Today: 25 Mar 2019 GMT   Tell Your Friend
Advertisements
പൗരോഹിത്യത്തിന്റെ രണ്ടു പതിറ്റാണ്ടു നിറവില്‍ ഫാ. ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ
Photo #1 - Germany - Otta Nottathil - 20_priester_jubilee_fr_ignatious
കൊളോണ്‍: കൊളോണിലെ ഇന്‍ഡ്യന്‍ സമൂഹത്തിന്റെ ഇടയനും സിഎംഐ സഭാംഗവുമായ ഫാ. ഇഗ്നേഷ്യസ് ചാലിശേരി പൗരോഹിത്യ ജീവിതത്തിന്റെ ഇരുപതാം വാര്‍ഷികം ആഘോഷിച്ചു. കൊളോണ്‍ ബുഹ്ഹൈമിലെ സെന്റ് തെരേസയാ ദേവാലയത്തില്‍ ഡിസംബര്‍ 28 ന് വൈകുന്നേരം ആറരയ്ക്ക് നടന്ന ആഘോഷമായ ദിവ്യബലിയില്‍ ഫാ.ഇഗ്നേഷ്യസ് ചാലിശേരി മുഖ്യകാര്‍മ്മികത്വം വഹിച്ചു. സിഎംഐ സഭയുടെ ജര്‍മനിയിലെ ഡെലിഗേറ്റ് സുപ്പീരിയര്‍ ഫാ.ജോര്‍ജുകുട്ടി കുറ്റിയാനിയ്ക്കല്‍, ഫാ.ജോമോന്‍ മുളരിയ്ക്കല്‍ സിഎംഐ, സലേഷ്യന്‍ സഭാംഗം ഫാ.ജോസ് വെള്ളൂര്‍ എന്നിവര്‍ സഹകാര്‍മ്മികരായി. ഫാ. മുളരിയ്ക്കല്‍ വചനസന്ദേശം നല്‍കി. ജെന്‍സ്, ജോയല്‍ കുമ്പിളുവേലില്‍, ജിം ജോര്‍ജ്, ഡേവീസ് ചിറ്റിലപ്പിള്ളി, നോയല്‍ ജോസഫ് എന്നിവര്‍ ശുശ്രൂഷികളായി. യൂത്ത് കൊയറിന്റെ ഗാനാലാപനം ദിവ്യബലിയെ ഭക്തിസാന്ദ്രമാക്കി.

കൂടുതല്‍ ഫോട്ടോകള്‍ കാണുവാന്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ളിക് ചെയ്യുക..

https://photos.app.goo.gl/1zLNGax971TcWdmL9


തുടര്‍ന്നു നടന്ന അനുമോദന സമ്മേളനത്തില്‍ കമ്യൂണിറ്റി കോഓര്‍ഡിനേഷന്‍ കമ്മറ്റി കണ്‍വീനര്‍ ഡേവീസ് വടക്കുചേരി, ഇഗ്നേഷ്യസ് അച്ചന്റെ ഇതുവരെയുള്ള പൗരോഹിത്യ ജീവിതത്തെയും സേവനങ്ങളെയുംകുറിച്ചു ആമുഖ പ്രസംഗം നടത്തി. ഫാ.ജോര്‍ജുകുട്ടി കുറ്റിയാനിയ്ക്കല്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. കമ്യൂണിറ്റിയുടെ ആദരസൂചകമായി കോര്‍ഡിനേഷന്‍ കമ്മറ്റിയംഗവും ഖജാന്‍ജിയുമായ ഷീബ കല്ലറയ്ക്കല്‍ ഇഗ്നേഷ്യസ് അച്ചന് ബൊക്ക നല്‍കി. കൂടാതെ കൊച്ചുകുട്ടികള്‍ ഓരോരുത്തരായി അച്ചന് റോസാപൂക്കള്‍ നല്‍കി തങ്ങളുടെ സ്നേഹം അറിയിച്ചു.

