Today: 24 May 2018 GMT   Tell Your Friend
Advertisements
ജര്‍മന്‍ മുന്നണിയില്‍ തുടക്കത്തിലേ കല്ലുകടി
Photo #1 - Germany - Otta Nottathil - 9220182
ബര്‍ലിന്‍: ജര്‍മനിയില്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ് നാലു മാസവും പിന്നിട്ട ശേഷം വളരെ പാടുപെട്ട് രൂപപ്പെടുത്തിയെടുത്ത മുന്നണി സംവിധാനത്തില്‍ തുടക്കത്തില്‍ തന്നെ കല്ലുകടി. സി ഡി യു ~ സി എസ് യു പാര്‍ട്ടികള്‍ എസ് പി ഡിയുമായി എത്തിച്ചേര്‍ന്നിരിക്കുന്ന സഖ്യ ഉടമ്പടി സംബന്ധിച്ച് ഇരുപക്ഷത്തിനിന്നും രൂക്ഷമായ എതിര്‍പ്പുകളാണ് ഉയരുന്നത്.

സി ഡി യുവിന്റെ സാമ്പത്തിക വിഭാഗത്തിനു പ്രധാന എതിര്‍പ്പ്, ധന മന്ത്രാലയം എസ് പി ഡിക്കു നല്‍കുന്നതിലാണ്. യൂറോപ്യന്‍ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ എസ് പി ഡി പ്രതിനിധിയായി വരുന്ന ധനമന്ത്രിക്കു സാധിക്കില്ലെന്നാണ് ഈ വിഭാഗം നേതാക്കള്‍ പറയുന്നത്.

അതേസമയം, ഇതെല്ലാം അഭിപ്രായ പ്രകടനങ്ങള്‍ മാത്രമാണെന്നും, പാര്‍ട്ടിയില്‍ ഇക്കാര്യത്തില്‍ ഭിന്നതയൊന്നുമില്ലെന്നും മുതിര്‍ന്ന നേതാക്കള്‍ പറയുന്നു. ധന മന്ത്രാലയം എസ് പി ഡിക്കു നല്‍കിയപ്പോഴും സാമ്പത്തിക മന്ത്രാലയം സി ഡി യുവിനു തന്നെയാണെന്നും, മുന്നണിയാകുമ്പോള്‍ വിട്ടുവീഴ്ചകള്‍ ആവശ്യമായി വരുമെന്നുമാണ് ഇവര്‍ പറയുന്നത്.

അതേസമയം, മുന്നണി ചര്‍ച്ചയുടെ വിജയകരമായ പര്യവസാനത്തെ ജര്‍മന്‍ പ്രസിഡന്റ് ഫ്രാങ്ക് വാള്‍ട്ടര്‍ സ്ററീന്‍മെയര്‍ സ്വാഗതം ചെയ്തു. പക്ഷേ, മുന്‍ വൈസ് ചാന്‍സലറും നിലവിലുള്ള വിദേശ മന്ത്രിയും എസ് പി ഡി പ്രതിനിധിയുമായ സിഗ്മര്‍ ഗബ്രിയേല്‍ ഉടമ്പടിയോട് പരസ്യമായി തന്നെ എതിര്‍പ്പ് രേഖപ്പെടുത്തി. അദ്ദേഹം മന്ത്രിസഭയുടെ ഭാഗമാകില്ലെന്നും പാര്‍ട്ടി അധ്യക്ഷന്‍ മാര്‍ട്ടിന്‍ ഷൂള്‍സ് വിദേശകാര്യ മന്ത്രിയാകുമെന്നുമാണ് സൂചന.

