Today: 20 Jan 2020 GMT   Tell Your Friend
Advertisements
ജര്‍മനിയിലെ ആഗമനപ്പെരുനാള്‍ കാലം : വര്‍ഷത്തിലെ മനോഹരദിനങ്ങള്‍
Photo #1 - Germany - Otta Nottathil - advent_zeit_germany
ക്രിസ്മസിന് തയ്യാറെടുപ്പ് തുടങ്ങുന്നതിനുള്ള ഒരുക്കമാണ് ആഗമനപ്പെരുനാള്‍ കാലം. ജര്‍മനിയില്‍ ഈ സുന്ദര ദിനങ്ങള്‍ക്ക് അഡ്വെന്റ്സൈറ്റ് (വരവുകാലം) എന്നു പറയും. ഏറ്റവും പ്രശാന്തമായ കാലമെന്നോ, വര്‍ഷത്തിലൊരിക്കല്‍ മാത്രം എത്താറുള്ള മനോഹരമായ വിശിഷ്ടദിനങ്ങളെന്നോ പറയാവുന്ന ദിനരാത്രങ്ങള്‍.

അല്‍പ്പം ചരിത്രം

പ്രാചീന കാലങ്ങളില്‍ ആഗമനപ്പെരുനാളിന് അഡ്വെന്റ് എന്നു പേരുണ്ടായത് ലത്തീന്‍ ഭാഷയില്‍ നിന്നാണ്. ജര്‍മന്‍ ഭാഷയില്‍ അന്‍കുന്‍ഫ്റ്റ് (അിസൗിളേ)എന്നും മലയാളത്തില്‍ സാന്നിദ്ധ്യം, സന്ദര്‍ശനം, ആഗമനം എന്നൊക്കെ വിവക്ഷിക്കാം. ആഗമനം എന്നുദ്ദേശിക്കുന്നതിലൂടെ ഇവിടെ പ്രസക്തമാവുന്നത് രാജാവിന്റെയോ, ചക്രവര്‍ത്തിയുടെയോ വരവിനെപ്പറ്റി ഈ പദം ഉപയോഗിച്ചിരുന്നുവെന്നാണ്. ഗ്രീക്കുകാര്‍ തങ്ങളുടെ ടെമ്പിളുകളില്‍ ദൈവങ്ങളുടെയും ദൈവീകത്വത്തിന്റെ ആഗമനത്തെയും ഇപ്രകാരം എപ്പിഫാനെയാ അഥവാ പ്രത്യക്ഷപ്പെടല്‍ എന്നര്‍ത്ഥത്തില്‍ വിളിച്ചിരുന്നു. ഇതേ അര്‍ത്ഥത്തിലുള്ള ആഗമനകാലം എന്ന വാക്ക് പില്‍ക്കാലത്ത് ദൈവപുത്രനായ യേശുക്രിസ്തുവിനോടുള്ള തീവ്രമായ ബന്ധം പ്രകാശിപ്പിക്കുന്നതിനായി ക്രിസ്ത്യാനികള്‍ സ്വീകരിക്കുകയാണുണ്ടായത്.

അതില്‍പിന്നെയുള്ള കാലം തുടങ്ങി അഡ്വെന്റ് കാലം നോയമ്പുകാലം അല്ലെങ്കില്‍ വ്രതകാലം എന്നാണറിയപ്പെട്ടിരുന്നത്. അക്കാലത്ത് നവംബര്‍ പതിനൊന്ന് മുതല്‍ ക്രിസ്മസ് ദിനവും വെളിപാട് പെരുനാള്‍ ദിനവുമായ ജനുവരി ആറാം തീയതി വരെ ഉപവാസ ദിനങ്ങളായിരുന്നു. ആകെ എട്ട് ആഴ്ചകള്‍. അതില്‍ ശനിയാഴ്ചകളും ഞായറാഴ്ചകളും ഒഴിവാക്കി നാല്‍പ്പത് ദിവസങ്ങള്‍.

