Today: 16 Jan 2018 GMT   Tell Your Friend
Advertisements
ഹാംബുര്‍ഗ് അക്രമിയെ നാടുകടത്താന്‍ വൈകി, ഒരേയൊരു ദിവസം!
Photo #1 - Germany - Otta Nottathil - 2820171
ഹാംബുര്‍ഗ്: അധികൃതരുടെ ഭാഗത്തുണ്ടായ ചെറിയൊരു വീഴ്ച ഒഴിവാക്കിയിരുന്നെങ്കില്‍ ഹാംബുര്‍ഗ് സൂപ്പര്‍മാര്‍ക്കറ്റിലെ ആക്രമണം ഒഴിവായേനെ. ആക്രമണം നടത്തിയ പലസ്തീന്‍കാരനെ തൊട്ടു തലേന്ന് നാടുകടത്താനിരിക്കുകയായിരുന്നു. ക്ളറിക്കല്‍ ജോലികള്‍ വൈകിയതിനാല്‍ ഏതാനും ദിവസത്തേക്ക് ഇതു നീട്ടവച്ച ശേഷമാണ് ഇയാള്‍ കത്തിയുമായി സൂപ്പര്‍മാര്‍ക്കറ്റിലെത്തി ചുറ്റുമുള്ളവരെ ആക്രമിക്കുകയും ഒരാള്‍ മരിക്കുകയും ചെയ്തത്.

അഹമ്മദ് എന്ന പലസ്തീന്‍ അഭയാര്‍ഥിയായിരുന്നു ആക്രമണത്തിനു പിന്നില്‍. നോര്‍വേ വഴിയാണ് ഇയാള്‍ യൂറോപ്പില്‍ കടന്നത്. അവിടെ അഭയാര്‍ഥിത്വ അപേക്ഷ നിരസിക്കപ്പെട്ട ശേഷം ജര്‍മനിയിലെത്തുകയായിരുന്നു. ഈ സാഹചര്യത്തില്‍, യൂറോപ്പില്‍ ആദ്യമെത്തിയ രാജ്യം എന്ന നിലയ്ക്ക് നോര്‍വേയിലേക്ക് തിരിച്ചയയ്ക്കാനാണ് തീരുമാനിച്ചിരുന്നത്.

ഇയാളെ തിരികെ സ്വീകരിക്കണമെന്ന അപേക്ഷ പരിഗണിക്കുന്നതില്‍ നോര്‍വേയുടെ ഭാഗത്തുനിന്നും വീഴ്ച വന്നു എന്നാണ് വിവരം. ഒടുവില്‍ തിരികെ സ്വീകരിക്കാനുള്ള അവസാന തീയതിയുടെ പിറ്റേന്നാണ് ജര്‍മനി തുടര്‍ നടപടി സ്വീകരിക്കുന്നത്. ഇതോടെ ഇയാളെ സ്വീകരിക്കാന്‍ നോര്‍വീജിയന്‍ അധികൃതര്‍ പൂര്‍ണമായി വിസമ്മതിക്കുകയും ചെയ്യുകയായിരുന്നു.

അപ്പോഴും ഇയാളെ പലസ്തീനിലേക്ക് നാടുകടത്തുക എന്ന വഴി ബാക്കിയായിരുന്നു. എന്നാല്‍, ഇയാള്‍ക്ക് പാസ്പോര്‍ട്ട് ഇല്ലാത്തതിനാല്‍ ഇതു സംബന്ധിച്ച നടപടികള്‍ സ്വീകരിക്കുന്നതില്‍നിന്ന് ജര്‍മനിയിലെ പലസ്തീന്‍ എംബസിയും വിട്ടുനില്‍ക്കുകയായിരുന്നു. പകരം രേഖകള്‍ നല്‍കാന്‍ തയാറായതുമില്ല. ആക്രമണത്തിനു മുന്‍പ് ഇയാള്‍ പലസ്തീനിലേക്കു മടങ്ങാന്‍ സന്നദ്ധനായിരുന്നു എന്നാണ് വിവരം.
- dated 01 Aug 2017


Comments:
Keywords: Germany - Otta Nottathil - 2820171 Germany - Otta Nottathil - 2820171,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
17120187
ഷൂസ് വാങ്ങിയാല്‍ ബര്‍ലിന്‍ മെട്രോയില്‍ യാത്ര സൗജന്യം Recent or Hot News
തുടര്‍ന്നു വായിക്കുക
17120184
പശ്ചിമ ~ പൂര്‍വ ജര്‍മനികള്‍ തമ്മിലുള്ള വിടവ് നികത്താന്‍ സ്ററുഡന്റ് എക്സ്ചേഞ്ച് Recent or Hot News
തുടര്‍ന്നു വായിക്കുക
17120183
മുന്നണി സര്‍ക്കാര്‍: എസ് പി ഡിയില്‍ കലാപം പുകയുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
17120182
ജര്‍മനിയിലേക്കുള്ള അഭയാര്‍ഥി പ്രവാഹം കുത്തനെ ഇടിഞ്ഞു Recent or Hot News
തുടര്‍ന്നു വായിക്കുക
passport_colour_oicc
വേര്‍തിരിവിന്റെ ഭാഷ ഞങ്ങള്‍ക്കറിയില്ല, ഞങ്ങള്‍ ഇന്‍ഡ്യാക്കാര്‍ ; ഒഐസിസി Recent or Hot News
തുടര്‍ന്നു വായിക്കുക
16120182
ജര്‍മനിയിലെ അവയവ ദാതാക്കളുടെ എണ്ണത്തില്‍ റെക്കോഡ് ഇടിവ്
തുടര്‍ന്നു വായിക്കുക
16120181
സ്വവര്‍ഗ ദമ്പതികളുടെ അവകാശങ്ങള്‍ക്ക് ജര്‍മനിയില്‍ ഇപ്പോഴും തടസം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us