Today: 19 Dec 2018 GMT   Tell Your Friend
Advertisements
കൂടുതല്‍ വിദേശ നഴ്സുമാരെ നിയമിക്കണം: ജര്‍മന്‍ ആരോഗ്യ മന്ത്രി
Photo #1 - Germany - Otta Nottathil - 4420186
ബര്‍ലിന്‍: നഴ്സുമാരുടെ ക്ഷാമം ജര്‍മനിയില്‍ അതിരൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ വിദേശ രാജ്യങ്ങളില്‍നിന്നു കൂടുതല്‍ നഴ്സുമാരെ റിക്രൂട്ട് ചെയ്യണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി യെന്‍സ് സ്പാന്‍. യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളില്‍നിന്നുള്ളവരെ ക്ഷണിക്കുകയാണ് ഏറ്റവും എളുപ്പമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. എന്നാല്‍, യൂറോപ്പിന്റെ പൊതു അവസ്ഥ തന്നെ ഈ ക്ഷാമമായതിനാല്‍ യൂറോപ്പിനു പുറത്തു നിന്ന്, വിശേഷിച്ച് ഇന്ത്യയില്‍നിന്നുള്ള നഴ്സുമാര്‍ക്ക് സാധ്യതകള്‍ കൂടുതല്‍ തുറന്നു കിട്ടാനുള്ള വഴികളാണ് തെളിയുന്നത്.

കെയര്‍ മേഖലയില്‍ കടുത്ത തൊഴിലാളി ക്ഷാമം നേരിടുന്ന അയല്‍ രാജ്യങ്ങളില്‍ നിന്ന് ആളെ കിട്ടുമെന്നു കരുതാനാവില്ലെന്ന് എസ് പി ഡി നേതാവ് കാള്‍ ലോട്ടര്‍ബാച്ചും ചൂണ്ടിക്കാട്ടുന്നു. നഴ്സുമാര്‍ക്ക് കൂടുതല്‍ ശമ്പളം നല്‍കി, കൂടുതലാളുകളെ ഈ മേഖലയിലേക്ക് ആകര്‍ഷിക്കുകയാണ് ആവശ്യമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. നഴ്സിങ് ജോലി കൂടുതല്‍ ആകര്‍ഷമാക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് സ്പാന്‍ ആരോഗ്യ മന്ത്രിയായി ചുമതലയേറ്റപ്പോള്‍ തന്നെ പ്രഖ്യാപിച്ചിരുന്നതാണ്.

ഈ വിഷയത്തില്‍ എത്രയും വേഗം വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയാറാക്കണമെന്നാണ് ഗ്രീന്‍ പാര്‍ട്ടി നേതാവ് കോര്‍ഡുല ഷൂള്‍സ് ആഷെ ആവശ്യപ്പെട്ടിരിക്കുന്നത്.

ജര്‍മന്‍ ഇന്‍സ്ററിറ്റ്യൂട്ട് ഫോര്‍ അപൈ്ളഡ് നഴ്സിങ് റിസര്‍ച്ച് നടത്തിയ പഠനം അനുസരിച്ച് ജര്‍മന്‍ നഴ്സിങ് ഹോമുകളില്‍ ഇപ്പോള്‍ തന്നെ 17,000 വേക്കന്‍സികളാണുള്ളത്. വിദഗ്ധ നഴ്സുമാരുടെ അഭാവവും, അപേക്ഷകരുടെ നിലവാരക്കുറവുമാണ് ഇതിനു കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
- dated 03 Apr 2018


Comments:
Keywords: Germany - Otta Nottathil - 4420186 Germany - Otta Nottathil - 4420186,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
nazrethie_puthri_mariyambike_song_album_swargeeyaaraamam
ഇത് ഡിസംബര്‍ ; ഒരു കിസ്മസ് കാലംകൂടി വരവായി Recent or Hot News
തുടര്‍ന്നു വായിക്കുക
song_kudumbathin_nadhanam_youseppe__wilson_piravom_anupamasneham_album
വി. യൗസേപ്പിതാവിനെപ്പറ്റിയുള്ള ഒരു ഗാനം Recent or Hot News
തുടര്‍ന്നു വായിക്കുക
1912201810afd
ജര്‍മന്‍ അഭയാര്‍ഥി നയത്തിനെതിരേ എഎഫ്ഡി നല്‍കിയ ഹര്‍ജി കോടതി തള്ളി Recent or Hot News
തുടര്‍ന്നു വായിക്കുക
1912201809car
യൂറോപ്യന്‍ യൂണിയന്‍ നിയന്ത്രണം അപ്രായോഗികം: ജര്‍മന്‍ കാര്‍ നിര്‍മാതാക്കള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
1812201805brexitgermany
കരാറില്ലാത്ത ബ്രെക്സിറ്റിനു തയാറെടുത്ത് ജര്‍മനി Recent or Hot News
തുടര്‍ന്നു വായിക്കുക
1812201804nazipolice
വലതുപക്ഷ സെല്‍ രൂപീകരിച്ച ജര്‍മന്‍ പോലീസുകാരെക്കുറിച്ച് അന്വേഷണം
തുടര്‍ന്നു വായിക്കുക
1812201803amazon
ക്രിസ്മസ് കാലത്ത് ആമസോണ്‍ ജീവനക്കാര്‍ സമരത്തില്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us