Today: 14 Aug 2018 GMT   Tell Your Friend
Advertisements
പ്രഭാവ കാലം പിന്നിട്ട് മെര്‍ക്കല്‍
Photo #1 - Germany - Otta Nottathil - 8220183

ബര്‍ലിന്‍: ലോകത്തെ ഏറ്റവും ശക്തയായ വനിത എന്ന വിശേഷണം വരെ നേടിയെടുത്ത ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കലിന്റെ പ്രഭാവ കാലം കടന്നു പോയിരിക്കുന്നു എന്നു കൂടിയാണ് ജര്‍മനിയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള സഖ്യ ഉടമ്പടിയിലെ സൂചന.

സഖ്യ ഉടമ്പടി യാഥാര്‍ഥ്യമാകണമെങ്കില്‍ എസ് പി ഡിയുടെ നാലര ലക്ഷം അംഗങ്ങള്‍ക്കിടയില്‍ ഹിത പരിശോധന നടത്തണം. ഇപ്പോഴത്തെ സാഹചര്യത്തില്‍ നേരിയ ഭൂരിപക്ഷത്തിലായാലും അംഗീകാരം ലഭിക്കുമെന്നു തന്നെയാണ് കരുതുന്നത്. എന്നാല്‍, സര്‍ക്കാരിന്റെ കാലാവധിയായ നാലു വര്‍ഷത്തിന്റെ പകുതിയാകുമ്പോള്‍ ഉടമ്പടി പുനരവലോകനം ചെയ്യണമെന്ന വ്യവസ്ഥ കൂടി ഉള്‍പ്പെടുന്നു. ആ സമയത്ത് എസ് പി ഡി അംഗങ്ങള്‍ നോ പറഞ്ഞാല്‍ അന്നവസാനിക്കും മെര്‍ക്കല്‍ യുഗം!

മറ്റൊരു പാര്‍ട്ടിയുടെ താത്പര്യങ്ങള്‍ക്കനുസരിച്ചു മാത്രം ചലിക്കാന്‍ കഴിയുന്ന പാവയായി പഴയ ഉരുക്കു ചാന്‍സലര്‍ മാറുന്നത് സി ഡി യു അണികള്‍ക്കോ ജര്‍മന്‍ ജനതയ്ക്കോ ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ടായിരിക്കും. 12 വര്‍ഷം പിന്നിട്ട അപ്രമാദിത്വം അവസാനിച്ച്, മെര്‍ക്കല്‍ തന്റെ രാഷ്ട്രീയ ജീവിതത്തിന്റെ അവസാന ഘട്ടത്തിലേക്കു പ്രവേശിച്ചു കഴിഞ്ഞു എന്നു തന്നെയാണ് പാര്‍ട്ടിക്കുള്ളിലും പുറത്തുമുള്ള വിലയിരുത്തല്‍.

നാലാം തവണയും ചാന്‍സലറാകാന്‍ മത്സരിച്ച് മെര്‍ക്കലിന്റെ പാര്‍ട്ടി പാര്‍ലമെന്റില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ വോട്ട് ശതമാനമാണ് അവര്‍ക്കു ലഭിച്ചിരുന്നത്. മെര്‍ക്കലിന്റെ നയങ്ങളെ തുറന്നെതിര്‍ത്ത് തീവ്ര വലതുപക്ഷ പാര്‍ട്ടികള്‍ വലിയ മുന്നേറ്റം സ്വന്തമാക്കുകയും ചെയ്തിരുന്നു. ഇതു തന്നെയാണ് സര്‍ക്കാര്‍ രൂപീകരണം നാലു മാസം വൈകാനും കാരണമായത്. മെര്‍ക്കലിന്റെ രാഷ്ട്രീയ പരാജയമായി തന്നെ ഇതു വിശേഷിപ്പിക്കപ്പെടുകയും ചെയ്യുന്നു.

ഇക്കുറി മെര്‍ക്കല്‍ നാലു വര്‍ഷം കാലാവധി പൂര്‍ത്തിയാക്കാതെ പിന്‍ഗാമിയെ പാതിവഴിയില്‍ അധികാരമേല്‍പ്പിക്കുമെന്നു പോലും റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്.
- dated 08 Feb 2018


Comments:
Keywords: Germany - Otta Nottathil - 8220183 Germany - Otta Nottathil - 8220183,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us