Today: 06 Dec 2019 GMT   Tell Your Friend
Advertisements
കിഴക്കന്‍ ജര്‍മനിയുടെ നഷ്ട പ്രതീക്ഷകള്‍ വളമാകുന്നത് തീവ്ര വലതുപക്ഷത്തിന്
Photo #1 - Germany - Otta Nottathil - 28820192east

ബര്‍ലിന്‍: ഇടത്തുനിന്നു വലത്തേക്കുള്ള യാത്രയിലാണ് പൂര്‍വ ജര്‍മന്‍ പ്രദേശങ്ങള്‍ ഇപ്പോള്‍. കമ്യൂണിസ്റ്റ് ഭരണത്തില്‍ നിന്നു മോചിപ്പിക്കപ്പെട്ട് പശ്ചിമ ജര്‍മനിയോടു ചേരുമ്പോള്‍ വികസനത്തിന്റെ വലിയ സ്വപ്നങ്ങളുണ്ടായിരുന്നു പൂര്‍വ ജര്‍മന്‍ സ്റേററ്റുകള്‍ത്ത്. എന്നാല്‍, ബര്‍ലിന്‍ മതില്‍ പൊളിച്ച് മുപ്പതു വര്‍ഷം പിന്നിടുമ്പോഴും ജര്‍മന്‍ ഏകീകരണം കടലാസില്‍ മാത്രം അവശേഷിക്കുകയും രാജ്യത്തിന്റെ കിഴക്കും പടിഞ്ഞാറും ഭാഗങ്ങള്‍ തമ്മില്‍ വിവിധ കാര്യങ്ങളിലുള്ള അന്തരം അജഗജാന്തരം പോലെ തുടരുകയും ചെയ്യുന്ന അവസ്ഥയാണുള്ളത്.

ഇടതുപക്ഷത്തെ കൈയൊഴിഞ്ഞ പൂര്‍വ ജര്‍മനിക്കാരുടെ സ്വപ്നങ്ങള്‍ പൂവണിയാതിരുന്നപ്പോള്‍ ആ സാഹചര്യം മുതലെടുത്തുകൊണ്ടിരിക്കുന്നത് തീവ്ര വലതുപക്ഷമാണ്. മുസ്ളിം വിരോധവും കുടിയേറ്റ വിരുദ്ധതയും അഭയാര്‍ഥികള്‍ക്കെതിരായ ആക്രമണങ്ങളുമെല്ലാം ഇപ്പോള്‍ രാജ്യത്തിന്റെ ഇതര ഭാഗങ്ങളിലേതിനെക്കാള്‍ ശക്തമാണ് കിഴക്കന്‍ പ്രദേശങ്ങളില്‍. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ ക്രമാനുഗതമായ തളര്‍ച്ചയും ഇവിടെ കാണാനാകും.

കുടിയേറ്റ വിരുദ്ധ പാര്‍ട്ടിയായ എഎഫ്ഡിക്ക് വരുന്ന തെരഞ്ഞെടുപ്പുകളില്‍ ഇവിടെ വലിയ നേട്ടങ്ങളുണ്ടാക്കാന്‍ സാധിക്കുമെന്നാണ് അഭിപ്രായ സര്‍വേകളില്‍ വ്യക്തമാകുന്നത്. ജര്‍മന്‍ ഫെഡറല്‍ സര്‍ക്കാരിനെ തന്നെ മറിച്ചിടാന്‍ സ്റേററ്റ് പാര്‍ലമെന്റുകളിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പ് ഫലങ്ങള്‍ കാരണമായേക്കാം.

അല്‍പ്പം വൈകിയാണെങ്കിലും ജര്‍മന്‍ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ സാഹചര്യത്തിന്റെ ഗൗരവും തിരിച്ചറിയുന്നുണ്ട്. അടിസ്ഥാന പ്രശ്നത്തിലേക്ക് വെളിച്ചം വീശിത്തുടങ്ങിയിരിക്കുന്നു എന്നതിന്റെ സൂചനയാണ് കിഴക്കന്‍ പ്രദേശങ്ങളുടെ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ ഫെഡറല്‍ ഗവണ്‍മെന്റ് സ്വീകരിച്ചു വരുന്ന പ്രത്യേക പദ്ധതികള്‍.
- dated 28 Aug 2019


Comments:
Keywords: Germany - Otta Nottathil - 28820192east Germany - Otta Nottathil - 28820192east,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
61220192syria
സിറിയന്‍ ക്രിമിനലുകളെ ജര്‍മനി നാടുകടത്തും Recent or Hot News
തുടര്‍ന്നു വായിക്കുക
61220191xmas
അവധിക്കാലത്ത് ജര്‍മനിയിലെ വിദ്യാര്‍ഥികള്‍ക്കു ചെയ്യാവുന്ന ജോലികള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
funeral_joseph_pinakkatt_dec_5
ജോസഫ് പിണക്കാട്ടിന്റെ സംസ്ക്കാരം ഡിസംബര്‍ 5 ന് ഗ്രോസ്ഗെരാവുവില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
41220193dr
ജര്‍മനിയില്‍ ഡോക്ടറുടെ അപ്പോയിന്റ്മെന്റെടുക്കാന്‍ അറിഞ്ഞിരിക്കേണ്ടത് എന്തെല്ലാം? Recent or Hot News
തുടര്‍ന്നു വായിക്കുക
41220192merkel
മെര്‍ക്കല്‍ വെള്ളിയാഴ്ച ഓഷ്വിറ്റ്സില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
41220191metall
പിരിച്ചുവിടലിനെതിരേ തൈസന്‍ക്രൂപ്പ് തൊഴിലാളികളുടെ പ്രതിഷേധ പ്രകടനം
തുടര്‍ന്നു വായിക്കുക
41220194solidarity
ജര്‍മനിയിലെ സോളിഡാരിറ്റി ടാക്സ് പൂര്‍ണമായി ഒഴിവാക്കുന്നു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us