അതേസമയം, സി ഡി യുവില്‍ ചാന്‍സലര്‍ അംഗല മെര്‍ക്കലിനെതിരേ ഇത്രയും രൂക്ഷമായ എതിര്‍പ്പുകള്‍ പരസ്യമായി ഉയരുന്നത് ഇതാദ്യമാണെന്നതും ശ്രദ്ധേയം. ആറു ക്യാബിനറ്റ് മന്ത്രിമാര്‍ മാത്രമായിരിക്കും സി ഡി യുവിന് എന്നതും ഇതിനു കാരണമാണ്. പാര്‍ട്ടിയില്‍ മെര്‍ക്കലിന്റെ അപ്രമാദിത്വം നഷ്ടപ്പെടുന്നതിന്റെ സൂചനകളായി വിമത ശബ്ദങ്ങള്‍ വിലയിരുത്തപ്പെടുന്നു.

സഖ്യ ഉടമ്പടി അനുസരിച്ച് ആറു മന്ത്രിമാര്‍ സി ഡി യുവിനും ആറു മന്ത്രിമാര്‍ എസ് പി ഡിക്കുമാണ്. മൂന്നു പേര്‍ സി എസ് യുവിനും.

മൂന്നാഴ്ചയ്ക്കു ശേഷം എസ് പി ഡി പാര്‍ട്ടി സമ്മേളനത്തില്‍ വോട്ടിനിട്ട് പാസായാല്‍ മാത്രമേ സഖ്യ ഉടമ്പടി യാഥാര്‍ഥ്യമാകൂ എന്നതാണ് മറ്റൊരു വെല്ലുവിളി. വോട്ടെടുപ്പ് കടമ്പ കടന്നാലും ഈ മുന്നണി എത്ര കാലം തകരാതെ നിലനില്‍ക്കും എന്നതു സംബന്ധിച്ച ആശങ്ക ഇപ്പോഴേ ഉയര്‍ന്നു കഴിഞ്ഞു. രണ്ടു വര്‍ഷം കഴിയുമ്പോള്‍ സഖ്യം പുനപ്പരിശോധിക്കാനുള്ള വ്യവസ്ഥയും ഉടമ്പടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
- dated 08 Feb 2018


Comments:
Keywords: Germany - Otta Nottathil - 9220182 Germany - Otta Nottathil - 9220182,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
song_kudumbathin_nadhanam_youseppe__wilson_piravom_anupamasneham_album
വി. യൗസേപ്പിതാവിനെപ്പറ്റിയുള്ള ഒരു ഗാനം Recent or Hot News
തുടര്‍ന്നു വായിക്കുക
nurses_qualification_programme_germany
ജര്‍മനിയില്‍ ഇന്‍ഡ്യന്‍ നഴ്സുമാര്‍ക്ക് ക്വാളിഫിക്കേഷന്‍ പ്രോഗ്രാം Recent or Hot News
തുടര്‍ന്നു വായിക്കുക
gedenkmesse_mar_abraham_viruthakulangara
മാര്‍ അബ്രഹാം വിരുത്തക്കുളങ്ങരയ്ക്കു വേണ്ടി അനുസ്മരണ ദിവ്യബലി മെയ് 27 ന് Recent or Hot News
തുടര്‍ന്നു വായിക്കുക
245201810
മെഗാന്‍ മാര്‍ക്കലിനെ വംശീയമായി അധിക്ഷേപിച്ച ജര്‍മന്‍ കമ്പനി മാപ്പു പറഞ്ഞു Recent or Hot News
തുടര്‍ന്നു വായിക്കുക
23520182
ജര്‍മനിയിലെ വലതുപക്ഷക്കാര്‍ക്ക് റഷ്യ സഹായം നല്‍കിയതിനു തെളിവ് Recent or Hot News
തുടര്‍ന്നു വായിക്കുക
23520181
വാടക വര്‍ധന: പ്രക്ഷോഭകര്‍ അപ്പാര്‍ട്ട്മെന്റുകള്‍ കൈയേറി
തുടര്‍ന്നു വായിക്കുക
22520181
നാസി ക്രിമിനലുകള്‍ക്കായി അവസാനത്തെ അന്വേഷണം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us