Today: 22 Jan 2020 GMT   Tell Your Friend
Advertisements
നാസി കുറ്റകൃത്യങ്ങള്‍ ജര്‍മനി ഓര്‍ത്തിരിക്കണം: മെര്‍ക്കല്‍
Photo #1 - Germany - Otta Nottathil - 71220191merkel
ഓഷ്വിറ്റ്സ്: ജര്‍മന്‍ ചാന്‍സലറായ ശേഷം അംഗല മെര്‍ക്കല്‍ ആദ്യമായി ഓഷ്വിറ്റ്സ് സന്ദര്‍ശിച്ചു. പോളണ്ടിലെ ഈ കോണ്‍സന്‍ട്രേഷന്‍ ക്യാംപ് മോചിപ്പിച്ചതിന്റെ എഴുപത്തഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ചായിരുന്നു മെര്‍ക്കലിന്റെ സന്ദര്‍ശനം.

നാസികള്‍ നടത്തിയ യുദ്ധക്കുറ്റങ്ങള്‍ ഓര്‍ത്തിരിക്കാന്‍ ജര്‍മനിക്ക് അവസാനിക്കാത്ത ഉത്തരവാദിത്വമാണുള്ളതെന്ന് സന്ദര്‍ശനവേളയില്‍ മെര്‍ക്കല്‍ അഭിപ്രായപ്പെട്ടു. ഈ ഉത്തരവാദിത്വം ജര്‍മനിക്കാരുടെ ദേശീയ വ്യക്തിത്വത്തിന്റെ ഭാഗം കൂടിയാണെന്നും അവര്‍ പറഞ്ഞു.

ജര്‍മനിയില്‍ സെമിറ്റിക് വിരുദ്ധ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചു വരുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് മെര്‍ക്കലിന്റെ ഓഷ്വിറ്റ്സ് സന്ദര്‍ശനവും ഈ അഭിപ്രായപ്രകടനവും. 1.1 മില്യന്‍ ആളുകളെയാണ് നാസി ഭരണകൂടം ഓഷ്വിറ്റ്സ് ക്യാംപില്‍ വച്ച് കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ടവരില്‍ ബഹുഭൂരിപക്ഷവും ജൂതരുമായിരുന്നു.

പോഷിഷ് പ്രധാനമന്ത്രി മത്തേവൂസ് മോറാവീക്കിയും ഓഷ്വിറ്റ്സ് തടവറയില്‍ നിന്ന് ജീവനോടെ പുറത്തുവന്ന ബോഗ്ദാന്‍ സ്റ്റാനിസ്ളാവ് ബാര്‍ട്ടനികോവ്സ്കിയും സന്ദര്‍ശനവേളയില്‍ മെര്‍ക്കലിന് ഒപ്പമുണ്ടായിരുന്നു.
- dated 06 Dec 2019


Comments:
Keywords: Germany - Otta Nottathil - 71220191merkel Germany - Otta Nottathil - 71220191merkel,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
matrimonial_advt
ജര്‍മനിയിലുള്ള യുവാവിന് വധുവിനെ ആവശ്യമുണ്ട് Recent or Hot News
തുടര്‍ന്നു വായിക്കുക
beben_parappallil_krefeld_funeral
ബേബി ജോണ്‍ പറപ്പള്ളിയുടെ സംസ്കാരം ജനുവരി 28 ന് Recent or Hot News
തുടര്‍ന്നു വായിക്കുക
othodox_mass_feb_1_stuttgart
സ്ററുട്ട്ഗാര്‍ട്ടില്‍ ഓര്‍ത്തഡോക്സ് കുര്‍ബാന ഫെബ്രുവരി ഒന്നിന് Recent or Hot News
തുടര്‍ന്നു വായിക്കുക
22120194_virgin_auctioned_katya_munich_germany
ജര്‍മനിയില്‍ പത്തൊമ്പതുകാരി കന്യകാത്വം വിറ്റു; 1.2 മില്യന്‍ യൂറോയ്ക്ക് Recent or Hot News
തുടര്‍ന്നു വായിക്കുക
22120191police
ജര്‍മന്‍ പോലീസ് റിക്രൂട്ട്മെന്റിനുള്ള ഭാഷാ പരിജ്ഞാന നിബന്ധനയില്‍ ഇളവ് Recent or Hot News
തുടര്‍ന്നു വായിക്കുക
21120195german
ജര്‍മന്‍ തൊഴില്‍ സംസ്കാരത്തെക്കുറിച്ച് അറിയേണ്ടതെല്ലാം
തുടര്‍ന്നു വായിക്കുക
21120191dr_electric_schock
ഇലക്ട്രിക് ഷോക്ക് ചികില്‍സ ; ജര്‍മനിയില്‍ വ്യാജ ഡോക്ടര്‍ക്ക് തടവ്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us