Today: 29 Jan 2020 GMT   Tell Your Friend
Advertisements
മെര്‍ക്കല്‍ പാര്‍ട്ടിയ്ക്ക് തിരിച്ചടി ; തുരിംഗനില്‍ എഎഫ്ഡിക്ക് രണ്ടാം സ്ഥാനം
Photo #1 - Germany - Otta Nottathil - 281020191thuringia
ബര്‍ലിന്‍ :തുരിംഗന്‍ സംസ്ഥാന പാര്‍ലമെന്റിലേക്കു നടത്തിയ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ പാര്‍ട്ടിയായ ദി ലിന്‍ങ്കെ ഒന്നാം സ്ഥാനത്തും(29 സിറ്റ്), തീവ്ര വലതുപക്ഷ പാര്‍ട്ടിയായ എഎഫ്ഡി രണ്ടാം സ്ഥാനത്തും(22), മെര്‍ക്കലിന്റെ ക്രിസ്ററ്യന്‍ സോഷ്യലിസ്ററുകള്‍ മൂന്നാം സ്ഥാനത്തുമായി(21). മുന്‍ തെരഞ്ഞെടുപ്പിലേതിനെ അപേക്ഷിച്ച് തീവ്ര വലതുപക്ഷത്തിന്റെ വോട്ട് വിഹിതം ഇരട്ടിയായാണ് ഉയര്‍ന്നിരിക്കുന്നത്.

മുപ്പത്തിയൊന്നു ശതമാനം വോട്ടുമായി ഇടതുപക്ഷ പാര്‍ട്ടിയാണ് മുന്നില്‍. 23.4 ശതമാനവുമായി കുടിയേറ്റ വിരുദ്ധ പാര്‍ട്ടി എഎഫ്ഡി തൊട്ടു പിന്നിലും, 21.8 ശതമാനത്തില്‍ ചാന്‍സലര്‍ അംഗല മെര്‍ക്കലിന്റെ സിഡിയു മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു.സോഷ്യലിസ്ററുകളായ എസ് പി ഡിക്ക് എട്ട് ശതമാനം വോട്ട് മാത്രമാണ് കിട്ടിയത്. പരിസ്ഥിതിക്കാരായ ഗ്രൂണ്‍ പാര്‍ട്ടി 5.2%, ലിബറലുകള്‍ 5% നേടി.

1990 മുതല്‍ സിഡിയു നിലനിര്‍ത്തി വരുന്ന ആധിപത്യമാണ് ഇപ്പോള്‍ ഇല്ലാതായിരിക്കുന്നത്. എഎഫ്ഡി സിഡിയുവിനെ മറികടക്കുന്നതും ഇതാദ്യം. സിഡിയുവിന് 12 ശതമാനത്തോളം വോട്ട് നഷ്ടത്തിലാണ് കലാശിച്ചത്. ഇവിടെ ഭരിച്ചിരുന്നത് ഇടതുപക്ഷമാണ്. അവര്‍ തെരഞ്ഞെടുപ്പില്‍ ആധിപത്യം വര്‍ദ്ധിപ്പിച്ചെങ്കിലും ആകെയുള്ള തൊണ്ണൂറു സീറ്റില്‍ ഭരിയ്ക്കാനുള്ള ഭരിപക്ഷം ലഭിച്ചിട്ടില്ല. അതുകൊണ്ടുതന്നെ എഎഫ് ഡിയെ മാറ്റി നിര്‍ത്തി ഇടതുപക്ഷവുമായി കൂട്ടുചേര്‍ന്ന് ഭരണത്തിലേറാനാണ് സിഡിയുവിന്റെ പുതിയ നീക്കങ്ങള്‍.

രാജ്യത്തിന്റെ കിഴക്കന്‍ സ്റേററ്റുകളില്‍ തീവ്ര വലതുപക്ഷ പ്രസ്ഥാനങ്ങള്‍ ആര്‍ജിച്ചെടുത്ത ആധിപത്യത്തിന്റെ ഏറ്റവും പുതിയ തെളിവായാണ് തുരിംഗിയയിലെ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തപ്പെടുന്നത്.
- dated 28 Oct 2019


Comments:
Keywords: Germany - Otta Nottathil - 281020191thuringia Germany - Otta Nottathil - 281020191thuringia,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us