കോഓര്‍ഡിനേഷന്‍ കമ്മറ്റി കണ്‍വീനര്‍ ഡേവീസ് വടക്കുംചേരി, സെക്രട്ടറി ഡേവിഡ് അരീക്കല്‍ എന്നിവര്‍ കമ്യൂണിറ്റിയുടെ ഉപഹാരങ്ങള്‍ ഇഗ്നേഷ്യസച്ചന് നല്‍കി. കമ്യൂണിറ്റിയിലെ മുതിര്‍ന്നവരുടെ ഗായകസംഘം ലീഡര്‍ ജോസ് കവലേച്ചിറ ഗാനം ആലപിച്ചു. ഇഗ്നേഷ്യസ് അച്ചന്റെ മറുപടി പ്രസംഗത്തില്‍ ഉപഹാരങ്ങള്‍ക്കും സ്നേഹവായ്പിനും നന്ദി അറിയിച്ചു.

പൗരോഹിത്യത്തിന്റെ ഒരു പതിറ്റാണ്ട് നിറവിലെത്തിയ ഫാ.ജോമോന്‍ മുളരിയ്ക്കല്‍ സിഎംഐയ്ക്ക് കമ്യൂണിറ്റിയുടെ ആദരവായി കോര്‍ഡിനേഷന്‍ കമ്മറ്റിയംഗം ആന്റണി സഖറിയാ ബൊക്ക നല്‍കി. ജര്‍മനിയിലെ വലണ്ടാറില്‍ ഉപരിപഠനം നടത്തുകയാണ് ഫാ.ജോമോന്‍.പരിപാടികള്‍ക്ക് കോഓര്‍ഡിനേഷന്‍ കമ്മറ്റിയംഗങ്ങളായ ഡേീസ് വടക്കുംചേരി, ഡേവിഡ് അരീക്കല്‍, ഷീബ കല്ലറയ്ക്കല്‍, ആന്റണി സഖറിയാ, സന്തോഷ് വെമ്പാനിക്കല്‍, ടോമി തടത്തില്‍, യോഹന്നാന്‍ വാരണത്ത്, സൂസി കോലത്ത് എന്നിവര്‍ നേതൃത്വം നല്‍കി. പരിപാടികള്‍ക്കു ശേഷം കാപ്പി സല്‍ക്കാരവും ഉണ്ടായിരുന്നു.

തൃശൂര്‍ രൂപതയിലെ അരിമ്പൂര്‍ ഇടവകയിലെ ചാലിശേരി ആന്റണി, എല്‍സി ദമ്പതികളുടെ ഒമ്പതു മക്കളില്‍ നാലാമനാണ് ഫാ.ഇഗ്നേഷ്യസ്. വരന്തരപ്പിള്ളി സെമിനാരിയില്‍ വൈദിക പഠനം ആരംഭിച്ച അച്ചന്‍ ഫിലോസഫി, തീയോളജി പഠനങ്ങള്‍ ബംഗ്ളുരുവിലെ പ്രീസ്ററര്‍ സെമിനാരിയില്‍ പൂര്‍ത്തിയാക്കിയ ശേഷം 1998 ഡിസംബര്‍ 28 ന് അമ്പഴക്കാട് സിഎംഐ കൊവേന്തയില്‍ നടന്ന ചടങ്ങില്‍ ചാന്ദാ രൂപതാദ്ധ്യക്ഷന്‍ വിജയാനന്ദ് നെടുംപുറം മെത്രാനില്‍ നിന്നും പൗരോഹിത്യം സ്വീകരിച്ചു. തുടര്‍ന്ന് തൃശൂര്‍ അമലാ ഹോസ്പിറ്റലില്‍ ചാപ്ളെയിനായും, ഡെവലപ്മെന്റ് ഓഫീസറായും, തൃശൂര്‍ ദേവമാതാ പ്രൊവിന്‍ഷ്യാളിന്റെ ൈ്രപവറ്റ് സെക്രട്ടറിയായും സേവനം ചെയ്തു.

