Today: 25 Sep 2018 GMT   Tell Your Friend
Advertisements
പ്രാര്‍ത്ഥനാരൂപിയില്‍ ജര്‍മനിയിലെ ജീസസ് യൂത്ത്
Photo #1 - Germany - Otta Nottathil - 40th_adoration_jesus_youth_geramny
Photo #2 - Germany - Otta Nottathil - 40th_adoration_jesus_youth_geramny
കൊളോണ്‍: ജര്‍മനിയിലെ ജീസസ് യൂത്തിന്റെ ആഭിമുഖ്യത്തില്‍ കൊളോണില്‍ അഖണ്ഡമായി നടത്തിയ നാല്‍പ്പതു മണി ആരാധന സമാപിച്ചു. കൊളോണ്‍ റോണ്‍ഡോര്‍ഫിലെ വി. പൂജരാജാക്കന്മാരുടെ നാമധേയത്തിലുള്ള ദേവാലയത്തില്‍ ജൂണ്‍ 29 ന് വെള്ളിയാഴ്ച വൈകുന്നേരം ഏഴുമണിയ്ക്ക് ഇടവക വികാരി ഫാ.ജോര്‍ജ് വെമ്പാടുതറ സിഎംഐ അര്‍പ്പിച്ച ദിവ്യബലിയോടുകൂടി ആരംഭിച്ച ആരാധനയില്‍ മ്യൂണിക്ക്, ബര്‍ലിന്‍, മൈന്‍സ്, സ്ററുര്‍ട്ട്ഗാര്‍ട്ട്, കൊളോണ്‍, എര്‍ലാംഗന്‍, കാള്‍സ്റൂ, ഉള്‍മ്, ആലന്‍, മാന്‍ഹൈം, ബ്രെമ്മന്‍, മ്യുന്‍സ്ററര്‍, കോബുര്‍ഗ്, ദാംസ്ററാഡ്റ്റ്, ഹാംബുര്‍ഗ്,ഫ്രാങ്ക്ഫര്‍ട്ട് ് തുടങ്ങിയ ജര്‍മനിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള യുവതിയുവാക്കള്‍ക്കു പുറമെ ഫ്രാന്‍സ്, ഹോളണ്ട് എന്നിവിടങ്ങളില്‍ നിന്നുള്ള ജീസസ് യൂത്തിലെ 40 അംഗങ്ങള്‍ പങ്കെടുത്തു.

ദിവ്യബലിയും തുടര്‍ന്നുള്ള സമയങ്ങളില്‍ കൊന്തനമസ്ക്കാരവും, ആരാധനാ സ്തുതിപ്പും, ആരാധനയുമായി 40 മണിക്കൂര്‍ നടത്തിയ പ്രാര്‍ത്ഥനായജ്ഞം ജര്‍മന്‍ ഇടവകക്കാരിലും ആശ്ചര്യമുണര്‍ത്തിയതിനു പറമെ കര്‍മ്മങ്ങളില്‍ പങ്കെടുക്കുകയും ജീസസ് യൂത്ത് അംഗങ്ങളെ അനുമോദിയ്ക്കുകയും ചെയ്തു. ജൂലൈ ഒന്നിന് ഞായറാഴ്ച രാവിലെ പതിനൊന്നിന് അര്‍പ്പിച്ച ദിവ്യബലിയെ തുടര്‍ന്നു ഉച്ചയ്ക്കു നടന്ന ഗ്രില്‍ പാര്‍ട്ടിയോടെ ദിവ്യകാരുണ്യ ആരാധന സമാപിച്ചു. യുവജനങ്ങള്‍ക്കു പുറമെ എഫ് സിസി സിസ്റേറഴ്സും, മുതിര്‍ന്നവരായ മലയാളികളും ജര്‍മന്‍കാരും പരിപാടികളില്‍ പങ്കെടുത്തു.

വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍ മാര്‍പാപ്പാ വി.കുര്‍ബാന അര്‍പ്പിയ്ക്കുമ്പോള്‍ ഉപയോഗിച്ചിരുന്ന പൂജ്യവസ്തുവായ കാസാ അള്‍ത്താരയില്‍ പ്രതിഷ്ഠിച്ചാണ് ആരാധന നടത്തിയത്.

ആരാധനയും കൊന്തനമസ്ക്കാരം കോര്‍ത്തിണക്കി പ്രാര്‍ത്ഥനയുടെ അരൂപിയില്‍ യുവജനങ്ങളില്‍ ദൈവസ്നേഹവും, വിശ്വാസവും വളര്‍ത്തിയെടുക്കാനും ശക്തിപ്പെടുത്താനും ഉപകരിച്ച ആരാധനായജ്ഞത്തിന് നേതൃത്വം നല്‍കിയത് റോണ്‍ഡോര്‍ഫ് ഇടവക വികാരി ഫാ.ജോര്‍ജ് വെമ്പാടുതറ സിഎംഐയാണ്.
- dated 02 Jul 2018


Comments:
Keywords: Germany - Otta Nottathil - 40th_adoration_jesus_youth_geramny Germany - Otta Nottathil - 40th_adoration_jesus_youth_geramny,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us