Today: 18 Dec 2017 GMT   Tell Your Friend
Advertisements
ജര്‍മന്‍ പാര്‍ലമെന്റില്‍ കസേര കളി
Photo #1 - Germany - Otta Nottathil - 51020173
ബര്‍ലിന്‍: ജര്‍മന്‍ പാര്‍ലമെന്റിലെ സീറ്റിങ് സംവിധാനത്തെച്ചൊല്ലി തര്‍ക്കം മുറുകുന്നു. പുതുതായി പാര്‍ലമെന്റ് പ്രാതിനിധ്യം നേടിയ എഎഫ്ഡിയുടെ പ്രതിനിധികളുടെ അടുത്ത് ഇരിക്കാന്‍ കഴിയില്ലെന്ന് എസ്പിഡി അംഗങ്ങള്‍ പ്രഖ്യാപിച്ചതോടെയാണ് പ്രതിസന്ധി തുടങ്ങിയത്.

നിലവില്‍ 731 ആണ് പാര്‍ലമെന്റിന്റെ അംഗ സംഖ്യ. കഴിഞ്ഞ പാര്‍ലമെന്റില്‍ ഇത് 631 മാത്രമായിരുന്നു. അന്ന് ഇടത്തേയറ്റത്ത് ഇടതുപക്ഷക്കാരും അതിനടുത്ത് എസ്പിഡിയും പിന്നെ ഗ്രീന്‍ പാര്‍ട്ടിക്കാരും തുടര്‍ന്ന് സിഡിയുവുമായിരുന്നു. എന്നാല്‍, ഇക്കുറി എഎഫ്ഡിയും എഫ്ഡിപിയും അധികമായെത്തി. ഇതാണ് കാര്യങ്ങള്‍ സങ്കീര്‍ണമാക്കിയിരിക്കുന്നത്.

തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയായി മുപ്പതു ദിവസത്തിനുള്ളില്‍ പുതിയ സഭയുടെ ആദ്യ സെഷന്‍ ചേര്‍ന്നിരിക്കണമെന്നാണ് ചട്ടം. എന്നാല്‍, സീറ്റിങ്ങിന്റെ കാര്യത്തില്‍ തീരുമാനമാകാതെ എങ്ങനെ സെഷന്‍ ചേരുമെന്നതാണ് ഇപ്പോഴത്തെ കീറാമുട്ടിയായ പ്രശ്നം. ഇക്കാര്യം തീരുമാനിക്കാന്‍ ആറു പാര്‍ട്ടികളുടെയും സംയുക്ത യോഗം ചേര്‍ന്നെങ്കിലും പ്രയോജനമുണ്ടായില്ല. എഎഫ്ഡിക്കാരുടെ അടുത്ത് ആരിരിക്കും എന്നതാണ് പ്രശ്നം. എസ്പിഡിക്കു പകരം എഫ്ഡിപിക്കാരെ ഇരുത്താമെന്ന നിര്‍ദേശം വന്നപ്പോള്‍ അവരും വിസമ്മതം അറിയിച്ചു.

മധ്യത്തില്‍ തന്നെ സീറ്റ് വേണമെന്നും എഫ്ഡിപി ആവശ്യപ്പെടുന്നു. പരമ്പരാഗതമായി പാര്‍ലമെന്റിന്റെ മധ്യത്തില്‍ ഗ്രീന്‍ പാര്‍ട്ടിക്കും സിഡിയുവിനും ഇടയിലാണ് തങ്ങളുടെ സ്ഥാനമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, കഴിഞ്ഞ പാര്‍ലമെന്റില്‍ അവര്‍ക്ക് പ്രതിനിധികളില്ലായിരുന്നു. അതിനു മുന്‍പത്തെ പാര്‍ലമെന്റില്‍ സിഡിയുവിന്റെ വലതു ഭാഗത്തായിരുന്നു സീറ്റ്.

സീറ്റിങ്ങിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ ഈ മാസം പതിമൂന്നിന് അടുത്ത യോഗം വിളിച്ചിരിക്കുകയാണ്.
- dated 04 Oct 2017


Comments:
Keywords: Germany - Otta Nottathil - 51020173 Germany - Otta Nottathil - 51020173,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
1812201711
ബര്‍ലിനിലെ പുതിയ വിമാനത്താവളം 2020നു മുന്‍പ് തുറക്കില്ല Recent or Hot News
തുടര്‍ന്നു വായിക്കുക
161220172
32 തവണ വേഗപരിധി ലംഘിച്ച മോട്ടോര്‍സൈക്ളിസ്റ്റിന് 7000 യൂറോ പിഴ Recent or Hot News
തുടര്‍ന്നു വായിക്കുക
151220174
ജര്‍മനിയില്‍ സ്ത്രീകള്‍ക്ക് കിട്ടുന്നത് പുരുഷന്‍മാരുടേതിന്റെ പകുതി പെന്‍ഷന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
151220173
ജര്‍മനിയുടെ ആകാശത്ത് ക്രിസ്മസ് ട്രീം വരച്ച് എയര്‍ബസ് പൈലറ്റ് Recent or Hot News
തുടര്‍ന്നു വായിക്കുക
wmc_gp_xmas_meet_2018
ഡബ്ള്യുഎംസി ക്രിസ്മസ് സൗഹൃദസമ്മേളനം നടത്തി Recent or Hot News
തുടര്‍ന്നു വായിക്കുക
1412201710
ജര്‍മനിക്കു പ്രതീക്ഷയായി കോകോ സഖ്യം
തുടര്‍ന്നു വായിക്കുക
141220178
തെളിവില്ല: ബോംബാക്രമണ പദ്ധതിയിലെ പ്രതിയെ വെറുതേ വിട്ടു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us