Today: 17 Dec 2018 GMT   Tell Your Friend
Advertisements
മെര്‍ക്കലിന് നാലാമൂഴം ; ചാന്‍സലര്‍ തെരഞ്ഞെടുപ്പ് മാര്‍ച്ച് 14 ന്
Photo #1 - Germany - Otta Nottathil - 5320183_merkel_chancellor_election_march_14
ബര്‍ലിന്‍: നിലവിലെ ജര്‍മന്‍ ചാന്‍സലര്‍ നാലാമൂഴവും ചാന്‍സലറാവും. അതിനുള്ള നടപടിക്രമം മാര്‍ച്ച് 14 ന് നടക്കും. പാര്‍ലമെന്റില്‍ നടക്കുന്ന വോട്ടെടുപ്പില്‍ മെര്‍ക്കലിനെ വീണ്ടും തെരഞ്ഞെടുക്കും. ഭരണഘടന അനുസരിച്ചുള്ള ചട്ടങ്ങള്‍ അപ്പോഴേയ്ക്കും പൂര്‍ത്തിയാക്കാന്‍ ജര്‍മന്‍ പ്രസിഡന്റ് ഫ്രാങ്ക് വാള്‍ട്ടര്‍ സൈ്ററന്‍മയര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കിക്കഴിഞ്ഞു.

സി ഡി യു ~ സി എസ് യു സഖ്യവുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള എസ് പി ഡി നേതൃത്വത്തിന്റെ തീരുമാനത്തിന് പാര്‍ട്ടിയിലെ 66 ശതമാനം അംഗങ്ങള്‍ ഞായറാഴ്ച അംഗീകാരം നല്‍കിയതോടെ മെര്‍ക്കല്‍ അവസാനത്തെ കടമ്പയും കടന്നു. ഹിത പരിശോധനയില്‍ അനുകൂല ഫലം ലഭിച്ചതോടെ അംഗല മെര്‍ക്കല്‍ നാലാം വട്ടവും ജര്‍മന്‍ ചാന്‍സലര്‍ പദവിയില്‍ തുടരുമെന്ന് ഉറപ്പാവുകയും ചെയ്തു.

തെരഞ്ഞെടുപ്പ് കഴിഞ്ഞ് അഞ്ചര മാസമായിട്ടും(171 ദിവസം) തുടര്‍ന്ന ഭരണ പ്രതിസന്ധിക്കാണ് ഇതോടെ അവസാനമാകുന്നത്. സര്‍ക്കാര്‍ രൂപീകരണത്തിനുള്ള അവസാനത്തെ കടമ്പയായിരുന്നു എസ് പി ഡി ഹിതപരിശോധന. പാര്‍ട്ടി അംഗങ്ങളില്‍ ഇതിന് മൂന്നില്‍ രണ്ടു പിന്തുണ നല്‍കുകയും ചെയ്തു.

കഴിഞ്ഞ സര്‍ക്കാരില്‍ ഇരുപക്ഷവും ചേര്‍ന്നാണു ഭരിച്ചിരുന്നതെങ്കിലും, പരമ്പരാഗതമായി എതിര്‍ ധ്രുവങ്ങളില്‍ നില്‍ക്കുന്ന പാര്‍ട്ടികളാണിവ. ഇക്കുറി ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടി തെരഞ്ഞെടുപ്പില്‍ നേരിട്ടതോടെ പ്രതിപക്ഷത്തിരിക്കാനായിരുന്നു എസ്പിഡിയുടെ ആദ്യ തീരുമാനം. എന്നാല്‍, ഗ്രീന്‍ പാര്‍ട്ടിയും എഫ്ഡിപിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സി ഡി യുവിന്റെ ശ്രമങ്ങള്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് വീണ്ടും പഴയ സഖ്യത്തിലേക്ക് മടങ്ങിപ്പോകുകയായിരുന്നു.

രണ്ടു വര്‍ഷം കഴിയുമ്പോള്‍ പാര്‍ട്ടി അംഗങ്ങള്‍ക്കു മുന്നില്‍ സഖ്യ ധാരണ ഒരിക്കല്‍ക്കൂടി ഹിതപരിശോധനയ്ക്കു വയ്ക്കണം.