അഞ്ചാം നൂറ്റാണ്ടില്‍ ഇറ്റലിയിലെ റിവന്നാ പ്രദേശങ്ങളില്‍ ആഗമനപെരുനാള്‍ കാലം ആഘോഷിച്ചിരുന്നു. അതിനു ശേഷം ആറാം നൂറ്റാണ്ടില്‍(590 604) ഗ്രിഗോര്‍ മാര്‍പ്പാപ്പാ ആഗമനകാല ലിറ്റര്‍ജി ക്രമം പ്രഖ്യാപിച്ച് ആഗമനകാലത്തിനെ തിരുനാള്‍ ദിനങ്ങളായി ഉയര്‍ത്തി. ആഗമനകാല ഞായറാഴ്ചകള്‍ എത്ര ദിവസങ്ങളെന്നുകൂടി നിശ്ചയിച്ചു. ഇതോടെ ആഗമനപെരുനാള്‍ ഞായറാഴ്ചകള്‍ ആറെണ്ണമായി.

ആഗമനപ്പെരുനാള്‍ക്കാലത്തെ ആദ്യഞായറാഴ്ച ഒരു വര്‍ഷത്തിലെ നവംബര്‍ ഇരുപത്തിയേഴിനോ ഡിസംബര്‍ മൂന്നിനോ ഇടയില്‍ വരുന്ന ദിവസവും ആഗമനപ്പെരുനാള്‍ കാലം അവസാനിക്കുന്നത് ക്രിസ്മസിന്റെ തലേ ദിവസത്തെ സായഹ്നത്തിലുമാണ്.

നാലാഴ്ചകള്‍ എന്നുള്ളത് ലോകരക്ഷകന്റെ വരവിന്റെ നാലായിരം വര്‍ഷങ്ങള്‍ക്കുള്ള അടയാളമായിട്ടാണ് കരുതുന്നത്. നാലായിരം വര്‍ഷങ്ങളുടെ നീണ്ട കാത്തിരിപ്പിന്റെ പ്രതിരൂപമായി തിരുസഭയുടെ കണക്കുകള്‍ പ്രകാരമാണ് തീര്‍ച്ചയാക്കപ്പെട്ടത്. ഇതിനു ശേഷമാണ് പീയൂസ് അഞ്ചാമന്‍ മാര്‍പ്പാപ്പാ റോമന്‍ സഭയ്ക്കുവേണ്ടി ക്രിസ്തുവിന്റെ ആഗമനകാല ലിറ്റര്‍ജി പ്രഖ്യാപിച്ചത്. ക്രിസ്തുവിന്റെ ആഗമനപെരുനാള്‍ കാലം ലോകം മുഴുവന്‍ ആചരിക്കുന്നു.

യൂറോപ്യന്‍ കൈയ്യൊപ്പ്

യൂറോപ്പിലെ എല്ലാ ക്രിസ്ത്യന്‍ കുടുംബങ്ങളിലും തന്നെ പാരമ്പര്യ ആചാരക്രമമനുസരിച്ച് ആഗമനപെരുനാള്‍ കാലം വീടുകളില്‍ പുഷ്പഹാരങ്ങള്‍ ഉണ്ടാക്കി അലങ്കരിക്കുന്നു. നാലുമെഴുകുതിരികള്‍ ആഘോഷത്തിനു വേണ്ടി വളരെ ചിട്ടയോടുകൂടി പ്രൗഡിയോടെയാണ് അലങ്കരിച്ചു വെയ്ക്കുന്നത്. ഈ പുഷ്പഹാരത്തിലാണ് നാലു മെഴുകുതിരികള്‍ ഉറപ്പിച്ചു വെയ്ക്കുന്നത്. പുഷ്പഹാരങ്ങള്‍ നിര്‍മ്മിക്കുന്നതിനുവേണ്ടി ഫിന്‍ വൃക്ഷത്തിന്റെ (ജര്‍മന്‍ ഭാഷയില്‍ റ്റാന്നന്‍ ബൗം/ഠമിിലി ആമൗാ) ശിഖരങ്ങള്‍ ഉപയോഗിക്കുന്നു. സൂചിപോലെയുള്ള ഇലകളോടുകൂടിയ ഫിന്‍ മരച്ചില്ലകള്‍ മുറിച്ചെടുത്ത് മനോഹരമായി പുഷ്പഹാരം നിര്‍മ്മിക്കുന്നത്.അതില്‍ത്തന്നെ പലവിധ മോഡലുകള്‍ ലഭ്യമാണ്. സ്വയം നിര്‍മ്മിയ്ക്കുകയോ മാര്‍ക്കറ്റില്‍ നിന്നും വാങ്ങുകയോ ആണ് പതിവ്.നല്ല വിലയും നല്‍കേണ്ടി വരും.

