Today: 17 Oct 2019 GMT   Tell Your Friend
Advertisements
ബര്‍ലിനില്‍ പരിസ്ഥിതി പ്രവര്‍ത്തകരുടെ വഴിതടയല്‍ സമരം
Photo #1 - Germany - Otta Nottathil - 81020191climate

ബര്‍ലിന്‍: ജര്‍മനിയില്‍ പരിസ്ഥിതി പ്രവര്‍ത്തകരുടെ സമരമുഖങ്ങള്‍ക്ക് ചൂടുപിടിക്കുന്നു. കാലാവസ്ഥാ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്നവരും പ്രതിപക്ഷവും ചേര്‍ന്ന് ബര്‍ലിനില്‍ നടത്തിയ വഴിതടയല്‍ സമരത്തില്‍ അംഗല മെര്‍ക്കല്‍ സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനമുയര്‍ന്നു.

ബര്‍ലിനിലാകമാനം സമരത്തെത്തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു. പുതിയ കാലാവസ്ഥാ സംരക്ഷണ നിയമത്തില്‍ മെര്‍ക്കലിന്റെ സര്‍ക്കാര്‍ വെള്ളം ചേര്‍ത്തെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്.

സെപ്റ്റംബറില്‍ തയാറാക്കിയ കാലാവസ്ഥാ ധാരണയിലെ പല നിര്‍ണായക വ്യവസ്ഥകളും പരിസ്ഥിതി മന്ത്രാലയം ഇപ്പോള്‍ തയാറാക്കിയ കരട് നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നാണ് പ്രക്ഷോഭകര്‍ ചൂണ്ടിക്കാട്ടുന്നത്. 2050നുള്ളില്‍ കാര്‍ബണ്‍ ന്യൂട്രലാകാനുള്ള ലക്ഷ്യവും വിദഗ്ധരുടെ സ്വതന്ത്ര സമിതി രൂപീകരിക്കാനുള്ള തീരുമാനവും ഇത്തരത്തില്‍ ഒഴിവാക്കപ്പെട്ടെന്നാണ് ആരോപണം.

കാലാവസ്ഥാ സംരക്ഷണത്തിന്റെ കാര്യത്തില്‍ ജനാധിപത്യ വിരുദ്ധമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്ന് ഇടതുപക്ഷ എംപി ലോറന്‍സ് ഗോസ്റ്റ ബ്യൂട്ടിന്‍ ആരോപിച്ചു. 2015ലെ പാരിസ് ധാരണയും ലംഘിക്കുന്നതിലേക്കാണ് ജര്‍മനിയുടെ പോക്കെന്നും അദ്ദേഹത്തെപ്പോലുള്ളവര്‍ ആശങ്ക പ്രകടിപ്പിക്കുന്നു.
- dated 07 Oct 2019


Comments:
Keywords: Germany - Otta Nottathil - 81020191climate Germany - Otta Nottathil - 81020191climate,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
onam_stuttgart_2019
ഡോ.ഗുണ്ടര്‍ട്ടിന്റെ നാട്ടിലെ ഓണാഘോഷം വേറിട്ടതായി Recent or Hot News
തുടര്‍ന്നു വായിക്കുക
buch_messe_frankfurt_2019
ഫ്രാങ്ക്ഫര്‍ട്ട് പുസ്തകമേളയ്ക്ക് നാളെ തുടക്കമാവും Recent or Hot News
തുടര്‍ന്നു വായിക്കുക
george_poovan
ജര്‍മന്‍ മലയാളി ജോര്‍ജ് പൂവന്‍ നിര്യാതനായി
തുടര്‍ന്നു വായിക്കുക
101020194flight
ക്യാമ്പെയിന്‍ ഫലം കാണുന്നില്ല; ജര്‍മനിയില്‍ വിമാന യാത്രക്കാരുടെ എണ്ണം കൂടി
തുടര്‍ന്നു വായിക്കുക
101020192climate
ജര്‍മന്‍ കാലാവസ്ഥാ നിയമത്തിന് സര്‍ക്കാരിന്റെ അംഗീകാരം
തുടര്‍ന്നു വായിക്കുക
101020193synagogue
ജര്‍മനിയിലെ സിനഗോഗില്‍ ആക്രമണം; രണ്ടു പേര്‍ മരിച്ചു
തീവ്ര വലതുപക്ഷക്കാരനായ അക്രമി അറസ്ററില്‍ തുടര്‍ന്നു വായിക്കുക
rosery_cologne_2019
കൊളോണില്‍ കൊന്തനമസ്കാരവും നൊവേനയും ഒക്ടോബര്‍ 11 ന് ആരംഭിയ്ക്കും
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us