്‍, അനുമതി നിഷേധിക്കപ്പെട്ട ശേഷവും സ്വയം രാജ്യം വിടാന്‍ കൂട്ടാക്കാത്തവര്‍, അവരവരെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ നല്‍കുന്നവര്‍ എന്നിങ്ങനെയുള്ളവര്‍ക്ക് രാജ്യത്തിനുള്ളില്‍ സഞ്ചാര സ്വാതന്ത്ര്യം തന്നെ പരിമിതപ്പെടുത്തും.

രാജ്യത്തു തങ്ങാന്‍ അനുമതി ലഭിക്കുന്നതിനു ചെറിയ സാധ്യത അവശേഷിക്കപ്പെടുന്നവര്‍ക്ക് നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി അന്തിമ തീരുമാനം വരുന്നതു വരെ ഇമിഗ്രേഷന്‍ സൗകര്യത്തിനുള്ളില്‍ മാത്രം താമസിക്കാം.

നാടുകടത്താന്‍ വിധിക്കപ്പെട്ടവരെ ഡിറ്റന്‍ഷന്‍ കേന്ദ്രങ്ങളില്‍ പാര്‍പ്പിക്കാവുന്ന പരമാവധി ദിവസങ്ങള്‍ നാലില്‍നിന്ന് പത്താക്കിയിട്ടുണ്ട്. അപകടകാരികളെന്നു കരുതുന്നവരുടെ നാടുകടത്തല്‍ നീട്ടിവച്ചാല്‍ അവരെ ഇലക്രേ്ടാണിക് നിരീക്ഷണത്തിനു വിധേയരാക്കാനും വ്യവസ്ഥ.
- dated 19 May 2017


Comments:
Keywords: Germany - Otta Nottathil - 20520171 Germany - Otta Nottathil - 20520171,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
161220172
32 തവണ വേഗപരിധി ലംഘിച്ച മോട്ടോര്‍സൈക്ളിസ്റ്റിന് 7000 യൂറോ പിഴ Recent or Hot News
തുടര്‍ന്നു വായിക്കുക
151220174
ജര്‍മനിയില്‍ സ്ത്രീകള്‍ക്ക് കിട്ടുന്നത് പുരുഷന്‍മാരുടേതിന്റെ പകുതി പെന്‍ഷന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
151220173
ജര്‍മനിയുടെ ആകാശത്ത് ക്രിസ്മസ് ട്രീം വരച്ച് എയര്‍ബസ് പൈലറ്റ് Recent or Hot News
തുടര്‍ന്നു വായിക്കുക
wmc_gp_xmas_meet_2018
ഡബ്ള്യുഎംസി ക്രിസ്മസ് സൗഹൃദസമ്മേളനം നടത്തി Recent or Hot News
തുടര്‍ന്നു വായിക്കുക
1412201710
ജര്‍മനിക്കു പ്രതീക്ഷയായി കോകോ സഖ്യം Recent or Hot News
തുടര്‍ന്നു വായിക്കുക
141220178
തെളിവില്ല: ബോംബാക്രമണ പദ്ധതിയിലെ പ്രതിയെ വെറുതേ വിട്ടു
തുടര്‍ന്നു വായിക്കുക
131220173
ചരിത്രത്തിലാദ്യമായി റ്യാന്‍എയര്‍ പൈലറ്റുമാര്‍ സമരത്തിലേക്ക്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us