Today: 23 Sep 2019 GMT   Tell Your Friend
Advertisements
ജര്‍മനിയിലെ ഉപതെരഞ്ഞെടുപ്പില്‍ എഎഫ്ഡിയ്ക്ക് വമ്പന്‍ വിജയം
Photo #1 - Germany - Otta Nottathil - 2920191afd_byection_germany
ബര്‍ലിന്‍: ജര്‍മനിയിലെ സംസ്ഥാന തെരഞ്ഞെടുപ്പില്‍ തീവ്രകുടിയേറ്റ വിരുദ്ധപാര്‍ട്ടിയായ എഎഫ്ഡി വന്‍ വിജയംനേടി. പൂര്‍വ ജര്‍മനിയിലെ സാക്സണി, ബ്രാന്‍ഡന്‍ബുര്‍ഗ് എന്നീ സംസ്ഥാന നിയമസഭയിലേയ്ക്കു നടന്ന തെരഞ്ഞെടുപ്പില്‍ എഎഫ്ഡി രണ്ടാം സ്ഥാനം നേടുമെന്ന് എക്സിറ്റ് പോള്‍ പ്രവചനം അക്ഷരാര്‍ത്ഥത്തില്‍ ശരിവെയ്ക്കുന്നതാണ് ഫലങ്ങള്‍. ചാന്‍സലര്‍ അംഗല മെര്‍ക്കലിന്റെ അഭയാര്‍ഥി നയങ്ങളും, ബര്‍ലിന്‍ മതില്‍ പൊളിച്ച് മുപ്പതു വര്‍ഷത്തിനു ശേഷവും രാജ്യത്തിന്റെ കിഴക്കും പടിഞ്ഞാറും തമ്മില്‍ തുടരുന്ന വലിയ അന്തരവുമാണ് ഇതിനു കാരണമാകുമെന്നതെന്നും വിലയിരുത്തല്‍.

തലസ്ഥാനമായ ബര്‍ലിനോടു ചേര്‍ന്നു കിടക്കുന്ന പൂര്‍വ ജര്‍മന്‍ സ്റേററ്റുകളാണ് സാക്സണിയും ബ്രാന്‍ഡന്‍ബര്‍ഗും. 27.5 ശതമാനം വോട്ടാണ് സാക്സണിയില്‍ എഎഫ്ഡി ഉറപ്പിക്കുന്നത്. അഞ്ച് വര്‍ഷം മുന്‍പു നടന്ന തെരഞ്ഞെടുപ്പിലേതിനെ അപേക്ഷിച്ച് അഞ്ച് ശതമാനം കൂടുതല്‍.

ബ്രാന്‍ഡന്‍ബര്‍ഗില്‍ 22.5 ശതമാനത്തിനും 24.5 ശതമാനത്തിനുമിടയിലാണ് പാര്‍ട്ടിയുടെ വോട്ട് വിഹിതം.2014ല്‍ ഇത് 12.2 ശതമാനം മാത്രമായിരുന്നു.

സാക്സണിയില്‍ 32~33 ശതമാനം വോട്ടുമായി സി ഡി യുവാണ് മുന്നില്‍. എന്നാല്‍, 2014ല്‍ അവര്‍ 40 ശതമാനം വോട്ട് നേടിയിരുന്നതാണ്.

ബ്രാന്‍ഡന്‍ബര്‍ഗില്‍ 27 ശതമാനം വോട്ടുമായി എസ് പി ഡിയാണ് മുന്നില്‍. അവര്‍ക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 31.9 ശതമാനം വോട്ട് കിട്ടിയിരുന്നതാണ്.

രണ്ടു സംസ്ഥാനങ്ങളിലും കടുത്ത മത്സരം തന്നെയാണ് നടന്നതെന്നു ഫലങ്ങള്‍ തന്നെ വ്യക്തമാക്കുന്നു.

