Advertisements
|
ജര്മനിയിലേയ്ക്കുള്ള കുടിയേറ്റം വീണ്ടും ഉദാരമാക്കി
ജോസ് കുമ്പിളുവേലില്
ബര്ലിന്: ജര്മനിയിലേക്കുള്ള വിദേശ വിദഗ്ധ തൊഴിലാളികളുടെ കുടിയേറ്റം താരതമ്യേന അനായാസമാക്കുന്ന തരത്തിലുള്ള കുടിയേറ്റ നിയമ ഭേദഗതി രാജ്യത്ത് പ്രാബല്യത്തില് വന്നതോടെ മലയാളികള് ഉള്പ്പടെയുള്ളവര്ക്ക് വീണ്ടും സുവര്ണ്ണാവസരമാണ് കൈവന്നിരിയ്ക്കുന്നത്. ഫെഡറല് പാര്ലമെന്റ് അംഗീകരിച്ചു മാര്ച്ച് ഒന്നിനു പ്രാബല്യത്തിലായ മാറ്റങ്ങള് പ്രകാരം, യൂറോപ്യന് യൂണിയനു പുറത്തുനിന്നുള്ള തൊഴിലാളികളെ സംബന്ധിച്ച് വളരെ ഗുണപരമായ നേട്ടങ്ങളാണ് നടപ്പായിരിക്കുന്നത്.
വിദേശ രാജ്യങ്ങളില് നിന്നുള്ള വിദഗ്ധ തൊഴിലാളികള്ക്ക് പുതിയ നിയമ വ്യവസ്ഥ അനുസരിച്ച് കൂടുതല് തൊഴിലവസരങ്ങളും മുന്പത്തേതിനെക്കാള് കൂടുതല് മികച്ച അവസരങ്ങളും രാജ്യത്ത് ലഭ്യമാകും.
ജര്മനിയില് നിന്നോ യൂറോപ്യന് യൂണിയന് രാജ്യങ്ങളില് നിന്നോ മറ്റ് അപേക്ഷകരില്ലെങ്കില് മാത്രം പുറത്തു നിന്ന് ആളെ എടുത്തിരുന്ന സമ്പ്രദായത്തിനാണ് ഇപ്പോള് മാറ്റം വന്നിരിക്കുന്നത്.
ജര്മന് ഭാഷ അറിയുന്ന, മതിയായ യോഗ്യതകളുള്ള ഏതു വിദേശിക്കും തൊഴില് അന്വേഷിച്ച് ആറു മാസം വരെ രാജ്യത്ത് തങ്ങാന് അനുമതി ലഭിക്കുമെന്ന മുന് നിയമങ്ങളും ഇതോടെ ഉദാരമായി. ജര്മനിയിലെ സ്കില്ഡ് ഇമിഗ്രേഷന് ആക്റ്റ് എന്ന വിശേഷിപ്പിയ്ക്കുന്ന കുടിയേറ്റ നിയമം നിലവിലായതോടെ യൂറോപ്യന് യൂണിയനിതര രാജ്യത്തു നിന്നുള്ള വിദഗ്ധ തൊഴിലാളികളുടെ രാജ്യത്തേക്കുള്ള ഒഴുക്ക് ശക്തിപ്പെടുക മാത്രമല്ല കുടിയേറ്റം എളുപ്പമാകുമെന്നാണ് സര്ക്കാ ര്തന്നെ വിലയിരുത്തപ്പെടുന്നത്.
എങ്ങനെ അപേക്ഷിയ്ക്കാം
പുതിയ നിയമമനുസരിച്ച് യോഗ്യതയുള്ള പ്രൊഫഷണലുകളെ യോഗ്യതയുള്ള പ്രൊഫഷണലുകളായി കണക്കാക്കുന്ന പട്ടികയാണ് വിപുലീകരിച്ചത്.
