Today: 12 Aug 2020 GMT   Tell Your Friend
Advertisements
വിദേശ തൊഴിലാളികളെ ചൂഷണം ചെയ്യുന്നതു തടയാന്‍ ജര്‍മനി
Photo #1 - Germany - Otta Nottathil - 30720207labour

ബര്‍ലിന്‍: കൊറോണവൈറസ് വ്യാപകമായി കാലത്ത് ജര്‍മനിയില്‍ വിദേശ തൊഴിലാളികള്‍ വ്യാപകമായി തന്നെ ചൂഷണം ചെയ്യപ്പെടുന്നു എന്ന ആരോപണം ശക്തമാണ്. ഈ അവസ്ഥ ഒഴിവാക്കി, അവിദഗ്ധ ജോലികള്‍ ചെയ്യുന്ന വിദേശികള്‍ക്കും മതിയായ സംരക്ഷണം ഉറപ്പാക്കുന്നതിനുള്ള നിയമ നിര്‍മാണം ജര്‍മനി പരിഗണിക്കുന്നു.

കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ജര്‍മനിയിലെ അവിദഗ്ധ വിദേശ തൊഴിലാളികളില്‍ ഏറെയും. മാംസ സംസ്കരണ മേഖലയിലും മറ്റും ഇവരെ തുച്ഛമായ വേതനത്തിന് ജോലി ചെയ്യിക്കുന്നുണ്ട്.

കമ്പനികള്‍ ഇവരെ നേരിട്ട് ജോലിക്കെടുക്കാതെ കരാറുകാര്‍ വഴിയാണ് റിക്രൂട്ട് ചെയ്യുന്നത്. ചൂഷണത്തിന് ഒരു പ്രധാന കാരണം ഇതാണെന്നു വ്യക്തമായിട്ടുണ്ട്. ടോണീസ് പോലുള്ള മാംസ സംസ്കരണശാലകളില്‍ നിന്നു കൊവിഡ് വ്യാപകമായി പടര്‍ന്നു പിടിച്ചപ്പോഴാണ് വിദേശ തൊഴിലാളികളുടെ ദുരവസ്ഥയും പുറംലോകത്തിനു കൂടുതല്‍ വ്യക്തമാകുന്നത്.

കെയര്‍ മേഖലയില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികളുടെ കാര്യത്തിലും മിനിമം വേതനമോ ജോലി സമയം സംബന്ധിച്ച നിബന്ധനകളോ പാലിക്കപ്പെടുന്നില്ലെന്ന് കഴിഞ്ഞ ദിവസം വന്ന ലേബര്‍ കോടതി വിധിയില്‍ വ്യക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് നിയമ നിര്‍മാണം സജീവമായി പരിഗണിക്കുന്നത്.
- dated 30 Jul 2020


Comments:
Keywords: Germany - Otta Nottathil - 30720207labour Germany - Otta Nottathil - 30720207labour,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
12820201scholz
ജര്‍മനിയില്‍ ഒലാഫ് ഷോള്‍സ് എസ്.പി.ഡിയുടെ ചാന്‍സലര്‍ സ്ഥാനാര്‍ഥി Recent or Hot News
തുടര്‍ന്നു വായിക്കുക
11820202hot1
ജര്‍മനിയില്‍ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തി Recent or Hot News
കാത്തിരിക്കുന്നത് കൂടുതല്‍ ചൂട്
തുടര്‍ന്നു വായിക്കുക
9820209japan
രണ്ടാം തരംഗത്തെ നേരിടാന്‍ ജര്‍മനി ജാപ്പനീസ് മാതൃക സ്വീകരിക്കണം: വിദഗ്ധന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
9820205protest
കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരേ ജര്‍മനിയില്‍ വീണ്ടും പ്രകടനം Recent or Hot News
തുടര്‍ന്നു വായിക്കുക
9820206test
ജര്‍മനിയില്‍ നിര്‍ബന്ധിത കോവിഡ് ടെസ്റ്റിന് സുഗമമായ തുടക്കം Recent or Hot News
തുടര്‍ന്നു വായിക്കുക
merkel_second_ranking_world
ചാന്‍സലര്‍ മെര്‍ക്കല്‍ ലോകത്തെ ഏറ്റവും മികച്ച രണ്ടാമത്തെ നേതാവ്
തുടര്‍ന്നു വായിക്കുക
5820203turkey
തുര്‍ക്കിയിലെ നാല് പ്രദേശങ്ങളിലേക്കുള്ള യാത്രാ മുന്നറിയിപ്പ് ജര്‍മനി പിന്‍വലിച്ചു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us