ചാന്‍സലര്‍ അംഗല മെര്‍ക്കലിന്റെ പാര്‍ട്ടിയായ സി ഡി യുവിന് സാക്സണിയിലെ ജനപിന്തുണ നേരിയ തോതില്‍ വര്‍ധിച്ചിട്ടുള്ളതായി അഭിപ്രായ വോട്ടെടുപ്പുകളില്‍ കണ്ടെങ്കില്‍ ഫലം ന0ഷ്ടത്തില്‍ കലാശിച്ചു. ബ്രാന്‍ഡന്‍ബര്‍ഗില്‍ എസ് പി ഡിക്കുള്ള പിന്തുണയും കുറഞ്ഞു. ഇവിടെ സിഡിയും എസ്പിഡിയും ആയിരുന്നു ഭരിച്ചിരുന്നത്.. ഫലം പുറത്തു വന്നപ്പോള്‍ ഒരു കക്ഷിയ്ക്കും ഒറ്റയ്ക്കു ഭരിയ്ക്കാനുള്ള ഭൂരിപക്ഷം ലഭിച്ചില്ല. എഫ്ഡിയുടെ മുന്നേറ്റത്തില്‍ നഷ്ടത്തിന്റെ കാര്യത്തില്‍ ഇരുകക്ഷികളും തുല്യദുഖിതരാണ്.മൈക്കല്‍ ക്രെഷ്മറാണ് സാക്സണിയില്‍ സി ഡി യുവിനെ നയിക്കുന്നത്. ഇവിടെ പാര്‍ട്ടിക്ക് 32 ശതമാനം പേരുടെ പിന്തുണ കണക്കാക്കുന്നു. കഴിഞ്ഞ ആഴ്ചയിലേതിനെ അപേക്ഷിച്ച് ഒരു ശതമാനം കൂടുതലാണിത്. അതേസമയം, തീവ്ര വലതുപക്ഷ പാര്‍ട്ടിയായ എഎഫ്ഡിയുടെ പിന്തുണ അര ശതമാനം കുറഞ്ഞ് 24.5 ശതമാനത്തിലുമായി.ബ്രാന്‍ഡന്‍ബര്‍ഗില്‍ എസ് പി ഡിയെ നയിക്കുന്നത് ഡയറ്റ്മര്‍ വോയ്കെയാണ്. ഇവിടെ പാര്‍ട്ടിക്ക് ഒരു ശതമാനം പിന്തുണ വര്‍ധിച്ച് 22 ശതമാനമായിട്ടുണ്ട്.

എഎഫ്ഡിയെ ഒഴിവാക്കിയുള്ള കൂട്ടുകക്ഷി ഭരണത്തിന് ഇരുകക്ഷികളും നെട്ടോട്ടമോടുകയാണ്.
- dated 02 Sep 2019


Comments:
Keywords: Germany - Otta Nottathil - 2920191afd_byection_germany Germany - Otta Nottathil - 2920191afd_byection_germany,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
23920195jahn
ജര്‍മനിയുടെ ആദ്യ ബഹിരാകാശ യാത്രികന്‍ അന്തരിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
23920194spahn
ജര്‍മനിയില്‍ എണ്‍പതിനായിരം നഴ്സുമാരുടെ കുറവ്: സ്പാന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
23920193polar
ചരിത്രത്തിലെ ഏറ്റവും വലിയ ധ്രുവ പര്യവേക്ഷണത്തിന് ജര്‍മന്‍ കപ്പല്‍ നേതൃത്വം നല്‍കും Recent or Hot News
തുടര്‍ന്നു വായിക്കുക
reunion_jubilee_fest_malankara_germany
ജര്‍മനിയില്‍ മലങ്കരസഭയുടെ പുനരൈക്യ വാര്‍ഷികം സെപ്റ്റംബര്‍ 29 ന് Recent or Hot News
തുടര്‍ന്നു വായിക്കുക
21920192energy
കാലാവസ്ഥാ വ്യതിയാനത്തിനെതിരേ കടുത്ത പോരാട്ടത്തിനു ജര്‍മനി Recent or Hot News
തുടര്‍ന്നു വായിക്കുക
onam_frankfurt_kerala_samajam_2019
ഫ്രാങ്ക്ഫര്‍ട്ട് കേരളസമാജം ഓണാഘോഷം അവിസ്മരണീയമായി
തുടര്‍ന്നു വായിക്കുക
global_climate_demo_strarted
ആഗോള കാലാവസ്ഥാ സമരത്തിന് തുടക്കമായി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us