പുതിയ നിയമപ്രകാരം, മൂന്നു വര്ഷത്തെ വിദ്യാഭ്യാസ ബിരുദം നേടിയവര്ക്ക് പുറമേ, കുറഞ്ഞത് രണ്ട് വര്ഷമെങ്കിലും നീണ്ടുനിന്ന പരിശീലന കോഴ്സിന് ശേഷം നേടിയ തൊഴില് പരിശീലന യോഗ്യതയുള്ള യൂറോപ്യന് യൂണിയനിലല്ലാത്ത പൗരന്മാരെയും യോഗ്യതയുള്ള പ്രൊഫഷണലുകളായി കണക്കാക്കും.
കൂടാതെ, ജര്മനിയില് നിയമപരമായി ജോലിചെയ്യുന്നതിന് തൊഴിലാളി ഇനിപ്പറയുന്ന വ്യവസ്ഥകള് പാലിക്കണം:
യോഗ്യരായവര് അവരുടെ വിദേശ യോഗ്യത ജര്മനിയിലെ ബന്ധപ്പെട്ട അതോറിറ്റി ഔദ്യോഗികമായി അംഗീകരിച്ചിരിക്കണം.അവര് ജര്മനിയിലെ ഒരു തൊഴിലുടമയില് നിന്ന് അവരുടെ തൊഴില് മേഖലയില് ഒരു തൊഴില് കരാര് / ഓഫര് ഉണ്ടായിരിക്കണം.
രാജ്യത്ത് വിവിധ മേഖലകളില് നേരിടുന്ന വിദഗ്ധ തൊഴിലാളികളുടെ ക്ഷാമം പരിഹരിക്കുകയാണ് നിയമത്തിന്റെ ലക്ഷ്യം. ഇത്തരത്തില് ഒന്നര മില്യന് തൊഴിലവസരങ്ങളാണ് രാജ്യത്ത് നികത്തപ്പെടാതെ കിടക്കുന്നത്. എന്നാല്, ഇപ്പോഴത്തെ നിയമം വഴി കാല് ലക്ഷത്തോളം പേര്ക്കു മാത്രമാണ് അടിയന്തരമായി അവസരം ലഭിക്കുക. ഇതില് ക്രാഫ്റ്റ്സ്, എന്ജിനീയറിങ്, നഴ്സിങ്, കെയര്, കുക്കിങ്, മെറ്റല് മേഖലകളിലുള്ളവര്ക്കായിരിക്കും ആദ്യമുന്ഗണന.
രാജ്യത്തോ യൂറോപ്യന് യൂണിയനിലോ തൊഴിലാളികള് ലഭ്യമല്ലെന്ന് ഉറപ്പാക്കിയിട്ടു മാത്രം പുറത്തുനിന്ന് റിക്രൂട്ട്മെന്റ് നടത്താന് സാധിച്ചിരുന്ന തരത്തിലുള്ള നിയന്ത്രണം പുതിയ നിയമത്തിലൂടെ എടുത്തു കളഞ്ഞു. യൂണിവേഴ്സിറ്റി ബിരുദമുണ്ടെങ്കില് മാത്രം വിദേശികള്ക്ക് അവസരം എന്ന നിയന്ത്രണവും ഇതോടെ ഒഴിവാക്കി. ഇതിനു പകരം രണ്ടു വര്ഷത്തില് കുറയാത്ത തൊഴില് പരിശീലനം നേടിയവര്ക്കും അപേക്ഷിക്കാം.
ഇത്തരത്തില് ജോലി അന്വേഷിക്കുന്നതിന് ആറു മാസം വരെ രാജ്യത്ത് തങ്ങാന് അനുമതി നല്കുന്നതും പുതിയ തീരുമാനമാണ്. അംഗീകൃത യോഗ്യതയും രാജ്യത്ത് താമസിക്കുന്നതിനുള്ള ചെലവ് താങ്ങുന്നതിനുള്ള ശേഷിയുമുള്ളവര്ക്കാണ് ഇതു ലഭിക്കുന്നത്.ഒപ്പം വിദേശത്തുനിന്നുള്ള ബിരുദങ്ങള്ക്ക് ജര്മനിയില് അംഗീകാരം നേടുന്നതിനുള്ള സങ്കീര്ണതകളും ഒഴിവാക്കിയിട്ടുണ്ട്. വിസ അപേക്ഷയ്ക്കുള്ള പ്രക്രിയകളും ലളിതമാക്കി.
