Today: 20 Oct 2017 GMT   Tell Your Friend
Advertisements
ഒക്റ്റോബര്‍ 3 ജര്‍മന്‍ പുനരേകീകരണ ദിനമായതെങ്ങനെ?
Photo #1 - Germany - Otta Nottathil - 41020171
ബര്‍ലിന്‍: ജര്‍മന്‍ പുനരേകീകരണത്തിന്റെ ഇരുപത്തേഴാം വാര്‍ഷികമാണ് ചൊവ്വാഴ്ച രാജ്യം ആഘോഷിച്ചത്. എന്നാല്‍, 1990ല്‍ ഈ തീയതിക്കു മുന്‍പു തന്നെ സാങ്കേതികമായി പശ്ചിമ ~ പൂര്‍വ ജര്‍മനികള്‍ പല തരത്തിലും ഒന്നായിക്കഴിഞ്ഞിരുന്നു. എന്നിട്ടും ഈ ദിവസം തന്നെ എങ്ങനെ പുനരേകീകരണ വാര്‍ഷികാഘോഷങ്ങള്‍ക്കു നിശ്ചയിക്കപ്പെട്ടു?

1999 നവംബര്‍ ഒമ്പതിനാണ് പൂര്‍വ ജര്‍മനി പശ്ചിമ ജര്‍മനിയിലേക്കു യാത്രാ ചെയ്യുന്നവര്‍ക്കുള്ള കര്‍ശന നിയന്ത്രണങ്ങള്‍ എടുത്തു കളഞ്ഞത്. തുടര്‍ന്നങ്ങോട്ട് പൂര്‍വ ജര്‍മനിക്കാര്‍ ഇരു രാജ്യങ്ങളെയും വേര്‍തിരിച്ചിരുന്ന ബര്‍ലിന്‍ മതിലിലേക്കു കുതിച്ചു. വൈകാതെ, 28 വര്‍ഷം പ്രായമുള്ള മതില്‍ പൊളിഞ്ഞു വീണു.

1989 നവംബര്‍ 28നാണ് അന്നത്തെ പശ്ചിമ ജര്‍മന്‍ ചാന്‍സലര്‍ ഹെല്‍മുട്ട് കോള്‍ ജര്‍മനിയുടെയും യൂറോപ്പിന്റെയും വിഭജിതാവസ്ഥ പരിഹരിക്കുന്നതിനുള്ള പത്തിന പദ്ധതി പ്രഖ്യാപിക്കുന്നത്. കമ്യൂണിസ്ററ് ഭരണത്തിനു കീഴില്‍ പൂര്‍വ ജര്‍മന്‍ സമ്പദ് വ്യവസ്ഥ തകര്‍ച്ച നേരിട്ട ആ സമയം പശ്ചിമ ജര്‍മനിയും യുഎസും ഉപയോഗപ്പെടുത്തുകയായിരുന്നു എന്നുമുണ്ട് ഒരു വ്യാഖ്യാനം.

1990 ഫെബ്രുവരി 10ന് കോള്‍ സോവ്യറ്റ് യൂണിയനില്‍ പോയി പ്രസിഡന്റ് മിഖായല്‍ ഗോര്‍ബച്ചേവിനെ കണ്ട് പുനരേകീകരണത്തിനുള്ള അവരുടെ എതിര്‍പ്പ് ഒഴിവാക്കി.

1990 മാര്‍ച്ച് 18ന് പൂര്‍വ ജര്‍മനിയില്‍ ആദ്യ സ്വതന്ത്ര തെരഞ്ഞെടുപ്പ് നടത്തി. കോളിന്റെ ക്രിസ്റ്റ്യന്‍ ഡെമോക്രാറ്റിക് യൂണിയന്‍ (സിഡിയു) തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ ജയിച്ചു. കമ്യൂണിസ്റ്റ് ഭരണം അവസാനിച്ചു.

