Today: 24 Mar 2017 GMT   Tell Your Friend
Advertisements
ട്രംപ് വിരുദ്ധതയുമായി ഷൂള്‍സ്
Photo #1 - Germany - Otta Nottathil - 21320178
ബര്‍ലിന്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വംശീയ തന്ത്രങ്ങളെ ചെറുത്തു തോല്‍പ്പിക്കുമെന്ന് മാര്‍ട്ടന്‍ ഷൂള്‍സ്. ജര്‍മനിയിലെ ഇടതുപക്ഷ ആഭിമുഖ്യമുള്ള സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ചാന്‍സലര്‍ സ്ഥാനാര്‍ഥിയായി ഔദ്യോഗികമായി തെരഞ്ഞെടുക്കപ്പെട്ട ശേഷം നടത്തിയ പ്രസംഗത്തിലാണ് പ്രഖ്യാപനം.

ഏകകണ്ഠമായാണ് ഷൂള്‍സിനെ പാര്‍ട്ടി നേതാവായി തെരഞ്ഞെടുത്തത്. യൂറോപ്യന്‍ യൂണിയന്‍ പ്രസിഡന്റായിരുന്ന അദ്ദേഹത്തെ, പാര്‍ട്ടി അധ്യക്ഷ സ്ഥാനം രാജിവച്ച സിഗ്മര്‍ ഗബ്രിയേല്‍ തന്റെ സ്ഥാനത്തേക്ക് നിയോഗിച്ച് സ്ഥാനാര്‍ഥിയാക്കുകയായിരുന്നു.

നിലവില്‍ അംഗല മെര്‍ക്കലിനെക്കാള്‍ ജനപ്രീതി അദ്ദേഹത്തിനുള്ളതായി അഭിപ്രായ സര്‍വേകളില്‍ വ്യക്തമാകുന്നു. എന്നാല്‍, മെര്‍ക്കലിന്റെ സിഡിയു തന്നെയാണ് പാര്‍ട്ടികളുടെ കാര്യത്തില്‍ ഇപ്പോഴും എസ്പിഡിയെക്കാള്‍ നേരിയ മുന്‍തൂക്കം നിലനിര്‍ത്തുന്നത്.

ഷൂള്‍സിന്റെ ബാല്യം സംബന്ധിച്ച ഒരു കൗതുകം കൂടി ഇതിനിടെ പുറത്തുവന്നു. അദ്ദേഹം ഫൈനല്‍ പരീക്ഷയെഴുതാതെ സ്കൂള്‍ പഠനം അവസാനിപ്പിക്കുകയായിരുന്നത്രെ. അമിത മദ്യപാനമായിരുന്നു കാരണം. കഠിനാധ്വാനത്തിലൂടെയാണ് പിന്നീട് ഈ പ്രശ്നത്തെ അതിജീവിച്ചത്. പിന്നീട് പുസ്തക വില്‍പ്പനയിലൂടെയും രാഷ്ട്രീയത്തിലൂടെയും ജീവിതം തിരിച്ചുപിടിക്കുകയായിരുന്നു.

പ്രൊഫഷണല്‍ ഫുട്ബോള്‍ താരമാകുന്നതിന്റെ അടുത്തുവരെയെത്തിയ ഒരു കാലവും അദ്ദേഹത്തിനുണ്ടായിരുന്നു. കളിക്കിടെ സംഭവിച്ച ഗുരുതരമായൊരു പരുക്കാണ് അതില്‍നിന്ന് അദ്ദേഹത്തെ തടഞ്ഞത്.
- dated 21 Mar 2017


Comments:
Keywords: Germany - Otta Nottathil - 21320178 Germany - Otta Nottathil - 21320178,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
24320175
ക്രിമിനലുകളുടെ വംശീയ പശ്ചാത്തലം വെളിപ്പെടുത്തുന്നതിനുള്ള മാര്‍ഗനിര്‍ദേശത്തില്‍ ഇളവ് Recent or Hot News
തുടര്‍ന്നു വായിക്കുക
24320174
സാമ്പത്തിക അന്തരം: ജര്‍മനിയിലെ സാമൂഹിക ക്രമം അപകടത്തില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
24320173
ഭീകരവിരുദ്ധ പോരാട്ടം: ബ്രിട്ടനൊപ്പം ഉറച്ചു നില്‍ക്കുമെന്ന് ജര്‍മനി Recent or Hot News
തുടര്‍ന്നു വായിക്കുക
24320172
ഹിറ്റ്ലറെ ജോണ്‍ എഫ്. കെന്നഡി ആരാധിച്ചിരുന്നു! Recent or Hot News
തുടര്‍ന്നു വായിക്കുക
senior_forum_frankfurt
ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജം സീനിയര്‍ ഫോറം സമ്മേളനം നനടത്തി Recent or Hot News
തുടര്‍ന്നു വായിക്കുക
23320174
ജര്‍മന്‍ തെരഞ്ഞെടുപ്പ് അടിസ്ഥാനമാക്കുന്ന മൊബൈല്‍ ഗെയിം വിവാദമാകുന്നു
തുടര്‍ന്നു വായിക്കുക
23320173
പാക്കിസ്ഥാന്‍കാരനെതിരേ വംശീയ ആക്രമണം: രണ്ട് ജര്‍മനിക്കാര്‍ക്കു തടവ്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us