നിലവില് ജോബ് സീക്കര് വിസാ(ജെഎസ്വി) വിദഗ്ധര്ക്കു മാത്രമായിരുന്നത് രണ്ടു വര്ഷം വരെ ജോലി പരിചയമുള്ള സ്കില്ഡ് ജോലിക്കാര്ക്കും ലഭിയ്ക്കും എന്നതാണ് ഒരു പ്രത്യേകത. എന്നാല് ഇവരൊക്കെതന്നെ ജര്മന് ഭാഷ അിറഞ്ഞിരിയ്ക്കണം. മിനിമം ജര്മന് ഭാഷ ലെവര് ബി വണ് ഉണ്ടെങ്കില് ഇത്തരക്കാര്ക്ക് അപേക്ഷിയ്ക്കാം. ബി ടു ലെവല് യോഗ്യതയുണ്ടെങ്കില് ഏറെ അഭികാമ്യം. ഇപ്പോള് തന്നെ ഒട്ടനവധിയാളുകള് ജെഎസ്വി വിസായില് രാജത്തേയ്ക്കു കുടിയേറുന്നുണ്ട്. പക്ഷെ ഇവരില് ഭൂരിഭാഗം ആളുകള്ക്കും ജര്മന് ഭാഷയില് സാമാന്യ ജ്ഞാനം പോലുമില്ലാത്തത് വലിയൊരു തടസമായി നില്ക്കുന്നു.അതുതന്നെയുമല്ല ഒരു പ്രത്യേക ജോബിനു അപേക്ഷിച്ചാല് മാത്രമേ ജെഎസ്വി വിസ അനുവദിയ്ക്കുകയുള്ളു. അതുവഴി രാജ്യത്തെത്തിയാല് ഇവിടെ വന്നതിനു ശേഷം മറ്റൊരു ജോലിയ്ക്കായി അപേക്ഷ നല്കാനോ ജോലിയുടെ ഇനം/തരം മാറാനോ സാദ്ധ്യമല്ല എന്നുള്ള കാര്യം പലര്ക്കും അറിയാതെ പോകുന്നത് കാര്യങ്ങള് കൂടുതല് സങ്കീര്ണ്ണമാക്കുന്നു. രാജ്യത്തെത്തി ആറു മാസത്തിനകം നിശ്ചിത ജോലി കണ്ടു പിടിച്ചില്ലെങ്കില് ഇവര് നിശ്ചയമായും തിരിച്ചു പോകേണ്ടി വരും. ഇക്കാര്യത്തില് ഒട്ടനവധി അന്വേഷകര് ലേഖകനുമായി ബന്ധപ്പെടുന്നുണ്ട്.
എന്താണ് ഷെങ്കന് വിസ
യൂറോപ്യന് യൂണിയനിലെ 26 അംഗ ഷെങ്കന് ബ്ളോക്കിലെ അംഗ രാജ്യങ്ങളിലൊന്നിന്റെ അനുവാദത്തോടുകൂടിയുള്ള ട്രാവല് പെര്മിറ്റിനെയാണ് യൂണിഫോം ഷെങ്കന് വിസ എന്നു പറയുന്നത്. ഓസ്ട്രിയ, ബെല്ജിയം, ചെക്ക് റിപ്പബ്ളിക്, ഡെന്മാര്ക്ക്, എസ്റേറാണിയ, ഫിന്ലാന്ഡ്, ഫ്രാന്സ്, ജര്മനി, ഗ്രീസ്, ഹംഗറി, ഐസ്ലാന്റ്, ഇറ്റലി, ലാത്വിയ, ലിസ്ററന്സ്റൈ്റന്, ലിത്വാനിയ, ലുക്സംബര്ഗ്, മാള്ട്ട, നെതര്ലാന്ഡ്സ്, നോര്വെ, പോളണ്ട്, പോര്ച്ചുഗല്, സ്ളൊവാക്യ, സ്ളൊവേനിയ, സ്പെയിന്, സ്വീഡന്, സ്വിറ്റ്സര്ലന്ഡ് എന്നിീ രാജ്യങ്ങളാണ് ഷെങ്കന് ബ്ളോക്കിലുള്ളത്.