1990 ഏപ്രില്‍ 12ന് സിഡിയു നേതാവ് ലോതര്‍ ദെ മെയ്സ്യര്‍ പൂര്‍വ ജര്‍മന്‍ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. ഇതോടെ പുനരേകീകരണ പ്രവര്‍ത്തനങ്ങള്‍ക്കു ശക്തിയേറി. പൂര്‍വ ജര്‍മനിയില്‍ ആദ്യമായും അവസാനമായും ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി അദ്ദേഹമായിരുന്നു.

1990 ഏപ്രില്‍ 27ന് ഇരു രാജ്യങ്ങളും ഒന്നാകുമ്പോള്‍ കറന്‍സിയും സമ്പദ് വ്യവസ്ഥയും എങ്ങനെയാകണമെന്ന കാര്യത്തില്‍ ചര്‍ച്ച തുടങ്ങി. പൂര്‍വ ജര്‍മന്‍ കറന്‍സിയായ ഓസ്റ്റ്മാര്‍ക്ക് അപ്പോഴേക്കും വന്‍ നാണ്യപ്പെരുപ്പം കാരണം രാജ്യത്തിനു പുറത്ത് വിലയില്ലാത്തതായി മാറിയിരുന്നു. ഇതോടെ പശ്ചിമ ജര്‍മന്‍ കറന്‍സിയായ ഡ്യൂഷെ മാര്‍ക്ക് പൊതു കറന്‍സിയായി അംഗീകരിക്കപ്പെട്ടു.

1990 മേയ് 2നാണ് തുല്യ മൂല്യത്തില്‍ ഓസ്റ്റ്മാര്‍ക്ക് ഡ്യൂഷെ മാര്‍ക്കുമായി മാറിയെടുക്കാനുള്ള ധാരണയായത്. 4000 മാര്‍ക്ക് വരെയായിരുന്നു പരിധി. അതിനു മുകളില്‍ 2 ഓസ്റ്റ്മാര്‍ക്കിന് ഒരു ഡ്യൂഷെ മാര്‍ക്ക്. സ്പെക്യുലേറ്റിവ് മണി 3:1 അനുപാതത്തിലും മാറിയെടുക്കാന്‍ അനുവദിച്ചു.

1990 മേയ് 5ന് യുകെ, യുഎസ്, സോവ്യറ്റ് യൂണിയന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുടെ പ്രതിനിധികളുമായി ചേര്‍ന്ന് ഇരു ജര്‍മനികളും ചര്‍ച്ചയാരംഭിച്ചു.

1990 മേയ് 18ന് സാമ്പത്തികം, കറന്‍സി, സോഷ്യല്‍ യൂണിയന്‍ എന്നിവയുടെ കാര്യത്തില്‍ ഇരു ജര്‍മനികളും കരാര്‍ ഒപ്പിട്ടു. ഈ ദിവസത്തെയാണ് ജര്‍മന്‍ ഏകീകരണ ദിനമായി കോള്‍ വിശേഷിപ്പിച്ചിട്ടുള്ളത്. കമ്യൂണിസ്ററ് ഭരണത്തിനു കീഴില്‍ റദ്ദാക്കപ്പെട്ടിരുന്ന സ്റേററ്റ് പദവി ബ്രാന്‍ഡന്‍ബര്‍ഗിനും സാക്സണിക്കും സാക്സണി അനാള്‍ട്ടിനും തുരിംഗിയയ്ക്കും മെക്കലെന്‍ബര്‍ഗ് വെസ്റേറണ്‍ പോമറേനിയയ്ക്കും തിരിച്ചു നല്‍കാനും ധാരണയായി.

1990 ജൂലൈ 1ന് ഇരു രാജ്യങ്ങളും പൊതു കറന്‍സിയായി ഡ്യൂഷെ മാര്‍ക്ക് നിലവില്‍ വന്നു. സാമ്പത്തിക പുനരേകീകരണവും രാഷ്ട്രീയ പുനരേകീകരണത്തിന്റെ പ്രതീകവുമായി ഇതു വിശേഷിപ്പിക്കപ്പെട്ടു.

