Today: 20 Jun 2019 GMT   Tell Your Friend
Advertisements
കൊളോണ്‍ റെയ്ല്‍വേ സ്റ്റേഷന്‍ അണ്ടര്‍ഗ്രൗണ്ടാക്കാന്‍ ശുപാര്‍ശ
Photo #1 - Germany - Otta Nottathil - 21520191cologne

കൊളോണ്‍: കൊളോണിലെ പ്രധാന റെയ്ല്‍വേ സ്റേറഷന്‍ ഭൂഗര്‍ഭ സ്റേറഷനാക്കി മാറ്റാന്‍ ശുപാര്‍ശ. വിഖ്യാത വാസ്തുശില്‍പ്പി പോള്‍ ബോം ആണ് ഇതു സംബന്ധിച്ച പ്രൊപ്പോസല്‍ സമര്‍പ്പിച്ചിരിക്കുന്നത്. റെയ്ല്‍വേ സ്റ്റേഷന്‍ ഭൂമിക്കടിയിലേക്കു മാറ്റിയ ശേഷം ഇപ്പോള്‍ സ്റ്റേഷന്‍ ഇരിക്കുന്ന സ്ഥലത്ത് നഗരമധ്യത്തില്‍ ആളുകള്‍ ഒത്തുകൂടാനൊരു പച്ചത്തുരുക്ക് ഒരുക്കാമെന്നാണ് വാഗ്ദാനം.

എന്നാല്‍, ഒറ്റ നോട്ടത്തില്‍ ആകര്‍ഷകമായി തോന്നാമെങ്കിലും ഈ പദ്ധതിക്ക് ആവശ്യമായി വരുന്ന ഭാരിച്ച ചെലവ് കണക്കാക്കുമ്പോള്‍ ഇതു പ്രായോഗികമാകുമോ എന്ന സംശയമാണ് പല വിദഗ്ധര്‍ പ്രകടിപ്പിക്കുന്നത്.

ലോക്കല്‍ ട്രെയ്നുകള്‍ ഭൂഗര്‍ഭ സ്റ്റേഷനിലൂടെയും ദീര്‍ഘദൂര ട്രെയ്നുകള്‍ റൈന്‍ നദിയുടെ മറുകരയില്‍ നിര്‍മിക്കുന്ന പുതിയ സ്റേറഷനിലൂടെയും കടന്നു പോകുന്ന രീതിയിലാണ് ബോമിന്റെ പ്ളാന്‍. രണ്ടു സ്റേറഷനുകളെയും തമ്മില്‍ ബന്ധിപ്പിക്കാന്‍ റൈന്‍ നദിക്കടിയിലൂടെ തുരങ്കവും നിര്‍മിക്കുമെന്ന് ഇതില്‍ വിശദീകരിക്കുന്നു.

കൊളോണ്‍ കത്തീഡ്രലിനടുത്ത് ഇപ്പോഴുള്ള സ്റ്റേഷന്‍ ഹാള്‍ ഈ പദ്ധതി പ്രകാരം എക്സിബിഷനുകള്‍ക്കും സംഗീത പരിപാടികള്‍ക്കും മറ്റും ഭാവിയില്‍ ഉപയോഗിക്കാം. നിലവില്‍ ട്രാക്കുകളിട്ടിരിക്കുന്ന ഭാഗം കാല്‍നട യാത്രക്കാര്‍ക്കും സൈക്കിള്‍ യാത്രികര്‍ക്കുമായി മാറ്റി വയ്ക്കാമെന്നും പറയുന്നു.
- dated 21 May 2019


Comments:
Keywords: Germany - Otta Nottathil - 21520191cologne Germany - Otta Nottathil - 21520191cologne,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
206201910heat
ജര്‍മനിയില്‍ അടുത്ത ആഴ്ച ചൂടേറും Recent or Hot News
തുടര്‍ന്നു വായിക്കുക
20620192afd
ലൂബ്കെയുടെ കൊലപാതകത്തിനു കാരണം എഎഫ്ഡി: അന്നഗ്രെറ്റ് Recent or Hot News
തുടര്‍ന്നു വായിക്കുക
20620193care
കെയര്‍ മേഖലയിലേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കാനുള്ള ബില്ലിന് അംഗീകാരം Recent or Hot News
തുടര്‍ന്നു വായിക്കുക
19620191merkel
ചൂടിന്റെ കാഠിന്യം മെര്‍ക്കലിനെ വിറപ്പിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
19620196rent
ബര്‍ലിനില്‍ വാടക വര്‍ധന മരവിപ്പിക്കാനുള്ള നിര്‍ദേശത്തിന് അംഗീകാരം Recent or Hot News
തുടര്‍ന്നു വായിക്കുക
19620193neonazi
ജര്‍മനിയില്‍ നിയോ നാസി കൊലപാതകം വീണ്ടും
തുടര്‍ന്നു വായിക്കുക
19620192toll
ജര്‍മനിയില്‍ വിദേശ വാഹനങ്ങള്‍ക്ക് ടോള്‍ ഏര്‍പ്പെടുത്തിയത് യൂറോപ്യന്‍ കോടതി തടഞ്ഞു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us