Today: 04 Jun 2020 GMT   Tell Your Friend
Advertisements
കൊറോണ കാലത്ത് പ്രതിച്ഛായ വീണ്ടെടുത്ത് മെര്‍ക്കല്‍ സര്‍ക്കാര്‍
Photo #1 - Germany - Otta Nottathil - 8520205merkel

ബര്‍ലിന്‍: ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്കു പതിച്ചിരുന്ന പ്രതിച്ഛായ കൊറോണവൈറസിനെ നേരിടുന്നതിനുള്ള പ്രവര്‍ത്തനങ്ങളിലൂടെ തിരിച്ചുപിടിച്ച് ജര്‍മനിയിലെ അംഗല മെര്‍ക്കല്‍ സര്‍ക്കാര്‍.

മറ്റു പല യൂറോപ്യന്‍ രാജ്യങ്ങളെയും അപേക്ഷിച്ച് ഏറ്റവും ഫലപ്രദമായി രോഗബാധയെ നിയന്ത്രിച്ചു നിര്‍ത്താന്‍ ജര്‍മനിക്കു സാധിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ മികച്ച പ്രവര്‍ത്തനഫലമായാണ് ഭൂരിപക്ഷം ജനങ്ങളും ഇതിനെ കണക്കാക്കുന്നതെന്നാണ് സര്‍വേകളില്‍ വ്യക്തമാകുന്നത്.

രോഗം പടര്‍ന്നു തുടങ്ങിയ സമയത്തെ ഞെട്ടലില്‍നിന്നു പെട്ടെന്നു തന്നെ മുക്തി പ്രാപിക്കാനും രാഷ്ട്രീയ ഐക്യം ഉറപ്പാക്കി മുന്നോട്ടു പോകാനും സര്‍ക്കാരിനും സാധിച്ചിട്ടുണ്ട്. പ്രതിപക്ഷത്തുള്ള എഫ് ഡി പിയും എ എഫ് ഡിയുമെല്ലാം ഇപ്പോള്‍ മാത്രമാണ് സര്‍ക്കാരിനെ വിമര്‍ശിച്ചു തുടങ്ങിയിട്ടുള്ളത്. മാധ്യമങ്ങളും ഇതുവരെ സര്‍ക്കാരിന് എല്ലാ പിന്തുണയും നല്‍കിപ്പോന്നു.

ഏറ്റവും പുതിയ സര്‍വേകളില്‍ പ്രകാരം രാജ്യത്തെ ജനങ്ങളില്‍ മൂന്നില്‍ രണ്ട് ആളുകളും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ അംഗീകരിക്കുന്നവരാണ്. മെര്‍ക്കലിന് അറുപതു ശതമാനം പേരുടെ പിന്തുണയും ഇപ്പോള്‍ രേഖപ്പെടുത്തുന്നു. ധനമന്ത്രി ഒലാഫ് ഷോള്‍സ്, ആരോഗ്യ മന്ത്രി യെന്‍സ് സ്പാന്‍ എന്നിവരാണ് പ്രവര്‍ത്തന മികവില്‍ മെര്‍ക്കലിനു തൊട്ടു പിന്നിലായി ജനങ്ങളുടെ പരിഗണനയിലുള്ളത്. സാമ്പത്തിക വകുപ്പ് മന്ത്രി പീറ്റര്‍ ഓള്‍ട്ട്മെയര്‍, ആഭ്യന്തര മന്ത്രി ഹോഴ്സ്റ്റ് സീഹോഫര്‍ എന്നിവരുടെ ജനപ്രീതിയിലും വന്‍ കുതിച്ചുകയറ്റം ദൃശ്യമാകുന്നു.

ഭരണമുന്നണിയെ നയിക്കുന്ന സി ഡി യുവിന് ഇപ്പോള്‍ 39 ശതമാനം പേരാണ് പിന്തുണ നല്‍കുന്നത്. കഴിഞ്ഞ മാസത്തേതിനെ അപേക്ഷിച്ച് അഞ്ച് ശതമാനത്തിന്റെ വര്‍ധനയാണിത്. 2017 ഓഗസ്റ്റിലാണ് ഇതിനു മുന്‍പ് പാര്‍ട്ടിക്ക് ഇത്ര വലിയ ജനപിന്തുണ ലഭിച്ചത്. പ്രതിപക്ഷത്തുനിന്ന് ഭരണമുന്നണിയിലെത്തിയ എസ് പി ഡിയുടെ ജനപിന്തുണ 16 ശതമാനത്തില്‍ തുടരുകയാണ്.

അതേസമയം, പ്രതിപക്ഷ പാര്‍ട്ടികളുടെയെല്ലാം ജനപ്രീതിയില്‍ ഇടിവാണ് രേഖപ്പെടുത്തുന്നത്. ഗ്രീന്‍ പാര്‍ട്ടിക്ക് നാലു ശതമാനം കുറഞ്ഞ് 18 ശതമാനത്തിലെത്തി. വലതുപക്ഷ എ എഫ് ഡിയുടേത് ഒരു ശതമാനം കുറഞ്ഞ് ഒമ്പത് ശതമാനവുമായി.
- dated 08 May 2020


Comments:
Keywords: Germany - Otta Nottathil - 8520205merkel Germany - Otta Nottathil - 8520205merkel,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
4620209package
ജര്‍മനിക്ക് 130 ബില്യന്‍ യൂറോയുടെ ഉത്തേജക പാക്കേജ് Recent or Hot News
തുടര്‍ന്നു വായിക്കുക
4620207brit
ബ്രെക്സിറ്റിനു തൊട്ടു മുന്‍പ് ജര്‍മന്‍ പൗരത്വം നേടിയത് 14,500 ബ്രിട്ടീഷുകാര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
46202010floyd
ജോര്‍ജ് ഫ്ളോയ്ഡിന്റെ കൊലപാതകത്തെ അപലപിച്ച് ജര്‍മനി Recent or Hot News
അക്രമം അവസാനിപ്പിക്കാന്‍ ആഹ്വാനം
തുടര്‍ന്നു വായിക്കുക
31520201transport
ഗതാഗത മേഖലയില്‍ വമ്പന്‍ അടിസ്ഥാന സൗകര്യ വികസന പദ്ധതിയുമായി ജര്‍മനി Recent or Hot News
തുടര്‍ന്നു വായിക്കുക
30520202virologist
ജര്‍മനിയില്‍ വൈറോളജിസ്റ്റുകള്‍ക്ക് വധഭീഷണി Recent or Hot News
തുടര്‍ന്നു വായിക്കുക
28520204farright
ജര്‍മനിയിലെ വലതുപക്ഷ കുറ്റകൃത്യങ്ങളില്‍ വര്‍ധന
തുടര്‍ന്നു വായിക്കുക
285202010merkel
വൈറസ് നിയന്ത്രണവിധേയം: മെര്‍ക്കല്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us