Today: 20 Aug 2019 GMT   Tell Your Friend
Advertisements
ഭരണ മുന്നണിക്ക് രൂക്ഷ വിമര്‍ശനവുമായി ജര്‍മന്‍ വ്യവസായികള്‍
Photo #1 - Germany - Otta Nottathil - 5620195business
ബര്‍ലിന്‍: ജര്‍മനിയിലെ ഭരണ മുന്നണിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി രാജ്യത്തെ വ്യവസായികള്‍ രംഗത്തെത്തി. മുന്നണി സര്‍ക്കാരില്‍ അര്‍പ്പിച്ചിരുന്ന വിശ്വാസം വച്ച് ചൂതുകളിക്കുകയാണ് സി ഡി യുവും എസ് പി ഡിയും ചെയ്തതെന്നാണ് ഇവരുടെ ആരോപണം.

സാമൂഹ്യ നയങ്ങളിലൂടെ കൈയടി നേടാനും അനാരോഗ്യകരമായ പുനര്‍വിതരണം നടത്താനും മാത്രമാണ് ഈ സര്‍ക്കാര്‍ ശ്രമിച്ചിട്ടുള്ളതെന്ന് ഫെഡറേഷന്‍ ഓഫ് ജര്‍മന്‍ ഇന്‍ഡസ്ട്രി മേധാവി ഡയറ്റര്‍ കെംഫ് കുറ്റപ്പെടുത്തി. യൂറോപ്യന്‍ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഇരു പാര്‍ട്ടികളും നേരിട്ട തിരിച്ചടിയും ഗ്രീന്‍ പാര്‍ട്ടി നടത്തിയ മുന്നേറ്റവും ഇതിനു തെളിവാണെന്നും അദ്ദേഹം പറഞ്ഞു.

വ്യവസായികളും യുവതലമറുയും അടക്കം വലിയൊരു ജനവിഭാഗത്തിന്റെ പിന്തുണ മുന്നണിക്കു നഷ്ടപ്പെട്ടിരിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന്റെ മത്സരക്ഷമത ഉയര്‍ത്താനുള്ള നികുതി ഇളവുകള്‍ സര്‍ക്കാര്‍ നടപ്പാക്കാത്തതെന്താണെന്നും അദ്ദേഹം ചോദിക്കുന്നു.

ആണവോര്‍ജവും കല്‍ക്കരി ഉപയോഗവും നിര്‍ത്താനുള്ള നടപടികള്‍ പൂര്‍ണമായിട്ടില്ല. ഇവയ്ക്കു പകരം പാരമ്പര്യേതര ഊര്‍ജോത്പാദനം ആനുപാതികമായി വര്‍ധിപ്പിക്കാനും കഴിഞ്ഞിട്ടില്ല. ഇതിനിടെ ഡീസല്‍ വാഹന നിയന്ത്രണങ്ങള്‍ കൂടി നടപ്പാക്കുന്നതും വ്യവസായ ലോബിയെ അസ്വസ്ഥമാക്കുന്നു.
- dated 04 Jun 2019


Comments:
Keywords: Germany - Otta Nottathil - 5620195business Germany - Otta Nottathil - 5620195business,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us