1839 ലാണ് ജര്‍മനിയില്‍ ആദ്യമായി ആഗമന പെരുനാള്‍ പുഷ്പഹാരം നിര്‍മ്മിച്ചത്. ജോഹാന്‍ ഹൈന്‍റിഷ് വിഷേണ്‍ എന്നയാള്‍ ""ബറ്റ്സാള്‍'' എന്നസ്ഥലത്ത് അനാഥക്കുട്ടികളെ സംരക്ഷിക്കുന്ന അനാഥമന്ദിരത്തില്‍ ഇത്തരമൊരു പുഷ്പഹാരം ഉണ്ടാക്കി തൂക്കിയിട്ടു. തടിയില്‍ രൂപപ്പെടുത്തിയിരുന്ന പുഷ്പഹാരത്തില്‍ ഇരുപത്തിമൂന്നു തിരികളാണ് ഉപയോഗിച്ചിരുന്നത് അതില്‍ നാലു തിരികള്‍ വിശുദ്ധ സായാഹ്നത്തിന് മുമ്പുവരുന്ന ഞായാറാഴ്ചകളുടെ പ്രതീകമായും ബാക്കിയുള്ള ചെറിയ തിരികള്‍ ക്രിസ്മസ് ദിവസം വരെയുള്ള പ്രവൃത്തി ദിനങ്ങളുടെ പ്രതിരൂപമായിട്ടും കരുതി. ഓരോ കുടുംബങ്ങളിലെയും കുട്ടികള്‍ ഓരോ ദിവസവും ഓരോ തിരി മാത്രം കത്തിച്ച് ഡിസംബര്‍ ഇരുപത്തിനാലിന് എല്ലാതിരികളും കുടി ഒരുമിച്ച് പ്രകാശിപ്പിക്കുന്നു.

ആഗമനപെരുനാള്‍ ജര്‍മനിയില്‍ വളരെ സവിശേഷമായ മാതൃകയിലാണ് ആഘോഷിക്കുന്നത്. പലതരത്തിലുള്ള ക്രിസ്മസ് കേക്കുകള്‍, മധുരപലഹാരങ്ങള്‍ വിവിധ വര്‍ണ്ണങ്ങളിലും രുചിയിലും ഉണ്ടാക്കുന്നു. ക്രിസ്റേറാളന്‍, ആഹ്നര്‍ പ്രിന്റന്‍, ന്യൂറന്‍ബര്‍ഗ് ലേബ് കൂഹന്‍ എന്നിങ്ങനെ നുറുതരം ഇനങ്ങള്‍ മാര്‍ക്കറ്റില്‍ ലഭ്യമാണ്. ഫിന്‍ മരങ്ങള്‍കൊണ്ട് വീടുകളില്‍ ക്രിസ്മസ് ട്രീകള്‍ ഉണ്ടാക്കുന്നു. റോഡുകളും കച്ചവടസ്ഥലങ്ങളും വീടുകളും രാവും പകലും മിന്നി പ്രകാശിക്കുന്ന വൈദ്യുത വിളക്കുകളാല്‍ അലങ്കരിക്കപ്പെടുന്നു.

പ്രത്യേക തരത്തിലുണ്ടാക്കിയ ചൂടുള്ള വൈന്‍ (ഗ്ളൂവൈന്‍) വിതരണം ചെയ്യുന്ന മാര്‍ക്കറ്റുകളും ജര്‍മനിയില്‍ സുലഭമാണ്. കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ക്രിസ്മസ് രാവില്‍ സമ്മാനം നല്‍കുന്നതിനുള്ള ചിന്തയില്‍ സമ്മാനം തെരഞ്ഞു നടക്കുന്നവരാണ് അധികവും. കുട്ടികളും മാതാപിതാക്കളും ഒത്ത് ക്രിസ്മസ് മാര്‍ക്കറ്റുകള്‍ സന്ദര്‍ശനം വര്‍ഷത്തിലെ ഒരു ചര്യതന്നെ.ചുരുക്കിപ്പറഞ്ഞാല്‍ ഡിസംബറിലെ ആദ്യ നാലു ശനിയാഴ്ചകളിലെ വൈകുന്നേരങ്ങള്‍ അഡ്വെന്റ് മയമായിരിയ്ക്കും.ക്രിസ്മസിന്റെ എല്ലാ ആഢ്യതയും പേറി ജര്‍മനിയിലെ ക്രിസ്മസ് മാര്‍ക്കറ്റുകള്‍ നവംബര്‍ 23 മുതല്‍ പ്രവര്‍ത്തന ക്ഷമമാവും.

