Today: 12 Apr 2021 GMT   Tell Your Friend
Advertisements
ജര്‍മന്‍ സര്‍ക്കാരിന്റെ ജനപ്രീതി കുത്തനെ ഇടിയുന്നു
Photo #1 - Germany - Otta Nottathil - 2420216cdu

ബര്‍ലിന്‍: കോവിഡ് വ്യാപനത്തിന്റെ മൂന്നാം തരംഗത്തിനിടെ ജര്‍മന്‍ സര്‍ക്കാരിന്റെ ജനപ്രീതി കുത്തനെ ഇടിയുന്നതായി സര്‍വേകളില്‍ വ്യക്തമാകുന്നു. രോഗവ്യാപനം തടയാന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളില്‍ പൊതുജനങ്ങള്‍ക്ക് പൊതുവില്‍ തൃപ്തിയില്ലെന്നാണ് വിലയിരുത്തല്‍.

ആദ്യ ഘട്ടത്തില്‍ കോവിഡിനെ നേരിടാന്‍ യൂറോപ്പിലെ ഏറ്റവും മികച്ച പ്രതിരോധമൊരുക്കിയ രാജ്യങ്ങളിലൊന്നായിരുന്നു ജര്‍മനി. എന്നാല്‍, ക്രമേണ ഇത്തരം നടപടികളുടെ ഫലപ്രാപ്തിയില്‍ സംശയമുയരുകയും ജനപ്രീതി കുറയുകയമായിരുന്നു.

ദീര്‍ഘകാലമായി തുടരുന്ന ലോക്ക്ഡൗണ്‍ നിയന്ത്രണളില്‍ ജനങ്ങള്‍ക്കുള്ള പ്രതിഷേധവും പ്രകടമാണ്.

ഏറ്റവും പുതിയ സര്‍വേകളനുസരിച്ച് 35 ശതമാനം പേര്‍ക്കു മാത്രമാണ് സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ തൃപ്തിയുള്ളത്. അതേസമയം, ചാന്‍സലര്‍ അംഗല മെര്‍ക്കലിന്റെ നേതൃശേഷിയില്‍ 58 ശതമാനം പേര്‍ തൃപ്തി പ്രകടിപ്പിക്കുന്നു. ബവേറിയന്‍ പ്രീമിയര്‍ മാര്‍ക്കസ് സോഡര്‍ക്ക് 54 ശതമാനം പേരുടെയും വിദേശകാര്യ മന്ത്രി ഹെയ്കോ മാസിന് 43 ശതമാനം പേരുടെയും പിന്തുണയാണുള്ളത്.

കോവിഡ് പ്രതിരോധ നടപടികള്‍ മാത്രം കണക്കിലെടുക്കുമ്പോള്‍ 19 ശതമാനം പേര്‍ക്കു മാത്രമാണ് തൃപ്തിയുള്ളത്. 79 ശതമാനം പേര്‍ക്കും ഇപ്പോഴത്തെ നടപടികളില്‍ അതൃപ്തിയാണുള്ളത്.
- dated 02 Apr 2021


Comments:
Keywords: Germany - Otta Nottathil - 2420216cdu Germany - Otta Nottathil - 2420216cdu,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
12420214protest
നിയന്ത്രണങ്ങള്‍ കടുപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രകടനം Recent or Hot News
തുടര്‍ന്നു വായിക്കുക
12420213charite
ജര്‍മന്‍ ആശുപത്രികള്‍ നിറഞ്ഞു കവിയുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
12420212vaccine
15% ജര്‍മനിക്കാര്‍ വാക്സിന്‍ സ്വീകരിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
12420211chancellor
ജര്‍മന്‍ ചാന്‍സലര്‍ സ്ഥാനത്തേക്ക് മത്സരിക്കാന്‍ ലാഷെയും സോഡറും Recent or Hot News
തുടര്‍ന്നു വായിക്കുക
11420211control
ജര്‍മനിയില്‍ കോവിഡ് നിയന്ത്രണ നടപടികള്‍ക്കുള്ള അധികാരം ഫെഡറല്‍ ഗവണ്‍മെന്റ് ഏറ്റെടുത്തു Recent or Hot News
തുടര്‍ന്നു വായിക്കുക
corona_defense_bill_gesetz
കൊറോണ വൈറസ് പ്രതിരോധ നിയമം ജര്‍മനി പുതുക്കിയെഴുതുന്നു
തുടര്‍ന്നു വായിക്കുക
10420215lockdown
കോവിഡിനെ നേരിടാന്‍ ഏകീകൃത നടപടിക്കൊരുങ്ങി ജര്‍മന്‍ സര്‍ക്കാര്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us