Today: 23 Oct 2017 GMT   Tell Your Friend
Advertisements
വരുന്നു ജര്‍മനിയില്‍ ഡീസല്‍ വാഹന നിരോധനം ; പുതിയ സോഫ്റ്റ് വെയറുമായി കാര്‍ നിര്‍മാതാക്കള്‍
Photo #1 - Germany - Otta Nottathil - 382017_ban_diesel_cars_germany
Photo #2 - Germany - Otta Nottathil - 382017_ban_diesel_cars_germany
ബര്‍ലിന്‍: ജര്‍മനിയില്‍ ഡീസല്‍ വാഹനങ്ങള്‍ നിരോധിയ്ക്കാന്‍ സര്‍ക്കാര്‍ നടത്തിയ ശ്രമം വിജയിച്ചു. സര്‍ക്കാരും ജര്‍മനിയിലെ പ്രമുഖ കാര്‍ നിര്‍മ്മാണ കമ്പനി മേധാവികളുമായി നടത്തിയ ചര്‍ച്ചയിലാണ് സമവായം ഉരുത്തിരിഞ്ഞത്. ഡീസല്‍ കാറുകള്‍ നിരോധിയ്ക്കുന്നതിനു പകരം ഡീസല്‍ കാറുകളില്‍ പുകബഹിര്‍ഗമനം കുറയ്ക്കുന്നതിനുപകരിയ്ക്കുന്ന സോഫ്റ്റ്വെയര്‍ ഇത്തരം കാറുകളില്‍ പുതുതായി ഘടിപ്പിച്ചു നല്‍കാമെന്നുള്ള വ്യവസ്ഥ കാര്‍ നിര്‍മ്മാതാക്കള്‍ മുന്നോട്ടുവെച്ചത് മെര്‍ക്കല്‍ സര്‍ക്കാര്‍ അംഗീകരിയ്ക്കുകയായിരുന്നു. ഇതുമാത്രമല്ല പുതിയ പദ്ധതികളും ഉടന്‍ പ്രഖ്യാപിയ്ക്കുമെന്ന് ഗതാഗതമന്ത്രി അലക്സാണ്ടര്‍ ഡോബ്രിന്റ് അറിയിച്ചു. ഗതാഗത മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പരിസ്ഥിതി മന്ത്രി ബാര്‍ബെറാ ഹെന്‍ഡ്രിക്, ബവേറിയ മുഖ്യമന്ത്രി ഹോര്‍സ്ററ് സീഹോഫര്‍, നീഡര്‍സാക്സണ്‍ മുഖ്യമന്ത്രി സ്റെറഫാന്‍ വൈല്‍, ബാഡന്‍വ്യുര്‍ട്ടെംബര്‍ഗ് മുഖ്യമന്ത്രി വിന്‍ഫ്രീഡ് ക്രെറ്റ്ഷ്മാന്‍, കാര്‍ നിര്‍മ്മാണ കമ്പനികളുടെ ഉന്നതര്‍, സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

എന്നാല്‍, മലിനീകരണത്തിനെതിരായ നടപടികളുടെ ആദ്യ ഘട്ടം മാത്രമാണിതെന്നും, പിന്നോട്ടില്ലെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ഡീസല്‍ വാഹനങ്ങള്‍ പൂര്‍ണമായോ ഭാഗികമായോ നിരോധിക്കാന്‍ തന്നെയാണ് പ്രമുഖ നഗരങ്ങളിലെ ഭരണകൂടങ്ങളുടെ തീരുമാനം. ഫോക്സ് വാഗന്‍, ഡെയിംലര്‍, ബിഎംഡബ്ള്യു, ഓപ്പല്‍ എന്നീ സ്ഥാപനങ്ങളെല്ലാം നൈട്രജന്‍ ഓക്സൈഡ് പുറന്തള്ളല്‍ കുറയ്ക്കാനുള്ള സോഫ്റ്റ് വെയര്‍ ഘടിപ്പിച്ചു നല്‍കാമെന്നാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഒമ്പതു വര്‍ഷത്തിനുള്ളില്‍ നിരത്തിലിറങ്ങിയ കാറുകളില്‍ പകുതിയോളം എണ്ണത്തിലും ഇതു സ്ഥാപിക്കാമെന്നാണ് അവര്‍ പറയുന്നത്. ഇത്തരം കാറുകളില്‍ പുതിയ സോഫ്റ്റ്വെയര്‍ കമ്പനി ചെലവില്‍ ഘടിപ്പിച്ചു കൊടുക്കുമെന്നാണ് കമ്പനികളുടെ വാഗ്ദാനം.