ഇതുകൂടാതെ അഡ്വെന്റ് കാലത്ത് കുട്ടികള്‍ക്കായി അഡ്വെന്റ് കലണ്ടര്‍ ഒരുക്കുക എന്ന ഒരു സവിശേഷ രീതിയും നിലവിലുണ്ട്. ഡിസംബര്‍ ഒന്നുമുതല്‍ മാസത്തിന്റെ 24 ദിവസങ്ങള്‍ക്കായി ഒരു പ്രത്യേക കലണ്ടര്‍ ഉണ്ടാക്കി അതില്‍ ഓരോ ദിവസവും ചോക്കലേറ്റ്, അല്ലെങ്കില്‍ മധുരപലഹാരങ്ങള്‍ ഒളിപ്പിച്ചു വെച്ച് ഓരോദിവസവും രാവിലെ അതിന്റെ കവര്‍ തുറന്ന് അതിലെ സമ്മാനം കുട്ടികള്‍ കൈക്കലാക്കുന്നു. ഇത് വീട്വീടാന്തരം ഒരു കുട്ടിയ്ക്ക് ഒരു കലണ്ടര്‍ എന്ന രീതിയിലാണ് ഉപയോഗം. മുന്‍പ് ഇത് സ്വയം നിര്‍മ്മിക്കുകയായായിരുന്നെങ്കില്‍ ഇത് ഇപ്പോള്‍ കടകളില്‍ സുലഭമാണ് നവംബര്‍ പകുതി മുതല്‍ ഇത്തരം കലണ്ടറുകള്‍ എല്ലാ സൂപ്പര്‍ മാര്‍ക്കറ്റുകളിലും ലഭ്യമാണ്. ഡിസംബര്‍ തുടങ്ങുന്നതിനു മുന്‍പേ ഇതിന്റെ വില്‍പ്പനയും അവസാനിയ്ക്കും. വിലകുറഞ്ഞതും വിലകൂടിയതുമായ അഡ്വെന്റ് കലണ്ടറുകള്‍ ലഭ്യമാണ്. ഒരു യൂറോയില്‍ തുടങ്ങി മുകളിലേയ്ക്കു പോകും ഇതിന്റെ വില. ജോലിസ്ഥലത്തു പോലും സഹപ്രവര്‍ത്തകര്‍ ഒരുമിച്ചുകൂടി ജതിമതഭേദമെന്യേ അഡ്വെന്റ് ആഘോഷം നടത്തുന്നതും പ്രത്യേകിച്ച് ആശുപത്രികളില്‍, വൃദ്ധസദനങ്ങളില്‍, ഓഫീസുകളില്‍ എന്നുവേണ്ട അങ്ങനെ മുക്കിനും മൂലയിലും ഒക്കെയായി അഡ്വെന്റ് ആഘോഷം പൊടിപൊടിയ്ക്കുന്നു.

മലയാളി ടച്ച്

അഡ്വെന്റ് സൈറ്റില്‍(ദലശേ/സമയം) ജര്‍മന്‍കാരെപ്പോലെതന്നെ വിദേശികളും പ്രത്യേകിച്ച് ജര്‍മനിയില്‍ കുടിയേറിയ മലയാളികളും ആഗമന കാലം വളരെ ചിട്ടയോടെയും ഭക്തിയോടെയും ജര്‍മന്‍ പാരമ്പര്യത്തോടെയും ആഘോഷിയ്ക്കുന്നു എന്നതും ഒരു വസ്തുതയാണ്. ക്രിസ്മസിനു മുമ്പുള്ള വാരാന്ത്യങ്ങളില്‍ കുടുംബങ്ങള്‍ ഒരുമിച്ചുകൂടിയും, ഗ്രൂപ്പുകളായും, കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തിലും, കുടുംബ കൂട്ടായ്മയുടെ നേതൃത്വത്തിലും, സംഘടനയുടെ പേരിലും ഒക്കെ അഡ്വെന്റ് ആഘോഷം(അറ്ലിേ എലശലൃ) നടത്തുന്നുണ്ട്. ഇതിലൊക്കെയും കേരളീയ ഭക്ഷണമായിരിയ്ക്കും മുഖ്യമായും വിളമ്പുക. അതുതന്നെയുമല്ല ഇത്തരം ഒത്തുകൂടലില്‍ കലാപരിപാടികളും സംഘടിപ്പിയ്ക്കുന്ന സ്വഭാവവും ആഘോഷത്തിന്റെ മാറ്റു കൂട്ടുകയും ചെയ്യുന്നു. വീടുകള്‍ തോറും കയറിയുള്ള കരോള്‍ പരിപാടിയും നിലവില്‍ സംഘടിപ്പിയ്ക്കാറുണ്ട്. ക്രിസ്മസ് ട്രീയും വരുക്കി അലങ്കരിക്കുന്ന പതിവുമുണ്ട്.ആഗമന കാലത്തില്‍ ക്രിസ്മസ് ബിസ്ക്കറ്റുകള്‍ തയ്യാറാക്കുന്ന/ബേക്ക് ചെയ്യുന്ന രീതിയും സാധാരണയാണ്. പല രൂപത്തില്‍ (ആകൃതിയില്‍) ബേക്ക് ചെയ്ത ബിസ്ക്കറ്റുകള്‍ ക്രിസ്മസ് സമ്മാനമായി നല്‍കുന്നതും ഒരു സൗഹ്യദത്തിന്റെ ഭാഷയായി ജര്‍മന്‍കാര്‍ക്കൊപ്പം മലയാളികളും കരുതുന്നു.

