Today: 16 Jan 2019 GMT   Tell Your Friend
Advertisements
ത്രിശങ്കു സ്വര്‍ഗത്തില്‍ മാര്‍ട്ടിന്‍ ഷൂള്‍സ്
Photo #1 - Germany - Otta Nottathil - 9220187
ബര്‍ലിന്‍: സിഗ്മര്‍ ഗബ്രിയേലിനു പകരം എസ് പി ഡി നേതൃത്വം ഏറ്റെടുക്കുമ്പോള്‍ പാര്‍ട്ടിക്കു പുതുജീവന്‍ നല്‍കുക എന്നതായിരുന്നു മാര്‍ട്ടിന്‍ ഷൂള്‍സിന്റെ നിയോഗം. ആദ്യ സമയത്ത് പാര്‍ട്ടിക്കും അദ്ദേഹത്തിനും വന്‍തോതില്‍ ജനപ്രീതി വര്‍ധിപ്പിക്കാനും കഴിഞ്ഞു. എന്നാല്‍, തെരഞ്ഞെടുപ്പ് അടുക്കുന്തോറും അതു കുറഞ്ഞു കുറഞ്ഞു വരുകയും, തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ചരിത്രത്തിലെ ഏറ്റവും ദയനീയ പ്രകടനത്തിലേക്ക് കൂപ്പു കുത്തുകയും ചെയ്തു.

തുടര്‍ന്ന് പാര്‍ട്ടി നേതൃത്വം ഒഴിയാനൊരുങ്ങിയ ഷൂള്‍സിനെ മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് പിന്തിരിപ്പിച്ചു. ഗ്രീന്‍ പാര്‍ട്ടിയുമായും എഫ് ഡി പിയുമായും മെര്‍ക്കലും കൂട്ടരും നടത്തിയ സഖ്യ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് അവര്‍ സമീപിച്ചത് നിലവിലുള്ള വിശാല മുന്നണിയുടെ ഭാഗമായ എസ് പി ഡിയെ തന്നെ. പ്രതിപക്ഷത്തിരിക്കുമെന്ന വാക്കു വിഴുങ്ങി മുന്നണി ചര്‍ച്ചയ്ക്കിറങ്ങാന്‍ ഷൂള്‍സിനെ പ്രേരിപ്പിച്ചത് പാര്‍ട്ടി പ്രതിനിധി കൂടിയായ ജര്‍മന്‍ പ്രസിഡന്റ് ഫ്രാങ്ക് വാള്‍ട്ടര്‍ സ്ററീന്‍മെയര്‍ അടക്കമുള്ളവരുടെ നിര്‍ബന്ധമാണ്.

ഒടുവില്‍ ധാരണയായപ്പോള്‍ ഷൂള്‍സിന്റെയും പാര്‍ട്ടിയുടെയും ജനപിന്തുണ പിന്നെയും കുറയുന്നതാണ് സ്ഥിതി. മെര്‍ക്കലിനു കീഴില്‍ ഒരിക്കലും മന്ത്രിയായിരിക്കില്ലെന്ന വാക്കും വിഴുങ്ങുന്നതിന്റെ വക്കിലാണിപ്പോള്‍ ഷൂള്‍സ്. പാര്‍ട്ടിക്കു വാഗ്ദാനം ചെയ്തിരിക്കുന്ന വിദേശമന്ത്രി സ്ഥാനത്തേക്ക് അദ്ദേഹമായിരിക്കും വരുക. അതു താന്‍ ഏറ്റെടുക്കുമെന്നും, പാര്‍ട്ടി നേതൃത്വം ഒഴിയുമെന്നുമാണ് പുതിയ പ്രഖ്യാപനം.

പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് ആന്‍ഡ്രിയ നാലസിനെയാണ് അദ്ദേഹം ഉയര്‍ത്തിക്കാട്ടുന്നത്. എത്തിച്ചേര്‍ന്ന സഖ്യ ഉടമ്പടി മൂന്നാഴ്ചയ്ക്കു ശേഷം ചേരുന്ന പാര്‍ട്ടി സമ്മേളനം അംഗീകരിച്ചാല്‍ അദ്ദേഹം സ്ഥാനമൊഴിഞ്ഞ് മന്ത്രിയാകാന്‍ തന്നെയാണ് സാധ്യത.
- dated 09 Feb 2018


Comments:
Keywords: Germany - Otta Nottathil - 9220187 Germany - Otta Nottathil - 9220187,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
16120193brexitberlin
ബര്‍ലിനില്‍ താമസിക്കുന്ന 3600 ബ്രിട്ടീഷുകാര്‍ റെസിഡന്‍സ് പെര്‍മിറ്റിന് അപേക്ഷ നനല്‍കി Recent or Hot News
തുടര്‍ന്നു വായിക്കുക
16120191afd
എഎഫ്ഡിക്കു മേല്‍ നിരീക്ഷണം ശക്തമാക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
15120192strike
എട്ട് ജര്‍മന്‍ വിമാനത്താവളങ്ങളില്‍ പണിമുടക്ക് Recent or Hot News
തുടര്‍ന്നു വായിക്കുക
15120191trans
ജര്‍മനിക്ക് ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ എംപി Recent or Hot News
തുടര്‍ന്നു വായിക്കുക
14120194snow
അതിശൈത്യം: ബവേറിയയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
14120191dexit
ജര്‍മനി യൂറോപ്യന്‍ യൂണിയന്‍ വിടണമെന്നാവശ്യപ്പെട്ട് എഎഫ്ഡി ക്യാംപെയ്ന്‍ തുടങ്ങുന്നു
തുടര്‍ന്നു വായിക്കുക
20_priester_jubilee_fr_ignatious
പൗരോഹിത്യത്തിന്റെ രണ്ടു പതിറ്റാണ്ടു നിറവില്‍ ഫാ. ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us