Today: 23 May 2019 GMT   Tell Your Friend
Advertisements
ലഹരി റാക്കറ്റ് തകര്‍ത്ത് ജര്‍മന്‍ പോലീസ്
Photo #1 - Germany - Otta Nottathil - 4520196darknet
ബര്‍ലിന്‍: ലോകത്തെ രണ്ടാമത്തെ വലിയ ഡാര്‍ക്ക് നെറ്റ് വിപണി തകര്‍ത്ത് ജര്‍മന്‍ പോലീസ് മൂന്നു പേരെ അറസ്ററ് ചെയ്തു. മയക്കുമരുന്ന്, മോഷ്ടിക്കപ്പെട്ട ഡേറ്റ, അനധികൃത സോഫ്റ്റെ്വയറുകള്‍ എന്നിവയാണ് ഈ ഡാര്‍ക്ക് നെറ്റിലൂടെ പ്രധാനമായും കച്ചവടം ചെയ്തിരുന്നത്.

സമാനമായി യുഎസില്‍ നടന്ന റെയ്ഡില്‍ എഫ്ബിഐയും രണ്ടു പേരെ അറസ്ററ് ചെയ്തു. വോള്‍ സ്ട്രീറ്റ് മാര്‍ക്കറ്റ് എന്നാണ് യുഎസില്‍ ഡാര്‍ക്ക് നെറ്റ് ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന സ്ഥലം അറിയപ്പെടുന്നത്. പണവും ക്രിപ്റ്റോ കറന്‍സിയും ഇവരില്‍ നിന്നു പിടിച്ചെടുത്തിട്ടുണ്ട്.

മുഖ്യധാരാ സെര്‍ച്ച് എന്‍ജിനുകളുടെ പരിധിയില്‍ വരാതെ പ്രവര്‍ത്തിക്കുന്ന ഇന്റര്‍നെറ്റ് മേഖലയെയാണ് ഡാര്‍ക്ക് നെറ്റ് എന്നു വിശേഷിപ്പിക്കുന്നത്. ഇതുവഴി നടക്കുന്ന അനധികൃത വ്യാപാരങ്ങള്‍ അവസാനിപ്പിക്കാന്‍ ആസൂത്രണം ചെയ്ത ഓപ്പറേഷനില്‍ യൂറോപ്യന്‍ യൂണിയന്‍ പോലീസ് ഏജന്‍സിയായ യൂറോപോളും സജീവ സാന്നിധ്യമായിരുന്നുു.

31, 22, 29 എന്നിങ്ങനെ പ്രായമുള്ള മൂന്നു പേരെയാണ് ജര്‍മന്‍ പോലീസ് എസ്സ്ലിംഗനില്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവര്‍ ഉപയോഗിച്ചിരുന്ന കംപ്യൂട്ടറുകളും അഞ്ചര ലക്ഷം യൂറോയും പിടിച്ചെടുത്തു. ആഡംബര കാറുകളും ഒരു മില്യന്‍ യൂറോ മതിക്കുന്ന ക്രിപ്റ്റോകറന്‍സികളായ ബിറ്റ്കോയിനും മോണെറോയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
- dated 04 May 2019


Comments:
Keywords: Germany - Otta Nottathil - 4520196darknet Germany - Otta Nottathil - 4520196darknet,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
st_joseph_fest_2019_cologne
കൊളോണില്‍ വിശുദ്ധ യൗസേപ്പിന്റെ തിരുനാള്‍ ആഘോഷിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
22520198german
ലൈംഗികവൃത്തിക്ക് മനുഷ്യക്കടത്ത്: ജര്‍മനിയില്‍ വിചാരണ തുടങ്ങി Recent or Hot News
തുടര്‍ന്നു വായിക്കുക
22520191satire
നാസി പേരുകളുമായി സ്ഥാനാര്‍ഥിപ്പട്ടിക: ജര്‍മനിയിലെ സറ്റയര്‍ പാര്‍ട്ടി വിവാദത്തില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
21520191cologne
കൊളോണ്‍ റെയ്ല്‍വേ സ്റ്റേഷന്‍ അണ്ടര്‍ഗ്രൗണ്ടാക്കാന്‍ ശുപാര്‍ശ Recent or Hot News
തുടര്‍ന്നു വായിക്കുക
20520197nurse
കൊലയാളി നഴ്സിന് ജീവപര്യന്തം ആവശ്യപ്പെട്ട് പ്രോസിക്യൂട്ടര്‍മാര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
20520191merkel
സ്വയം വില്‍പ്പനയ്ക്കു വച്ചിരിക്കുന്ന വലതുപക്ഷക്കാരെ കരുതിയിരിക്കുക: മെര്‍ക്കല്‍
തുടര്‍ന്നു വായിക്കുക
sister_Konrad_dominikaner
ജര്‍മനിയിലെ ഏറ്റവും പ്രായംകൂടിയ കന്യാസ്ത്രി അന്തരിച്ചു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us