Today: 14 Jul 2020 GMT   Tell Your Friend
Advertisements
ജര്‍മനിയുടെ വേനല്‍ക്കാല മധുരങ്ങള്‍

ബര്‍ലിന്‍: ബിയറും ഹോട്ട്ഡോഗും മാത്രമല്ല, ജര്‍മന്‍ ഭക്ഷണ വിഭവങ്ങളില്‍ മധുരത്തിനും വലിയ സ്ഥാനമാണുള്ളത്, പ്രത്യേകിച്ച് വേനല്‍ക്കാലത്ത്. ഓരോ സീസണ്‍ അനുസരിച്ച് ഭക്ഷണശീലം മാറ്റുന്ന ജര്‍മന്‍ രീതി അനുസരിച്ച് വേനല്‍ക്കാലം മധുരത്തിനുള്ളതാണ്.

വേനല്‍ക്കാലത്ത് ലോകത്തെവിടെയും നന്നായി വിറ്റു പോകുന്ന ഒന്നാണ് ഐസ് ക്രീം. ജര്‍മനിയിലാണെങ്കില്‍ സ്പാഗെറ്റിയുടെ രൂപത്തിലുള്ള ഐസ് ക്രീമിനോടാണ് ഈ സമയത്ത് പ്രിയം കൂടുതല്‍. സ്പാഗെറ്റി എയ്സ് എന്നാണിതിനു പേര്. വാനില ഐസ് ക്രീം കോള്‍ഡ് പ്രസ് ചെയ്ത് നൂഡില്‍ രൂപത്തിലാക്കിയാണ് പൊതുവേ ഇതു തയാറാക്കുന്നത്. തുടര്‍ന്ന് വിപ്പ്ഡ് ക്രീം, സ്ട്രോബറി ടുമാറ്റോ സോസ് വൈറ്റ് ചോക്കലേറ്റ് തുടങ്ങിയവയും ഇഷ്ടാനുസരണം ഉപയോഗിക്കും.

സ്വെച്ച്ഗെന്‍കുച്ചന്‍ എന്ന കേയ്ക്കാണ് മറ്റൊരു വേനല്‍ക്കാല വിഭവം. സ്വച്ച്ഗെ എന്നയിനം പ്ളം ഉപയോഗിച്ചാണ് ഇതു തയാറാക്കുന്നത്. വിപ്പ്ഡ് ക്രീമും കോഫിയും കൂടി ചേരുന്നതാണ് ഇതിന്റെ ടേസ്ററി കോംബിനേഷന്‍.

റോട്ടെ ഗ്രൂറ്റ്സെ എന്ന ബെറി സൂപ്പാണ് അടുത്തത്. സ്ട്രോബെറിയും ബ്ളൂബെറിയുമെല്ലാം ഇതു തയാറാക്കാന്‍ ഉപയോഗിക്കാറുണ്ട്. ബ്ളാക്ക് ബെറി, ചെറി, റാസ്പ്ബെറി തുടങ്ങിയവയും ചേര്‍ക്കും. വിപ്പ്ഡ് ക്രീം, വാനില സോസ്, ഐസ് ക്രീം തുടങ്ങിയവയാണ് മേമ്പൊടി.

വെല്‍ഫെന്‍സ്പീസ് എന്ന വിഭവം എല്ലാവര്‍ക്കും വയറിനു പിടിക്കണമെന്നില്ല. പക്ഷേ, സംഗതി വളരെ രുചികരമാണ്. രണ്ടു പാളികളായി തയാറാക്കുന്ന ഇതിന്റെ അടിഭാഗത്ത് മുട്ടയുടെ വെള്ളയാണ് പതപ്പിച്ച് ഉപയോഗിക്കുന്നത്. അതിനു മുകളില്‍ മുട്ടയുടെ മഞ്ഞയും നാരങ്ങാനീരും പഞ്ചസാരയും ഡ്റൈ വൈറ്റ് വൈനും ഉപയോഗിച്ച് തയാറാക്കുന്ന ഒരു മഞ്ഞ സോസ്. ഇതു തണുപ്പിച്ചാണ് കഴിക്കുക.

ഗോട്ടര്‍സ്പീസ് എന്നു വച്ചാല്‍ ദൈവങ്ങളുടെ ആഹാരം എന്നര്‍ഥം. ഭൂമിയില്‍ സാധാരണ കാണാത്ത രൂപഭാവങ്ങളുമാണ് ഈ ജര്‍മന്‍ മധുരവിഭവത്തിന്. വോബ്ളി പീറ്റര്‍ എന്നു കൂടി അറിയപ്പെടുന്ന ഒരു ജെല്ലിയാണിത്. ക്രീം, അല്ലെങ്കില്‍ വാനില സോസിനൊപ്പമാണ് ിതു വിളമ്പുക.
Photo #1 - Germany - Otta Nottathil - 26620201food
 
Photo #2 - Germany - Otta Nottathil - 26620201food
 
Photo #3 - Germany - Otta Nottathil - 26620201food
 
Photo #4 - Germany - Otta Nottathil - 26620201food
 
Photo #5 - Germany - Otta Nottathil - 26620201food
 
- dated 25 Jun 2020


Comments:
Keywords: Germany - Otta Nottathil - 26620201food Germany - Otta Nottathil - 26620201food,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
14720202flight
വിമാനം റദ്ദാക്കപ്പെട്ടാല്‍ അവകാശങ്ങള്‍ എന്തൊക്കെ? Recent or Hot News
തുടര്‍ന്നു വായിക്കുക
12720204spy
ബര്‍ലിന്‍ വീണ്ടും ചാരവൃത്തിയുടെ കേദാരമാകുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
12720202vaccine
ജര്‍മനിയുടെ വാക്സിന്‍ ഗവേഷണത്തില്‍ പങ്കാളികളാകാന്‍ ആയിരക്കണക്കിന് വോളന്റിയര്‍മാര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
11720204soder
ചാന്‍സലര്‍ സ്ഥാനത്തേക്ക് മത്സരം കടുപ്പിച്ച് സോഡര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
11720201refund
വിമാന ടിക്കറ്റ് റീഫണ്ട്: കാത്തിരിപ്പ് നീളുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
107202012grigor
ജര്‍മനിയുടെ മുന്‍ പ്രസിഡന്റിന്റെ മകനെ കൊന്ന കേസില്‍ പ്രതിക്ക് 12 വര്‍ഷം തടവ്
തുടര്‍ന്നു വായിക്കുക
10720202horst
വലതുപക്ഷ തീവ്രവാദികളുടെ എണ്ണം പെരുകുന്നു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us