Today: 17 Oct 2018 GMT   Tell Your Friend
Advertisements
കടുത്ത പ്രതിസന്ധിയില്‍ ജര്‍മന്‍ എയര്‍ഫോഴ്സ്
Photo #1 - Germany - Otta Nottathil - 6820182

ബര്‍ലിന്‍: ജര്‍മന്‍ വ്യോമസേന നേരിട്ടുകൊണ്ടിരിക്കുന്നത് അതി കഠിനമായ പ്രതിസന്ധിയെന്ന് ജര്‍മന്‍ ദിനപത്രമായ ഡ്യൂഷെ വെല്ലെ നടത്തിയ അന്വേഷണത്തില്‍ വ്യക്തമാകുന്നു.

സേനയുടെ പക്കലുള്ള ടൊര്‍ണാഡോ വിമാനങ്ങളില്‍ പകുതി പോലും ആവശ്യത്തിന് ഉപയോഗിക്കാന്‍ പാകത്തിലല്ല. കമ്മിഷന്‍ ചെയ്ത 93 ഫൈറ്റര്‍ ജെറ്റുകളില്‍ 66 എണ്ണം മാത്രമാണ് പ്രവര്‍ത്തനക്ഷമമായിട്ടുള്ളത്. ഇതില്‍ തന്നെ യുദ്ധത്തില്‍ ഉപയോഗിക്കാന്‍ ശേഷിയുള്ളവ 29 എണ്ണം മാത്രം.

ജര്‍മന്‍ വ്യോമസേനയുടെ പുതിയ മേധാവി ലെഫ്. ജനറല്‍ ഇംഗോ ജെര്‍ഹാര്‍ട്സും സേനയുടെ പരിതാപകരമായ അവസ്ഥ സ്ഥിരീകരിക്കുന്നു. സ്പെയര്‍ പാര്‍ട്സ് കിട്ടാനില്ലാത്തതിനാല്‍ പല വിമാനങ്ങളും നിലത്തിറക്കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ചിലത് നിര്‍മാതാക്കള്‍ അറ്റകുറ്റപ്പണിക്കു കൊണ്ടുപോയതിനാല്‍ സൈറ്റില്‍ തന്നെ ഇല്ല.

ഈ പ്രശ്നങ്ങളില്‍ പലതും ബ്യൂറോക്രാറ്റിക് കാരണങ്ങളാലാണെന്നാണ് ജെര്‍ഹാര്‍ട്സിന്റെ കുറ്റപ്പെടുത്തല്‍. ഇതുകൂടാതെ സേനയ്ക്കുള്ള ബജറ്റ് വര്‍ധിപ്പിക്കാനും, പ്രതീക്ഷിതമാക്കുന്നതിനും സര്‍ക്കാര്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
- dated 05 Aug 2018


Comments:
Keywords: Germany - Otta Nottathil - 6820182 Germany - Otta Nottathil - 6820182,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
song_kudumbathin_nadhanam_youseppe__wilson_piravom_anupamasneham_album
വി. യൗസേപ്പിതാവിനെപ്പറ്റിയുള്ള ഒരു ഗാനം Recent or Hot News
തുടര്‍ന്നു വായിക്കുക
ksf_relief_fund_cm
ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജം കേരള സമാജം കേരള "രക്ഷാ" ഫണ്ട് മുഖ്യമന്ത്രിയ്ക്ക് നല്‍കി Recent or Hot News
തുടര്‍ന്നു വായിക്കുക
171020182
ബവേറിയയിലെ രാഷ്ട്രീയ ഭൂകമ്പം: ജര്‍മനിയില്‍ പുനര്‍ ധ്രുവീകരണം Recent or Hot News
തുടര്‍ന്നു വായിക്കുക
161020184
ലോക വ്യാപാര കേന്ദ്ര ആക്രമണ കേസിലെ പ്രതിയെ ജര്‍മനി മോചിപ്പിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
161020183
ബവേറിയന്‍ 'ദുരന്തം': ജര്‍മന്‍ സര്‍ക്കാരില്‍ പോസ്റ്റ്മോര്‍ട്ടം Recent or Hot News
തുടര്‍ന്നു വായിക്കുക
161020182
നഷ്ടപ്പെട്ട വിശ്വാസ്യത തിരിച്ചു പിടിക്കും: മെര്‍ക്കല്‍
തുടര്‍ന്നു വായിക്കുക
161020181
മലിനീകരണ തട്ടിപ്പ്: ഓപ്പലും പെട്ടു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us