ഇത് മൂന്നാം തവണയാണ് എസ്പിഡി മെര്‍ക്കല്‍ പാര്‍ട്ടിയുമായി ചേര്‍ന്ന് ഭരണത്തിലേറുന്നത്. കഴിഞ്ഞ 12 വര്‍ഷവും എസ്പി തന്നെയായിരുന്നു മെര്‍ക്കലിന്റെ കൂട്ടുകക്ഷി. കുടിയേറ്റ വിരുദ്ധ പാര്‍ട്ടിയായി ജര്‍മനിയില്‍ ഉടലെടുത്ത എഎഫ്ഡി ചരിത്രത്തിലാദ്യമായി പാര്‍ലമെന്റില്‍ പ്രതിപക്ഷമാവും. 94 അംഗങ്ങളാണ് പാര്‍ട്ടിയ്ക്ക് പാര്‍ലമെന്റിലുള്ളത്. അതുകൊണ്ടുതന്നെ മെര്‍ക്കല്‍ അധികാരത്തിലേറിയാല്‍ എഎഫ്ഡിയുടെ ചോദ്യശരങ്ങള്‍കൊണ്ട് മെര്‍ക്കലിന്റെ ഉറക്കത്തിന്റെ നാളുകള്‍ കുറയ്ക്കുമെന്നുറപ്പാണ്.

സഖ്യ ധാരണ അനുസരിച്ച് ആറു വീതം ക്യാബിനറ്റ് മന്ത്രിമാര്‍ സി ഡി യുവിനും എസ് പി ഡിക്കും ലഭിക്കും. സി എസ് യുവിന് ചിലേപ്പാള്‍ നലും ലഭിച്ചേക്കും. സുപ്രധാനമായ വിദേശകാര്യ, ധനകാര്യ വകുപ്പുകള്‍ എസ് പി ഡിക്കായിരിക്കും, ഒപ്പം ഉപചാന്‍സലര്‍ പദവിയും എസ്പിയ്ക്ക് ലഭിയ്ക്കും. ധനമന്ത്രിയാകുന്ന ഒലാഫ് ഷ്ളോസ് ഉപചാന്‍സലറാവും.

ആഭ്യന്തര മന്ത്രിയാവുന്ന നിലവിലെ ബവേറിയ മുഖ്യമന്ത്രി ഹോര്‍സ്ററ് സഹോഫര്‍ മാര്‍ച്ച് 13 ന് തല്‍സ്ഥാനം രാജിവെച്ച് മെര്‍ക്കല്‍ മന്ത്രിസഭയില്‍ ചേരും.

ഈസ്റററിനു മുന്‍പ് മെര്‍ക്കലിന്റെ പുതിയ മന്ത്രിസഭ അധികാരത്തിലേറും. പുതിയ പദ്ധതികളും പുതിയ കരാറുമായി മെച്ചപ്പെട്ട ജര്‍മനി കെട്ടിപ്പെടുക്കുമെന്നാണ് മെര്‍ക്കലിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം.

നാലു വര്‍ഷമാണ് ജര്‍മന്‍ പാര്‍ലമെന്റിന്റെ കാലാവധി.
- dated 05 Mar 2018


Comments:
Keywords: Germany - Otta Nottathil - 5320183_merkel_chancellor_election_march_14 Germany - Otta Nottathil - 5320183_merkel_chancellor_election_march_14,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
nazrethie_puthri_mariyambike_song_album_swargeeyaaraamam
ഇത് ഡിസംബര്‍ ; ഒരു കിസ്മസ് കാലംകൂടി വരവായി Recent or Hot News
തുടര്‍ന്നു വായിക്കുക
song_kudumbathin_nadhanam_youseppe__wilson_piravom_anupamasneham_album
വി. യൗസേപ്പിതാവിനെപ്പറ്റിയുള്ള ഒരു ഗാനം Recent or Hot News
തുടര്‍ന്നു വായിക്കുക
ജര്‍മനിയില്‍ മഹാത്മാ ഗാന്ധിയുടെ പ്രതിമ സ്ഥാപിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
1512201803thirdgender
ജനന സര്‍ട്ടിഫിക്കറ്റുകളില്‍ ഭിന്ന ലിംഗം രേഖപ്പെടുത്താന്‍ ജര്‍മന്‍ പാര്‍ലമെന്റ് അനുമതി നല്‍കി Recent or Hot News
തുടര്‍ന്നു വായിക്കുക
1512201802cologne
കൊളോണിലെ ബന്ദി നാടകത്തിന് ഭീകര ബന്ധമില്ല Recent or Hot News
തുടര്‍ന്നു വായിക്കുക
1512201801xmas
ക്രിസ്മസിന്റെ വേരുകള്‍ ജര്‍മനിയില്‍?
തുടര്‍ന്നു വായിക്കുക
131220182germanybanking
ബാങ്ക് ഉദ്യോഗസ്ഥരെ പിരിച്ചുവിടാനുള്ള ചട്ടങ്ങള്‍ ജര്‍മനി എളുപ്പമാക്കുന്നു
ബ്രിട്ടന്‍ വിടുന്ന സ്ഥാപനങ്ങളെ ആകര്‍ഷിക്കാന്‍ ശ്രമം തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us