വിസ സ്ററാമ്പ് ചെയ്യുന്ന തീയതി മുതല് ആരംഭിക്കുന്ന 90 ദിവസത്തേയ്ക്കാണ് വിസയുടെ കാലാവധി. എന്നാല് സിംഗിള് എന്ട്രി, ഡബിള് എന്ട്രി, മള്ട്ടിപ്പിള് എന്ട്രി എന്നീ ടൈപ്പുകള് ഈ വര്ഷം ജനുവരി മുതല് നിശ്ചിത പരിഗണനയില് ലഭ്യമാണ്.
ഇതാവട്ടെ ആറുമാസ കാലയളവിലേക്കും, അഞ്ചു വര്ഷ കാലയളവിലേയ്ക്കുമാണ് നല്കുന്നത്. ഇയു ബ്ളോക്കിലെ ആവശ്യമുള്ള പ്രദേശത്ത് യാത്രചെയ്യാനും താമസിക്കാനും ഈ വിസകൊണ്ട് സാധിയ്ക്കുമെന്നല്ലാതെ ജോലി ചെയ്യാന് യാതൊരുവിധ അവകാശവുമില്ല. ജെഎസ്വി വിസയായോ വര്ക്ക് പെര്മിറ്റായോ മാറ്റിയെടുക്കാനും ഇവര്ക്ക് സാദ്ധ്യമല്ല.
കഴിഞ്ഞ ദിവസം മുതല് ആറു രാജ്യങ്ങള്ക്കായി റിപ്പബ്ളിക് ഓഫ് തുര്ക്കി വിസ രഹിത യാത്ര അനുവദിച്ചിട്ടുണ്ട്. ഓസ്ട്രിയ, ബെല്ജിയം, നെതര്ലാന്ഡ്സ്, പോളണ്ട്, സ്പെയിന്, യുകെ എന്നിവിടങ്ങളിലെ പൗരന്മാര്ക്കാണ് ടൂറിസം ആവശ്യങ്ങള്ക്കായി ഹ്രസ്വകാല യാത്രകള്ക്കായി വിസയില്ലാതെ തുര്ക്കിയിലേക്ക് പോകാന് കഴിയുന്നത്.
ഇത് 90 ദിവസത്തിലൊരിയ്ക്കല് മാത്രമാണ്. ഇതുവരെ 78 ലോക രാജ്യങ്ങളിലെ പൗരന്മാര്,ചില യൂറോപ്യന് യൂണിയന് പൗരന്മാര്, ഫിന്ലാന്ഡ്, ജര്മനി, ഇറ്റലി, അയര്ലന്ഡ്, ഫ്രാന്സ്, സ്വീഡന്, സ്വിറ്റ്സര്ലന്ഡ് തുടങ്ങിയ രാജ്യങ്ങളിലെ പൗരന്മാര് ഉള്പ്പെടെ ടൂറിസം ആവശ്യങ്ങള്ക്കായി വിസയില്ലാതെ തുര്ക്കിയിലേക്ക് പോകാമായിരുന്നത്. |
|
- dated 07 Mar 2020
|
|
Comments:
Keywords: Germany - Otta Nottathil - 7320202skilled Germany - Otta Nottathil - 7320202skilled,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
|
Other News Titles:
|
|
Advertisements
|