1990 ജൂലൈ 6ന് യഥാര്‍ഥ പുനരേകീകരണ ചര്‍ച്ച തുടങ്ങി. പശ്ചിമ ജര്‍മന്‍ നിയമ സംവിധാനം സ്വീകരിക്കാന്‍ പൂര്‍വ ജര്‍മനി സമ്മതിച്ചു.

1990 ജൂലൈ 16ന് ജര്‍മനിയുടെ നാറ്റോ അംഗത്വം സംബന്ധിച്ച് ധാരണയായതായി കോളും ഗോര്‍ബച്ചേവും പ്രഖ്യാപിച്ചു. ജര്‍മനി നാറ്റോയില്‍ തുടരുകയും, സോവ്യറ്റ് സൈന്യം രാജ്യം വിടുകയും ചെയ്യുമെന്നായിരുന്നു ധാരണ.

1990 ഓഗസ്റ്റ് 23നാണ് ജര്‍മന്‍ പുനരേകീകരണ ദിനം ഒക്റ്റോബര്‍ 2 ആകട്ടെ എന്ന് പീപ്പിള്‍സ് ചേംബര്‍ തീരുമാനമെടുക്കുന്നത്. ഓഗസ്റ്റ് 31ന് പുനരേകീകരണ കരാര്‍ പൂര്‍വ ജര്‍മനിയില്‍ ഒപ്പു വച്ചു. സെപ്റ്റംബര്‍ 29നു പ്രാബല്യത്തില്‍ വരുന്ന തരത്തിലായിരുന്നു ഇത്. ഇരു രാജ്യങ്ങളുടെയും പാര്‍ലമെന്റുകള്‍ സെപ്റ്റംബര്‍ 20ന് ഇത് മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ അംഗീകരിച്ചു.
- dated 04 Oct 2017


Comments:
Keywords: Germany - Otta Nottathil - 41020171 Germany - Otta Nottathil - 41020171,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
thykoodam_brighe_live_show
'തൈക്കുടം ബ്രിഡ്ജ്' ലൈവ് മ്യൂസിക് ഷോ വരവേല്‍ക്കാനായി മ്യൂണിക് ഒരുങ്ങുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
darshana_drama_saphalyam
കൊളോണ്‍ ദര്‍ശന തീയേറ്റേഴ്സിന്റെ നാടകം "സാഫല്യം" നവം.4 നും 11 നും Recent or Hot News
തുടര്‍ന്നു വായിക്കുക
201020172
ജര്‍മനിയില്‍ ആദ്യ വട്ട സഖ്യ ചര്‍ച്ചകള്‍ പൂര്‍ത്തിയായി Recent or Hot News
നടക്കാന്‍ ഇനിയും ദൂരമേറെ
തുടര്‍ന്നു വായിക്കുക
oriental_orthodox_meet_germany
ഓര്‍ത്തഡോക്സ് സഭാധ്യക്ഷന്മാരുടെ സമ്മേളനം ജര്‍മനിയില്‍ ആരംഭിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
strassen_verkehr_regelung_gernany_neue
ജര്‍മനിയിലെ പുതുക്കിയ വാഹന നിയമം ഇന്നുമുതല്‍ പ്രാബല്യത്തിലായി Recent or Hot News
തുടര്‍ന്നു വായിക്കുക
മുസ്ളിം അവധി ദിവസങ്ങള്‍: തൊടുത്ത കല്ല് തിരിച്ചെടുക്കാനാവാതെ മെയ്സ്യര്‍
തുടര്‍ന്നു വായിക്കുക
181020172_jamaica
മെര്‍ക്കല്‍ നാലാമൂഴം ; മുന്നണി രൂപീകരണം ജര്‍മനിയില്‍ ചര്‍ച്ചകള്‍ തുടങ്ങി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us