Today: 25 Feb 2020 GMT   Tell Your Friend
Advertisements
അനില അച്ചന്‍കുഞ്ഞിന്റെ സംസ്ക്കാരം ഡിസംബം 18 ന് മാവേലിക്കരയില്‍
Photo #1 - Germany - Otta Nottathil - anila_funeral_dec_18_mavelikkara
ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മനിയില്‍ നിര്യാതയായ മാവേലിക്കര സ്വദേശിനി വിദ്യാര്‍ത്ഥിനി അനില അച്ചന്‍കുഞ്ഞിന്റെ സംസ്ക്കാരം അനിലയുടെ മാതൃ ഇടവകയായ സീറോ മലങ്കര കത്തോലിക്കാ സഭയുടെ മാവേലിക്കര പുന്നമൂട് സെന്റ് മേരീസ് കത്തീഡ്രലില്‍ ഡിസംബര്‍ 18 ന് (ബുധന്‍)രാവിലെ 11.30 ന് നടക്കും.

ജര്‍മനിയിലെ പോലീസ് നടപടികള്‍ പൂര്‍ത്തിയാക്കി ഡിസംബര്‍ 16 ന് (തിങ്കള്‍)രാത്രി ഭൗതിക ശരീരം എയര്‍ ഇന്‍ഡ്യ വിമാനത്തില്‍ ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്നും ന്യൂഡല്‍ഹിവഴി ചൊവ്വാഴ്ച വൈകിട്ട് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ്ക്കും. തുടര്‍ന്ന് ബന്ധുക്കള്‍ ഭൗതിക ശരീരം ഏറ്റുവാങ്ങി വിലാപയാത്രയായി മാവേലിക്കര പുന്നമൂടുള്ള അനിലഭവനില്‍ രാത്രിയോടെ കൊണ്ടുവന്ന്
അന്ത്യാഞ്ജ്ജലി അര്‍പ്പിയ്ക്കാനുള്ള അവസരമൊരുക്കും.

മാവേലിക്കര പുന്നമൂട് അനിലഭവന്‍ കാഞ്ഞൂര്‍ കിഴക്കേതില്‍ അച്ചന്‍കുഞ്ഞിന്റെ ഏകമകളാണ് അനില.അനിലയുടെ മാതാവ് മൂന്നു വര്‍ഷം മുമ്പ് മരിച്ചിരുന്നു.

ഡിസംബര്‍ എട്ടിന് ഞായറാഴ്ച സുഹൃത്തുക്കള്‍ക്കൊപ്പം ഒത്തുകൂടാന്‍ എത്താതിരുന്നതിനെ തുടര്‍ന്ന് അന്വേഷിച്ചിറങ്ങിയ സുഹൃത്തുക്കള്‍ അനിലയെ തേടി താമസിയ്ക്കുന്ന സ്ററുഡന്റ് ഹോസ്ററലില്‍ എത്തുകയും മുറി പൂട്ടിക്കിടന്നതിനെ തുടര്‍ന്ന് പൊലീസില്‍ വിവരം ധരിപ്പിയ്ക്കുകയും പൊലീസെത്തി മുറി ബലമായി തുറന്നപ്പോള്‍ മരിച്ചനിലയില്‍ അനിലയെ കണ്ടെത്തുകയുമായിരുന്നു. തുടര്‍ന്ന് ഭൗതിക ശരീരം നാട്ടിലേയ്ക്കു കൊണ്ടുപോകാനുള്ള നടപടികള്‍ ത്വരിതമാക്കാന്‍ ഫ്രാങ്ക്ഫര്‍ട്ടിലെ ഇന്‍ഡ്യന്‍ ജനറല്‍ കോണ്‍സുലേറ്റ് സഹായിച്ചു.

ഇരുപത്തിയേഴുകാരിയായ അനില ഫ്രാങ്ക്ഫര്‍ട്ട് യൂണിവേഴ്സിറ്റിയില്‍ അപ്ളെയിഡ് സയന്‍സില്‍ മാസ്ററര്‍ ബിരുദവിദ്യാര്‍ത്ഥിനിയായിരുന്നു.
കൂസാറ്റില്‍ ജോലി ചെയ്യവേ ഉന്നതപഠനത്തിനായി 2017 ലാണ് അനില ജര്‍മനിയിലെത്തുന്നത്.
- dated 17 Dec 2019


Comments:
Keywords: Germany - Otta Nottathil - anila_funeral_dec_18_mavelikkara Germany - Otta Nottathil - anila_funeral_dec_18_mavelikkara,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
25220206cdu
സി ഡി യു പുതിയ നേതാവിനെ ഏപ്രില്‍ 25നു തെരഞ്ഞെടുക്കും Recent or Hot News
തുടര്‍ന്നു വായിക്കുക
25220203carnival
ജര്‍മനിയിലെ കാര്‍ണിവല്‍ ഘോഷയാത്രയിലേക്ക് കാര്‍ ഇടിച്ചു കയറ്റി; 30 പേര്‍ക്ക് പരിക്ക് Recent or Hot News
തുടര്‍ന്നു വായിക്കുക
25220208racism
വംശീയതയ്ക്കെതിരേ ആഗോള ആഹ്വാനനവുമായി ജര്‍മനനി Recent or Hot News
തുടര്‍ന്നു വായിക്കുക
24220205carnival
കൊടുങ്കാറ്റ്: കൊളോണ്‍, ഡ്യുസല്‍ഡോര്‍ഫ് കാര്‍ണിവല്‍ ആഘോഷങ്ങള്‍ റദ്ദാക്കി Recent or Hot News
തുടര്‍ന്നു വായിക്കുക
24220201hamburg
സി ഡി യുവിനും എ എഫ് ഡിക്കും തിരിച്ചടി നല്‍കി ഹാംബര്‍ഗിലെ വോട്ടര്‍മാര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
24220202merkel
ആരാകും അടുത്ത ജര്‍മന്‍ ചാന്‍സലര്‍?
തുടര്‍ന്നു വായിക്കുക
23220202right
ജര്‍മനിയെ കലുഷിതമാക്കി വലതുപക്ഷ ഭീകരത
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us