2000 നവംബര്‍ 21 നാണ് അച്ചന്റെ ജര്‍മന്‍ ജീവിതം ആരംഭിയ്ക്കുന്നത്. കൊളോണ്‍ ഹോള്‍വൈഡെയിലെ സെന്റ് മരിയ ഹിമ്മല്‍ഫാര്‍ട്ട്, സെന്റ് അന്നോ എന്നീ ദേവാലയങ്ങളില്‍ ചാപ്ളെയിനായും, ഇന്‍ഡ്യന്‍ കമ്യൂണിറ്റിയിലുമായി തുടങ്ങിയ സേവനം ഇപ്പോള്‍ 18 വര്‍ഷമായി തുടരുന്നു. ഫാ. ഫ്രാന്‍സിസ് പാറയ്ക്കലിന്റെ പിന്‍ഗാമിയായിട്ടാണ് ഇഗ്നേഷ്യസച്ചന്‍ ഇന്‍ഡ്യന്‍ കമ്യൂണിറ്റിയുടെ ചുമതലയേല്‍ക്കുന്നത്. മുതിര്‍ന്നവര്‍ക്കൊപ്പം കൊച്ചുകുട്ടികളെയും യുവജനങ്ങളെയും കമ്യൂണിറ്റിയോടു ചേര്‍ത്തു നിര്‍ത്തി മുന്നോട്ടു കൊണ്ടുപോകാന്‍ അച്ചന്‍ നടത്തിയ ശ്രമം വലിയ വിജയമാണ് നേടിയത്. കമ്യൂണിറ്റിയുമായി ബന്ധപ്പെടുത്തി യുവജനങ്ങള്‍ക്കായി നടത്തിയ ബാസ്ക്കറ്റ്ബോള്‍ ടൂര്‍ണ്ണമെന്റ് യുവജനങ്ങളെ കൂട്ടായ്മയിലേയ്ക്കു കൂടുതല്‍ അടുപ്പിയ്ക്കുവാന്‍ അവസരം നല്‍കി. കഴിഞ്ഞ 18 വര്‍ഷമായി കമ്യൂണിറ്റിയില്‍ നടന്ന വിവാഹങ്ങള്‍ക്കും അതിനുള്ള ഒരുക്കങ്ങള്‍ക്കും ഏറെ സഹായവും അച്ചന്റെ സാന്നിദ്ധ്യയും യുവജനങ്ങളോടുള്ള അച്ചന്റെ സൗഹൃദത്തിന്റെ സാക്ഷ്യം കൂടിയാണ്.

മലയാളികളുടെ ആദ്യതലമുറയ്ക്കൊപ്പം രണ്ടാംതലമുറയെയും ഒരുമിച്ചു കൊണ്ടുപോകാനും അച്ചന് സാധിച്ചത് വലിയൊരു അനുഗ്രഹം തന്നെയാണ്. കൊളോണ്‍ അതിരൂപത കൂടാതെ ആഹന്‍, എസ്സന്‍ രൂപതകളിലെ ഇന്‍ഡ്യാക്കാരുടെ കൂട്ടായ്മയായ കൊളോണിലെ ഇന്‍ഡ്യന്‍ കമ്യൂണിറ്റിയില്‍ 750 ലേറെ കുടുംബങ്ങള്‍ അംഗങ്ങളായുണ്ട്. അച്ചന്റെ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതിനായി അല്‍മായ നേതൃത്വം കോര്‍ത്തിണക്കി കോഓര്‍ഡിനേഷന്‍ കമ്മറ്റി രൂപീകരിച്ചത് 2004 മുതലാണ്. ഓരോ രണ്ടുവര്‍ഷം കൂടുന്തോറും കോഓര്‍ഡിനേഷന്‍ കമ്മറ്റിയംഗങ്ങളെ പുതുതായി തെരഞ്ഞെടുക്കുന്നതു വഴി കമ്യൂണിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടത്തുവാന്‍ കഴിയുന്നു. എട്ടാമത്തെ കോര്‍ഓര്‍ഡിനേഷന്‍ കമ്മറ്റിയാണ് നിലവിലുള്ളത്. ഒന്നാം തലമുറയ്ക്കുവേണ്ടി ഗായകസംഘം, ഫ്രീടൈം ഗ്രൂപ്പ് എന്നിവയും അച്ചന്റെ ദീര്‍ഘവീക്ഷണത്തിന്റെ ഭാഗമാണ്. 2014 മുതല്‍ കമ്യൂണിറ്റിയില്‍ സെന്റ് ജോസഫിന്റെ തിരുനാളാഘോഷം, ഒന്‍പതു കുടുംബ സമ്മേളനങ്ങള്‍ക്കും, പ്രാര്‍ത്ഥനാഗ്രൂപ്പുകള്‍ക്കും വിശുദ്ധരുടെ പേരുകള്‍ നല്‍കിയതും അച്ചന്റെ വിശ്വാസ തീക്ഷ്ണതയുടെ ഉദാഹരണങ്ങളാണ്. യംഗ് ഫാമിലി മീറ്റ് എന്ന പേരില്‍ യുവജനങ്ങളെ സംഘടിപ്പിച്ച് സജീവമാക്കിയത് ഇന്‍ഡ്യന്‍ കൂട്ടായ്മയ്ക്ക് ഉണര്‍വു നല്‍കുന്ന മറ്റൊരു ഘടകമാണ്. മൂന്നുവയസു മുതലുള്ള മുപ്പതോളം കുട്ടികള്‍ക്കായി വേദോപദേശ ക്ളാസുകള്‍ ആരംഭിച്ചതും കുട്ടികളെ സഭയോടു ചേര്‍ത്തു നിര്‍ത്തുന്നതിനുള്ള അച്ചന്റെ കരുതലാണ്. നിരവധി കുട്ടികള്‍ അള്‍ത്താര ബാലസംഘത്തിലും, യൂത്ത് ഗായക സംഘത്തിലും അണിചേര്‍ക്കുന്നതും അച്ചന്റെ ശ്രമഫലമാണ്.

