Today: 25 Jan 2020 GMT   Tell Your Friend
Advertisements
ബര്‍ലിനില്‍ സ്വവര്‍ഗപ്രേമികളോടുള്ള വിരോധം വര്‍ധിക്കുന്നു
Photo #1 - Germany - Otta Nottathil - 31220191berlin

ബര്‍ലിന്‍: സ്വവര്‍ഗപ്രേമികള്‍ക്കും ട്രാന്‍സ്ജെന്‍ഡറുകള്‍ക്കുമെതിരായ അതിക്രമങ്ങള്‍ ജര്‍മന്‍ തലസ്ഥാനത്ത് വര്‍ധിച്ചു വരുകയാണെന്ന് പോലീസ് റിപ്പോര്‍ട്ട്. ഈ വര്‍ഷം സെപ്റ്റംബര്‍ വരെ ഇത്തരത്തില്‍ 261 സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 184 മാത്രമായിരുന്നു എന്നും പോലീസ് മേധാവി ബാര്‍ബറ സ്ളോവിക്.

മിറ്റെ, ഷോനെബര്‍ഗ്, ഫ്രഡറിക്ഷെയ്ന്‍~ക്രൂസ്ബര്‍ഗ്, ന്യൂകോളന്‍ എന്നീ ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സമൂഹത്തിലുള്ള ധ്രുവീകരണമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും വ്യാഖ്യാനം.

അതേസമയം, ഈ കണക്കുകള്‍ മഞ്ഞുമലയുടെ അഗ്രം മാത്രമാകാനേ വഴിയുള്ളൂ എന്നും, റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത സംഭവങ്ങള്‍ കൂടി കണക്കിലെടുത്താല്‍ യഥാര്‍ഥ കണക്ക് ഇതിന്റെ പല മടങ്ങായിരിക്കുമെന്നും വിലയിരുത്തപ്പെടുന്നു.
- dated 03 Dec 2019


Comments:
Keywords: Germany - Otta Nottathil - 31220191berlin Germany - Otta Nottathil - 31220191berlin,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us