Today: 21 Jan 2020 GMT   Tell Your Friend
Advertisements
വീട്ടു വാടകയില്‍ ഒന്നാം സ്ഥാനം 'നഷ്ടപ്പെടുത്തി' മ്യൂണിച്ച്
Photo #1 - Germany - Otta Nottathil - 2311201910munich

മ്യൂണിച്ച്: വീട്ടു വാടകയുടെ കാര്യത്തില്‍ ജര്‍മനിയില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന നഗരം എന്ന 'സ്ഥാനം' മ്യൂണിച്ചിനു നഷ്ടപ്പെട്ടു. എഫ് പ്ളസ് ബി എന്ന റിയല്‍ എസ്റേററ്റ് ~ ഹൗസിങ് കണ്‍സള്‍ട്ടേഷന്‍ കമ്പനി നടത്തിയ പഠനം അനുസരിച്ച് സ്ററുട്ട്ഗര്‍ട്ടിലാണ് ഇപ്പോള്‍ രാജ്യത്ത് ഏറ്റവും ഉയര്‍ന്ന വീട്ടുവാടക.

10.41 യൂറോയാണ് സ്റ്റുട്ട്ഗര്‍ട്ടില്‍ ഇപ്പോള്‍ ഒരു സ്ക്വയര്‍ ഫീറ്റിനുള്ള ശരാശരി വാടക. എഫ് പ്ളസ് ബി ഈ റാങ്കിങ് തയാറാക്കാന്‍ തുടങ്ങിയ 1996നു ശേഷം ആദ്യമായാണ് സ്ററുട്ട്ഗര്‍ട്ട് ഇതില്‍ ഒന്നാം സ്ഥാനത്തു വരുന്നത്.

രാജ്യത്താകെയുള്ള കണക്ക് പരിശോധിക്കുമ്പോള്‍ വാടക കൂടുന്ന പ്രവണത തുടരുകയാണെന്നും പഠനത്തില്‍ വ്യക്തമാകുന്നു. എന്നാല്‍, വര്‍ധനയുടെ നിരക്കില്‍ കുറവും രേഖപ്പെടുത്തുന്നു. ഈ വര്‍ഷം 1.8 ശതമാനമാണ് വാടക വര്‍ധിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 2.2 ശതമാനമായിരുന്നു വര്‍ധന.

വീട്ടു വാടകയുടെ ദേശീയ ശരാശരി ഇപ്പോള്‍ സ്ക്വയര്‍ ഫീറ്റിന് 7.04 യൂറോയാണ്. എര്‍ഫര്‍ട്ട്, കിഴക്കന്‍ ബര്‍ലിന്‍, പോസ്റ്റ്ഡാം, ഡ്രെസ്ഡന്‍, ഷ്വെറിന്‍ എന്നിവിടങ്ങളിലാണ് താരതമ്യേന കുറവുള്ളത്.
- dated 22 Nov 2019


Comments:
Keywords: Germany - Otta Nottathil - 2311201910munich Germany - Otta Nottathil - 2311201910munich,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
matrimonial_advt
ജര്‍മനിയിലുള്ള യുവാവിന് വധുവിനെ ആവശ്യമുണ്ട് Recent or Hot News
തുടര്‍ന്നു വായിക്കുക
21120191dr
സ്വയം ഷോക്കടിപ്പിച്ചു മരിക്കാന്‍ സ്ത്രീകളെ പ്രേരിപ്പിച്ച വ്യാജ ഡോക്ടര്‍ക്ക് തടവ് Recent or Hot News
തുടര്‍ന്നു വായിക്കുക
kerala_samajam_frankfurt_new_office_bearers
ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജത്തിന് പുതിയ സാരഥികള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
kerala_samajam_frankfurt_new_office_bearers_2020
ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജത്തിന് പുതിയ സാരഥികള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
18120194visa
വിസ അപേക്ഷയുടെ 'വളയ്ക്കല്‍' ഹാഷ് ടാഗിനോട് ജര്‍മന്‍ വിദേശ മന്ത്രാലയത്തിന് അതൃപ്തി Recent or Hot News
തുടര്‍ന്നു വായിക്കുക
receipt_law_germany
പാഴായ രസീത് നിയമത്തിനെതിരെ ജര്‍മനിയിലെ ഷോപ്പുടമകള്‍
തുടര്‍ന്നു വായിക്കുക
Nuremberg_malayali_samjam_new_office_bearers
ന്യൂറംബര്‍ഗ് മലയാളി സമാജത്തിന് പുതിയ ഭാരവാഹികള്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us