ജര്‍മനിയിലെ വിവിധ പ്രമുഖ കാര്‍ നിര്‍മാതാക്കള്‍ മലിനീകരണം കുറച്ചു കാണിക്കാന്‍ ഡീസല്‍ വാഹനങ്ങളില്‍ തട്ടിപ്പ് നടത്തിയെന്നു വ്യക്തമായ സാഹചര്യത്തില്‍ ജര്‍മനിയിലെ പല നഗരങ്ങളും ഡീസല്‍ വാഹന നിരോധനം സജീവമായി പരിഗണിക്കുന്നുണ്ട്. ആദ്യമായി ബാഡന്‍വ്യുര്‍ട്ടെംബര്‍ഗ് സംസ്ഥാനമാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. എന്നാല്‍ ഇതു മറികടക്കാന്‍ 53 ലക്ഷത്തോളം ഡീസല്‍ കാറുകളില്‍ പുതിയ സോഫ്റ്റ് വെയര്‍ ഘടിപ്പിച്ച് അപ്ഡേഷന്‍ ചെയ്തു കൊടുക്കാമെന്ന് നിര്‍മാതാക്കളുടെ ഇപ്പോഴത്തെ വാഗ്ദാനം.

കാര്‍ നിര്‍മ്മാണ മേഖലയില്‍ ജര്‍മനിയില്‍ മാത്രമായി എട്ടുലക്ഷത്തോളം പേര്‍ ജോലിചെയ്യുന്നുണ്ട്. ഇവരുടെ ജോലിയ്ക്ക് കോട്ടം തട്ടുന്ന ഒരു കാര്യവും ഉണ്ടാകില്ലെന്നും കമ്പനികള്‍ വ്യക്തമാക്കി. അതുമാത്രമല്ല ഒരു നിശ്ചിത കാലം കഴിഞ്ഞുള്ള ഡീസല്‍ കാറുകള്‍ക്ക് 8,000 യൂറോ വരെ സര്‍ക്കാര്‍ പ്രീമിയം നല്‍കി പുതിയതു വാങ്ങാനുള്ള അബ്റാക്ക് മോഡല്‍ പദ്ധതിയും ഉടന്‍ പ്രഖ്യാപിയ്ക്കും. ജര്‍മനിയിലെ ഓരോ മൂന്നു കാറുകളിലും ഒരെണ്ണം ഡീസല്‍ കാറാണ്. നിലവില്‍ ഓടുന്ന കാറുകള്‍ പുറന്തള്ളുന്നത് .60 മൈക്രോ ഗ്രാം കാര്‍ബണ്‍ ഡയോക്സൈഡാണ് (നൈട്രജന്‍ ഓക്സൈഡ്). മേലില്‍ ഇത് 25 മുതല്‍ 30 ശതമാനമാക്കി കുറയ്ക്കാനാണ് പുതിയ സോഫ്റ്റ്വെയര്‍ ഘടിപ്പിയ്ക്കുന്നത്.
- dated 02 Aug 2017


Comments:
Keywords: Germany - Otta Nottathil - 382017_ban_diesel_cars_germany Germany - Otta Nottathil - 382017_ban_diesel_cars_germany,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
thykoodam_brighe_live_show
'തൈക്കുടം ബ്രിഡ്ജ്' ലൈവ് മ്യൂസിക് ഷോ വരവേല്‍ക്കാനായി മ്യൂണിക് ഒരുങ്ങുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
darshana_drama_saphalyam
കൊളോണ്‍ ദര്‍ശന തീയേറ്റേഴ്സിന്റെ നാടകം "സാഫല്യം" നവം.4 നും 11 നും Recent or Hot News
തുടര്‍ന്നു വായിക്കുക
231020172
എഎഫ്ഡിക്ക് ഏറ്റവും വലിയ നേട്ടം മെര്‍ക്കലിന്റെ നാട്ടില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
231020171
ബര്‍ലിനില്‍ എഎഫ്ഡി വിരുദ്ധ റാലി; ആയിരങ്ങള്‍ പങ്കെടുത്തു Recent or Hot News
തുടര്‍ന്നു വായിക്കുക
201020172
ജര്‍മനിയില്‍ ആദ്യവട്ട സഖ്യ ചര്‍ച്ചകള്‍ പൂര്‍ത്തിയായി Recent or Hot News
നടക്കാന്‍ ഇനിയും ദൂരമേറെ
തുടര്‍ന്നു വായിക്കുക
oriental_orthodox_meet_germany
ഓര്‍ത്തഡോക്സ് സഭാധ്യക്ഷന്മാരുടെ സമ്മേളനം ജര്‍മനിയില്‍ ആരംഭിച്ചു
തുടര്‍ന്നു വായിക്കുക
strassen_verkehr_regelung_gernany_neue
ജര്‍മനിയിലെ പുതുക്കിയ വാഹന നിയമം ഇന്നുമുതല്‍ പ്രാബല്യത്തിലായി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us