ഇരുപതു വര്‍ഷത്തെ പൗരോഹിത്യ ജീവിതത്തില്‍ പതിനെട്ടു വര്‍ഷവും കൊളോണിലെ ഇന്‍ഡ്യന്‍ കൂട്ടായ്മയ്ക്കുവേണ്ടിയാണ് അച്ചന്‍ ഉഴിഞ്ഞുവെച്ചത് എന്നുള്ള കാര്യം പ്രത്യേകം സ്മരിയ്ക്കുമ്പോള്‍, രണ്ടു പതിറ്റാണ്ടു പിന്നിട്ട പൗരോഹിത്യം ഇഗ്നേഷ്യസച്ചന്റെ ജീവിതത്തില്‍ തികഞ്ഞ ചാരിതാര്‍ത്ഥ്യവും ഒപ്പം സന്തോഷവും നല്‍കുന്നതായി കമ്യൂണിയംഗങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.
- dated 12 Jan 2019


Comments:
Keywords: Germany - Otta Nottathil - 20_priester_jubilee_fr_ignatious Germany - Otta Nottathil - 20_priester_jubilee_fr_ignatious,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
it_complaint_frankfurt_airport
ഐടി തകരാര്‍ ; ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തില്‍ സര്‍വീസുകള്‍ തടസപ്പെട്ടു Recent or Hot News
തുടര്‍ന്നു വായിക്കുക
25320191internet
പകര്‍പ്പവകാശ നിയമ ഭേദഗതിക്കെതിരെ ജര്‍മനിയില്‍ കൂറ്റന്‍ പ്രക്ഷോഭം Recent or Hot News
തുടര്‍ന്നു വായിക്കുക
24320199brexit
കരാറില്ലാത്ത ബ്രെക്സിറ്റെങ്കില്‍ ബ്രിട്ടീഷ് പൗരന്‍മാര്‍ക്ക് ജര്‍മനി ഇളവ് നല്‍കും Recent or Hot News
തുടര്‍ന്നു വായിക്കുക
24320197german
ഭീകരാക്രമണ പദ്ധതി: 11 പേരെ ജര്‍മന്‍ പോലീസ് അറസ്റ്റ് ചെയ്തു Recent or Hot News
തുടര്‍ന്നു വായിക്കുക
23320193berlin
ബര്‍ലിനില്‍ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍ ഏറ്റുമുട്ടി Recent or Hot News
പോലീസ് ഇടപെട്ട് തടഞ്ഞു തുടര്‍ന്നു വായിക്കുക
dr_thomas_tharayil_badsoden_germany_honoured
ഡോ.തോമസ് തറയിലിന് ജര്‍മന്‍ നഗരത്തിന്റെ ആദരം
തുടര്‍ന്നു വായിക്കുക
21320197retire
അഞ്ചില്‍ നാല് ജര്‍മനിക്കാര്‍ക്കുും റിട്ടയര്‍മെന്റ് ആശങ്ക
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us