യേശുക്രിസ്തുവിന്റെ ആഗമനം കാത്ത് വര്‍ഷത്തിലെ ഏറ്റവും മനോഹരമായ ഈ ദിനങ്ങളില്‍ ആഗമനപെരുനാളിന്റെ പുണ്യനാളുകളില്‍ കുടുംബാംഗങ്ങളുമൊത്ത് ഒരുമിച്ചകൂടാന്‍ വെമ്പല്‍കൊണ്ട് സ്നേഹ വായ്പ്പോടെ ജീവിതത്തിന്റെ മധുരിക്കുന്നതും ദുംഖിപ്പിക്കുന്നതുമായ ഓര്‍മ്മകളുമായി പ്രതീക്ഷയുടെ സുന്ദരനിമിഷങ്ങളുടെ ആഗമനത്തില്‍ ജര്‍മന്‍ മലയാളികള്‍ക്കൊപ്പം ലോക മാനവസമൂഹത്തിന്റെ അന്തരങ്ങളും നില്‍ക്കുന്നു അണയാതെ കത്തിയെരിയുന്ന തിരികള്‍പോലെ.

ഏവര്‍ക്കും ക്രിസ്മസിന്റെ പരിശുദ്ധിയിലേയ്ക്കു നയിക്കുന്ന ആഗമന
കാലത്തില്‍ എല്ലാവിധ മംഗളങ്ങളും ആശംസകളും സ്നേഹപൂര്‍വ്വം നേരുന്നു...


- dated 25 Nov 2019


Comments:
Keywords: Germany - Otta Nottathil - advent_zeit_germany Germany - Otta Nottathil - advent_zeit_germany,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
matrimonial_advt
ജര്‍മനിയിലുള്ള യുവാവിന് വധുവിനെ ആവശ്യമുണ്ട് Recent or Hot News
തുടര്‍ന്നു വായിക്കുക
kerala_samajam_frankfurt_new_office_bearers
ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജത്തിന് പുതിയ സാരഥികള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
kerala_samajam_frankfurt_new_office_bearers_2020
ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജത്തിന് പുതിയ സാരഥികള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
Nuremberg_malayali_samjam_new_office_bearers
ന്യൂറംബര്‍ഗ് മലയാളി സമാജത്തിന് പുതിയ ഭാരവാഹികള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
kerala_samajam_munich_golden_jubilee_celeb_jan_25
മ്യൂണിക്ക് കേരളസമാജത്തിന്റെ സുവര്‍ണ്ണജൂബിലിയാഘോഷം ജനുവരി 25 ന് Recent or Hot News
തുടര്‍ന്നു വായിക്കുക
18120194visa
വിസ അപേക്ഷയുടെ 'വളയ്ക്കല്‍' ഹാഷ് ടാഗിനോട് ജര്‍മന്‍ വിദേശ മന്ത്രാലയത്തിന് അതൃപ്തി
തുടര്‍ന്നു വായിക്കുക
17120198merkel
ബ്രെക്സിറ്റ് യൂറോപ്യന്‍ യൂണിയനുള്ള മുന്നറിയിപ്പ്: മെര്‍ക്കല്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us